ആലിംഗനം 11 രൂപ, ചുംബനം 115, സിനിമയ്ക്ക് കൂട്ട് വരാന്‍ 173; 'സ്ട്രീറ്റ് ഗേൾഫ്രണ്ട്സ്' ചൈനയിലെ പുതിയ ട്രെന്‍ഡ്

Published : Aug 01, 2024, 02:28 PM IST
ആലിംഗനം 11 രൂപ, ചുംബനം 115, സിനിമയ്ക്ക് കൂട്ട് വരാന്‍ 173; 'സ്ട്രീറ്റ് ഗേൾഫ്രണ്ട്സ്' ചൈനയിലെ പുതിയ ട്രെന്‍ഡ്

Synopsis

ആലിംഗനത്തിന് ഒരു യുവാൻ (11.58 രൂപ), ചുംബനത്തിന് 10 യുവാൻ (115 രൂപ), സിനിമ കാണാൻ 15 യുവാൻ (173 രൂപ) എന്നിങ്ങനെ എഴുതിയ ഒരു ബോർഡ് സഹിതം ഒരു യുവതി ഷെൻഷെൻ മെട്രോ സ്റ്റേഷനിൽ കിയോസ്‌ക് സ്ഥാപിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ലോകമിന്ന് ഏറെ തിരക്കിലാണ്. പലര്‍ക്കും പരസ്പരം സംസാരിക്കാന്‍ പോലുമുള്ള സമയമില്ല. വ്യക്തകള്‍ തമ്മില്‍ മാത്രമല്ല, കുടുംബങ്ങളും ഇന്ന് ഏറെ സംഘര്‍ഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. വർദ്ധിച്ചുവരുന്ന സാമൂഹിക സമ്മർദ്ദമോ തൊഴില്‍ അന്തരീക്ഷമോ ഒക്കെയാണ് ഇതിന് കരണമായി പലപ്പോഴും ചൂണ്ടിക്കാട്ടുന്നത്. ഈ സാമൂഹികാവസ്ഥയെ മറികടക്കുകയാണ് ചൈന എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആവശ്യക്കാര്‍ക്ക് സൌഹൃദവും ആശ്വാസവും നല്‍കാന്‍ ചൈനയിലെ നിരവധി യുവതികള്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ, ന്യായമായ വില നല്‍കണമെന്ന് മാത്രം. 

'സ്ട്രീറ്റ് ഗേൾഫ്രണ്ട്സ്' എന്നാണ് ഈ പുതിയ സൌഹൃദത്തിന്‍റെ പേര്. കഴിഞ്ഞ വർഷം ഏപ്രിലിൽ സതേൺ വീക്കിലിയാണ് പുതിയ, പണം നല്‍കിയുള്ള സൌഹൃദത്തെ കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. യുവതികൾ തങ്ങളുടെ സൌഹൃദം വിൽക്കുന്നതിനും ആലിംഗനങ്ങളും  ചുംബനങ്ങളും നല്‍കുന്നതിനും തെരുവുകളെ ആശ്രയിക്കുന്നതായി പിന്നാലെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇതോടെ ചൈനയിലെ സമൂഹ മാധ്യമങ്ങളില്‍ പുതിയ സൌഹൃദത്തെ കുറിച്ച് വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടത്. 

നാൻജിംഗിന്‍റെ മാലാഖ; 469 വിഷാദ രോഗികളെ ആത്മഹത്യയില്‍ നിന്നും തിരികെ കൊണ്ട് വന്ന മനുഷ്യന്‍

ആലിംഗനത്തിന് ഒരു യുവാൻ (11.58 രൂപ), ചുംബനത്തിന് 10 യുവാൻ (115 രൂപ), സിനിമ കാണാൻ 15 യുവാൻ (173 രൂപ) എന്നിങ്ങനെ എഴുതിയ ഒരു ബോർഡ് സഹിതം ഒരു യുവതി ഷെൻഷെൻ മെട്രോ സ്റ്റേഷനിൽ കിയോസ്‌ക് സ്ഥാപിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. “വീട്ടുജോലികളിൽ സഹായിക്കാൻ 20 യുവാൻ (231 രൂപ), നിങ്ങളോടൊപ്പം കുടിക്കാൻ മണിക്കൂറിന് 40 യുവാൻ (463 രൂപ)” എന്നെഴുതിയ പ്ലക്കാർഡുകളുമായി രണ്ട് സ്ത്രീകൾ കൂടി കടകൾ സ്ഥാപിച്ചതായും ഒരു യാത്രയിൽ ഒപ്പം ചേര്‍ന്നാല്‍ 100 ​​യുവാൻ (ഏകദേശം 1,200 രൂപ) ലഭിക്കുമെന്നും സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

'വിഡ്ഢിത്തം കാട്ടാതെ എഴുന്നേറ്റ് പോ'; കൂറ്റന്‍ മുതലയെ തഴുകി തലോടുന്ന യുവതിയുടെ വീഡിയോയ്ക്ക് വിമർശനം

പക്ഷേ, സമൂഹ മാധ്യമങ്ങളില്‍ ഈ തെരുവ് കാമുകിമാരെ കുറിച്ച് അത്രനല്ല അഭിപ്രായമല്ല ഉള്ളത്. സൌഹൃദത്തിന് മൂല്യം കല്പിക്കുന്നത് സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ആരോപണം. 'തെരുവ് കാമുകി' സേവനം നിലവിൽ  നിയമത്തിന് പുറത്താണ്. ഇത് വേശ്യാവൃത്തിയിലേക്കോ മറ്റ് ലൈംഗിക സേവനങ്ങളിലേക്കോ വളരെ വേഗം എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്ന്  സിചുവാൻ ഹോങ്കി നിയമ സ്ഥാപനത്തിലെ അഭിഭാഷകനായ ഹീ ബോ പറയുന്നു. അതേസമയം സ്ത്രീയുടെ സ്വയം തെരഞ്ഞെടുപ്പിനുള്ള സാധ്യതയാണ് 'തെരുവ് കാമുകി' എന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. 

ഉള്ളിലേക്ക് കയറി പോയവർക്ക് എന്ത് സംഭവിച്ചു? നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ബീഹാറിലെ ഭഗൽപൂർ ഗുഹ
 

PREV
Read more Articles on
click me!

Recommended Stories

28 വയസ്, അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്നതിന് കൂട്ടുകാർ കളിയാക്കുന്നു, ഇത് അസാധാരണമാണോ? പോസ്റ്റുമായി യുവാവ്
ഒരു റൊമാന്റിക് സിനിമ പോലെ; 10 -ാം വയസിൽ തന്നെ രക്ഷിച്ച സൈനികനെ 17 വർഷങ്ങൾക്കുശേഷം വിവാഹം ചെയ്ത് യുവതി