ഇത് പുതിയ രാഷ്ട്രീയം: ജെൻ സി സംസാരിക്കുന്നത് എന്തിനെക്കുറിച്ച്?

Published : Nov 24, 2025, 02:47 PM IST
gen z politics

Synopsis

ജെൻ സി തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നത് പരമ്പരാഗത രാഷ്ട്രിയ വേദികളിലോ വാർത്താ ചാനലുകളിലോ അല്ല, മറിച്ച് ഇൻസ്റ്റാഗ്രാം കമൻ്റ് ബോക്സുകളിലും യുട്യൂബുകളിലുമാണ്. 

സോഷ്യൽ മീഡിയയിലെ ട്രോളുകളും റീലുകളും എങ്ങനെയാണ് ജെൻ സികളുടെ രാഷ്ട്രീയ ചർച്ചകളെ മാറ്റിമറിക്കുന്നത് ? ജെൻ സികൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന രാഷ്ട്രീയ ചർച്ചകൾ വെറും ‘പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയത് പോലെയാണോ?  പരിശോധിക്കാം..

ജെൻ സികളുടെ രാഷ്ട്രീയ ചർച്ചകൾ പഴയ തലമുറയുടെ രാഷ്ട്രീയ കഴ്ചപ്പാടുകളിൽ നിന്നും ഏറെ വ്യത്യാസ്തമാണ്. പരമ്പരാഗത രാഷ്ട്രീയ വേദികളിലോ, വാർത്താ ചാനലുകളിലോ അല്ല ഇവരുടെ രാഷ്ട്രീയം തിളയ്ക്കുന്നത്, മറിച്ച് ഇൻസ്റ്റാഗ്രാമിൻ്റെ കമൻ്റ് ബോക്സുകളിലും, യുട്യൂബുകളിലുമാണ്. അത് കേവലം അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചോ സാമ്പത്തിക പരിഷ്കാരണങ്ങളെക്കുറിച്ചോ ഉള്ള ചർച്ചകൾക്കപ്പുറം, ഈ യുവതലമുറ സംസാരവിഷയമാക്കുന്നത് തികച്ചും വ്യക്തിപരമായതും സാമൂഹികവുമായ വിഷയങ്ങളാണെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

കാലാവസ്ഥയും സ്വത്വവുമാണ് മുഖ്യ വിഷയങ്ങളാക്കുന്നത്

ജെൻ സികളുടെ രാഷ്ട്രീയ സംഭാഷണങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് കാലാവസ്ഥാ വ്യതിയാനം, ലിംഗസമത്വം, മാനസികാരോഗ്യം, ലൈംഗിക സ്വത്വം, ജാതിപരമായ വിവേചനം എന്നി വിഷയങ്ങളാണ്. തങ്ങൾ നേടിട്ട് അനുഭവിക്കുന്ന സാമൂഹിക അനീതികളെക്കുറിച്ച് യാതൊരു മടിയുമില്ലാതെ അവർ തുറന്നു സംസാരിക്കുന്നു. ജെൻ സികൾക്ക് രാഷ്ട്രീയം എന്നത് ഭരണകക്ഷിയെ വിമർശിക്കാനുള്ള വേദി മാത്രമല്ല, മറിച്ച് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഓരോ വിഷയത്തിലും നിലപാടെടുക്കലാണെന്ന് 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്തു..

ട്രോളുകളാണ് പുതിയ പ്രസംഗം

വിവരങ്ങൾ കൈമാറാൻ ഇവർ ആശ്രയിക്കുന്നത് പരമ്പരാഗത മാധ്യമങ്ങൾ അല്ല. മണിക്കൂറുകൾ നീണ്ട ചർച്ചകളെ ഒരു 'മീം' ആയിട്ടോ, 30 സെക്കൻഡ് ദൈർഘ്യമുള്ള 'റീൽ' ആയിട്ടോ ചുരുക്കി അവതരിപ്പിക്കുകയാണ് രീതി. ഈ 'വിഷ്വൽ കമ്മ്യൂണിക്കേഷൻ' രീതി വികാരങ്ങളെയും നിലപാടുകളെയും അതിവേഗം ആളുകളിലേക്ക് എത്തിക്കുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും പരമ്പരാഗത രാഷ്ട്രീയക്കാർക്ക് ഈ ഡിജിറ്റൽ ചർച്ചകളുടെ വേഗതയോ ഊർജ്ജസ്വലതയോ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ലെന്ന് ജെൻ സികൾ ദി ഹിന്ദുവിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഡിജിറ്റൽ ആക്ടിവിസം

രാഷ്ട്രീയ പാർട്ടികളോടോ നേതാക്കളോടോ വിട്ടുവീഴ്ചയില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ ജെൻ സികൾ മടിക്കാറില്ല എന്നാണ് അവർ പറയുന്നത്. അവർക്ക് പഴയ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് അമിതമായ കൂറില്ല. ഒരു വിഷയത്തിൽ 'ഹാഷ്ടാഗ് ക്യാമ്പയിൻ' തുടങ്ങുന്നതും, ഓൺലൈൻ 'പെറ്റീഷനുകൾ' ഒപ്പിടുന്നതും, തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിന് തുല്യമായി അവർ കാണുന്നു.

ചുരുക്കത്തിൽ, ജെൻ സികളുടെ രാഷ്ട്രീയ സംസാരം കേവലം വോട്ടിങ്ങിലോ തെരഞ്ഞെടുപ്പിലോ ഒതുങ്ങുന്നില്ല. തങ്ങളെ സ്വാധീനിക്കുന്ന എല്ലാ സാമൂഹിക വിഷയങ്ങളെയും ആഴത്തിൽ ചോദ്യം ചെയ്യുകയും, അതിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു പുതിയതരം സോഷ്യൽ ഡെമോക്രസി കെട്ടിപ്പടുക്കാനാണ് അവർ ശ്രമിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്