പതിനേഴാം നൂറ്റാണ്ടിലെ  ചില്ലിക്കാശിന് 2 കോടി

By Web TeamFirst Published Oct 21, 2021, 4:46 PM IST
Highlights

പതിനേഴാം നൂറ്റാണ്ടില്‍ ന്യൂ ഇംഗ്ലണ്ടില്‍ നിലവിലിരുന്ന അപൂര്‍വ്വ നാണയം ലേത്തിനെത്തുന്നത് വന്‍ മുഖവിലയ്ക്ക്. മൂന്ന് ലക്ഷം ഡോളര്‍ (2. 24 കോടി രൂപ) മുഖവിലയോടെയാണ് അക്കാലത്ത് തീരെ ചെറിയ മൂല്യമുണ്ടായിരുന്ന അപൂര്‍വ്വ നാണയം അടുത്ത മാസം ലണ്ടനില്‍ ലേലത്തിന് എത്തുന്നത്. 
 

പതിനേഴാം നൂറ്റാണ്ടില്‍ ന്യൂ ഇംഗ്ലണ്ടില്‍ നിലവിലിരുന്ന അപൂര്‍വ്വ നാണയം ലേത്തിനെത്തുന്നത് വന്‍ മുഖവിലയ്ക്ക്. മൂന്ന് ലക്ഷം ഡോളര്‍ (2. 24 കോടി രൂപ) മുഖവിലയോടെയാണ് അക്കാലത്ത് തീരെ ചെറിയ മൂല്യമുണ്ടായിരുന്ന അപൂര്‍വ്വ നാണയം അടുത്ത മാസം ലണ്ടനില്‍ ലേലത്തിന് എത്തുന്നത്. 

1652-ല്‍ ബോസ്റ്റണില്‍ നിര്‍മിച്ച ഒരു ഷില്ലിംഗിന്റെ വെള്ളിനാണയമാണ്, നൂറ്റാണ്ടുകള്‍ക്കു ശേഷം ലേലമേശയിലെത്തുന്നത്. ലോകപ്രശസ്ത ലേലക്കമ്പനിയായ മോര്‍ട്ടന്‍ ആന്റ് ഈഡന്‍ ലിമിറ്റഡാണ് ഈ നാണയം ലേലത്തില്‍ വെക്കുന്നത്. ഇത്തരത്തില്‍ പെട്ട 40 നാണയങ്ങള്‍ മാത്രമേ ലോകത്തിപ്പോള്‍ നിലവിലുള്ളൂ എന്ന് ലേലക്കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.  

ഈയടുത്ത കാലത്താണ് ബ്രിട്ടനിലെ ഒരിടത്തുവെച്ച് ഈ നാണയം കണ്ടെത്തിയത്. നൂറു കണക്കിന് പഴയ നാണയങ്ങള്‍ സൂക്ഷിച്ച ഒരു ടിന്നില്‍ ഇട്ടുവെച്ച നിലയിലായിരുന്നു അപൂര്‍വ്വമായ ഈ നാണയം.  തങ്ങളുടെ ലേലവസ്തുക്കളിലെ ഏറ്റവും അമൂല്യമായ താരമാണ് ഈ വെള്ളിനാണയമെന്ന് ലേലക്കമ്പനിയിലെ നാണയ വിദഗ്ധന്‍ ജെയിംസ് മോര്‍ട്ടന്‍ എ പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

1652-കാലഘട്ടത്തില്‍ ബോസ്റ്റണിലെ മാസച്ചുസെറ്റ്‌സ് ബേ കോളനിയിലെ ആദ്യ കാല കുടിയേറ്റക്കാര്‍ക്കിടയില്‍ ഉപയോഗിക്കുന്നതിനായി അവിടത്തെ ധനകാര്യ ഉദ്യോഗസ്ഥനും നാണയവിദഗ്ധനുമായിരുന്ന ജോണ്‍ ഹള്‍ അടിച്ചിറക്കിയതാണ് ഈ അപൂര്‍വ്വ നാണയമെന്ന് ജെയിംസ് മോര്‍ട്ടന്‍ പറഞ്ഞു. 

1652-ലാണ് മാസച്ചുസെറ്റ്‌സ് ജനറല്‍ കോടതി ജോണ്‍ ഹള്ളിനെയും സഹായിയായ റോബര്‍ട്ട് സാന്‍ഡേഴ്‌സണിനെയും നാണയം അടിച്ചിറക്കുന്നതിനായി ചുമതലപ്പെടുത്തിയത് എന്നാണ് ചരിത്രം പറയുന്നത്.  വടക്കേ അമേരിക്കയിലേക്ക് ആവശ്യമുള്ള വെള്ളി നാണയങ്ങള്‍ നിര്‍മിക്കാനാണ് ഹള്ളിനെ ചുമതലപ്പെടുത്തിയിരുന്നത്. 1682-ല്‍ അന്നത്തെ രാജാവായിരുന്ന ചാള്‍സ് രണ്ടാമന്‍ ഈ നാണയശാല അടച്ചുപൂട്ടുകയായിരുന്നു. 

 

click me!