കാലാവസ്ഥാ റിപ്പോർട്ടിനിടെ 13 സെക്കന്റ് പോൺ കാണിച്ച് ന്യൂസ് ചാനൽ, പൊലീസ് അന്വേഷണം

By Web TeamFirst Published Oct 21, 2021, 2:14 PM IST
Highlights

കാലാവസ്ഥാ നിരീക്ഷക കാഴ്ചക്കാരോട് സംസ്ഥാനത്തെ കാലാവസ്ഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ അശ്ലീല വീഡിയോ മുകളിൽ ഇടത് കോണിലുള്ള ഒരു സ്ക്രീനിൽ പ്ലേ ചെയ്തത്.

ന്യൂസ് അവതരിപ്പിക്കുമ്പോൾ അബദ്ധങ്ങൾ പിണയുന്നത് സ്വാഭാവികമാണ്. എന്നാൽ, വാഷിംഗ്ടൺ സ്റ്റേറ്റിലെ(Washington State) ഒരു വാർത്താ ചാനലിന് കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ സംഭവിച്ച തെറ്റ് അല്പം ഗുരുതരമായിരുന്നു. തത്സമയ പ്രക്ഷേപണത്തിനിടയിൽ 13 സെക്കൻഡ് നീണ്ടുനിൽക്കുന്ന ഒരു അശ്ലീല വീഡിയോ(porn video) അവർ തെറ്റി സംപ്രേഷണം ചെയ്തത് വലിയ വിവാദമായിരിക്കയാണ്.  

വാർത്താ ചാനലായ ക്രെം (KREM) ആണ് പോണോഗ്രാഫിക് വീഡിയോ അബദ്ധത്തിൽ സംപ്രേഷണം ചെയ്തത്. കാലാവസ്ഥാ റിപ്പോർട്ട് പ്രതീക്ഷിച്ച് ടിവിയ്ക്ക് മുന്നിലിരുന്ന ആളുകൾ ഈ വീഡിയോ കണ്ട് അമ്പരന്ന് പോയി. 17 ഒക്ടോബർ 6:30 -നാണ് സംഭവം. കാലാവസ്ഥാ നിരീക്ഷക കാഴ്ചക്കാരോട് സംസ്ഥാനത്തെ കാലാവസ്ഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ അശ്ലീല വീഡിയോ മുകളിൽ ഇടത് കോണിലുള്ള ഒരു സ്ക്രീനിൽ പ്ലേ ചെയ്തത്. എന്നാൽ, അവർ അത് തിരിച്ചറിഞ്ഞില്ല. അവർ ഇതൊന്നുമറിയാതെ വാർത്ത വായിക്കുന്നത് തുടർന്നു. അവർ മാത്രമല്ല, 13 സെക്കൻഡ് നേരം ഇത് അധികൃതർ ആരും ശ്രദ്ധിച്ചില്ലെന്നതാണ് തമാശ. പിന്നീട് വിവരം അറിഞ്ഞപ്പോൾ പരിപാടി അവർ പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ക്ലിപ്പിന്റെ സെൻസർ ചെയ്ത പതിപ്പ് ഓൺലൈനിൽ ആരോ പങ്കിട്ടതിനെ തുടർന്ന് അത് ഇപ്പോൾ വൈറലായിരിക്കയാണ്.

ഈ ബഹളത്തിനൊടുവിൽ, രാത്രി പതിനൊന്ന് മണിക്കുള്ള വാർത്താ സംപ്രേഷണ വേളയിൽ KREM അവരുടെ കാഴ്ചക്കാരോട് ക്ഷമ ചോദിച്ചു. "ഷോയുടെ ആദ്യ ഭാഗത്തിൽ ഒരു അനുചിതമായ വീഡിയോ സംപ്രേഷണം ചെയ്തു. ഇതുപോലൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കും" അവതാരക പറഞ്ഞു. എന്നാൽ മാപ്പ് പറഞ്ഞാൽ തീരുന്നതായിരുന്നില്ല ആ പ്രശ്‌നം. ചാനലിന്റെ ഈ പ്രവൃത്തിക്കെതിരെ നിരവധി കാഴ്ചക്കാരാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഇപ്പോൾ ഇക്കാര്യത്തിൽ ഒരു അന്വേഷണം ആരംഭിച്ചിരിക്കയാണ് പൊലീസ്.  

click me!