ഓരോ അഞ്ചുദിവസം കൂടുമ്പോഴും ഈ ഗ്രഹത്തിൽ പുതുവർഷം ആഘോഷിക്കാം

By Web TeamFirst Published Jan 27, 2023, 3:25 PM IST
Highlights

ഭൂമി ഒരു തവണ സൂര്യനെ ചുറ്റിവരാൻ ദിവസങ്ങൾ എടുക്കുമ്പോൾ ഈ ഗ്രഹം വെറും അഞ്ചു ദിവസം കൊണ്ട് അത് പൂർത്തിയാക്കുന്നു.

ഓരോ പുതുവർഷത്തെയും ഏറെ ആഘോഷത്തോടെ വരവേൽക്കുന്നവരാണ് നമ്മൾ. ഓരോ 365 ദിവസങ്ങൾ കൂടുമ്പോഴും ആണ് നാം ഏറെ ആഘോഷത്തോടെ പുതുവർഷത്തെ സ്വീകരിക്കുന്നത്. പക്ഷേ, എപ്പോൾ എങ്കിലും ചിന്തിച്ചിട്ടുണ്ടോ ഒരു വർഷത്തിൽ 365 ദിവസങ്ങൾ ഇല്ലായിരുന്നെങ്കിൽ എന്ന്? അങ്ങനെയാണെങ്കിൽ അത് തീർച്ചയായും നമ്മുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചേനെ. എന്നാൽ, അങ്ങനെയൊരു ഗ്രഹമുണ്ട്. ഈ ഗ്രഹത്തിൽ ഓരോ അഞ്ചു ദിവസം കൂടുമ്പോഴും പുതുവർഷം ആഘോഷിക്കാം. സൗരയൂഥത്തിനു പുറത്തുള്ള ടി.ഒ.ഐ.-778ബി എന്ന ഗ്രഹത്തിലാണ് ഇതിന് അവസരം. ഈ ഗ്രഹത്തിൽ ഒരു വർഷം എന്ന് പറയുന്നത് അഞ്ച് ദിവസം മാത്രമാണ്.

ഭൂമി ഒരു തവണ സൂര്യനെ ചുറ്റിവരാൻ ദിവസങ്ങൾ എടുക്കുമ്പോൾ ഈ ഗ്രഹം വെറും അഞ്ചു ദിവസം കൊണ്ട് അത് പൂർത്തിയാക്കുന്നു. ഭൂമിയിൽ നിന്ന് 530 പ്രകാശ വർഷം അകലെയാണ്  ടി.ഒ.ഐ.-778ബി എന്ന ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. 6426 മുതല്‍ 6526 വരെ ഡിഗ്രി സെല്‍ഷ്യസാണ് ഈ ഗ്രഹത്തിലെ ഉപരിതല താപനില. മാത്രമല്ല വ്യാഴത്തേക്കാൾ മൂന്നിരട്ടി വലിപ്പമുണ്ട് ടി.ഒ.ഐ.-778ബി യ്ക്ക്. അതുപോലെതന്നെ സൂര്യനെക്കാള്‍ 71 ശതമാനം വലുപ്പമുണ്ട് ഈ ഗ്രഹത്തിന്. വളരെ വേഗത്തിൽ സൂര്യനെ വലയം ചെയ്യുന്നു എന്നതാണ് ടി.ഒ.ഐ.-778ബി യുടെ പ്രത്യേകത. മാത്രമല്ല 195 പ്രകാശ വർഷം മുമ്പ് ജനിച്ച ഗ്രഹത്തിന് സൂര്യൻറെ പകുതി പ്രായമേ ഉള്ളൂ.

നാസയുടെ ട്രാന്‍സിറ്റിങ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റിൽ നിന്ന് ലഭിച്ച വിവരങ്ങളാണ്  ടി.ഒ.ഐ.-778ബി -യെ കണ്ടെത്താൻ സഹായകരമായത്. തെക്കന്‍ ക്വീന്‍സ്ലന്‍ഡ് സര്‍വകലാശാലയിലെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്.

click me!