
ന്യൂസിലാൻഡ് പുതിയൊരു പദ്ധതി വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പ്രിഡേറ്റർ-ഫ്രീ മിറമർ എന്നാണ് പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. എലികളെയും മറ്റ് ക്ഷുദ്ര ജീവികളെയും ഉന്മൂലനം ചെയ്യുക എന്നതാണ് ഇന്ന് സംഘടനയുടെയും ന്യൂസിലാൻഡിന്‍റെ തന്നെയും ലക്ഷ്യം. 2050 ഓടെ ഈ ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ന്യൂസിലാൻഡ്. നിലവില്‍ എല്ലാ എലികളെയും നീക്കം ചെയ്ത ഏറ്റവും വലിയ ദ്വീപ് ദക്ഷിണ അറ്റ്ലാന്‍റിക് സമുദ്രത്തിലെ 170 കിലോമീറ്റര്‍ നീളമുള്ള സൗത്ത് ജോര്‍ജിയയാണ്. എന്നാല്‍, തങ്ങള്‍ക്കും ഈ നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന് ന്യൂസിലാൻഡ് കരുതുന്നു.
എട്ടരക്കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്‍കരകളില്‍ നിന്നും അകന്ന് രൂപപ്പെട്ട ന്യൂസിലാൻഡില്‍, കരയിലൂടെ ഉള്ള ആക്രമണ ഭീതിയില്ലാതെ പക്ഷികള്‍ക്ക് ഭൂമിയില്‍ തന്നെ കൂടുകൂട്ടാനും പറക്കാതെ തന്നെ ഇരതേടാനും കഴിഞ്ഞിരുന്നു. ഇത് കാലക്രമേണ കിവി പോലെ പറക്കാന്‍ ശേഷിയില്ലാത്തതും കുറവുള്ളതുമായ പക്ഷികളുടെ പരിണാമത്തിന് കാരണമായി. എന്നാല്‍, വന്‍കരകളില്‍ കോളനി സ്ഥാപിക്കാനായി യൂറോപ്യന്മാര്‍ ഇറങ്ങിയതോടെ, മനുഷ്യർ സ്ഥിരതാമസമാക്കിയ അവസാനത്തെ പ്രധാന ഭൂപ്രദേശമായി ന്യൂസിലാൻഡ് മാറി. പതിമൂന്നാം നൂറ്റാണ്ടിൽ പോളിനേഷ്യക്കാർ ആദ്യമായി ന്യൂസിലാൻഡിലേക്ക് എലികളെ കൊണ്ടുവന്നു. പിന്നാലെ ആറ് നൂറ്റാണ്ടുകള്‍ക്ക് ശേഷം പക്ഷികളെ ഭക്ഷിക്കുന്ന വലിയ സസ്തനികളെയും യൂറോപ്യന്മാര്‍ ന്യൂസിലാൻഡിന്‍റെ മണ്ണിലെത്തിച്ചു. ഇതോടെ തദ്ദേശീയമായ പക്ഷി- മൃഗാദികളുടെ വംശങ്ങള്‍ കുറ്റിയറ്റ് തുടങ്ങി. ന്യൂസിലാൻഡില്‍ യൂറോപ്യന്മാര്‍ കൈയേറിയതിന് പിന്നാലെ ദ്വീപിലെ ഏകദേശം മൂന്നിലൊന്ന് തദ്ദേശീയ ജീവിവർഗ്ഗങ്ങളും ഉന്മൂല നാശത്തിന് വിധേയരായി. നിലവില്‍ ന്യൂസിലാൻഡില്‍ മൂന്ന് തരം എലികലാണ് ഉള്ളത്. പസഫിക് എലി, കപ്പൽ എലി, നോർവേ എലി എന്നിവയാണവ.
ടേക്ക് ഓഫിന് കാത്തുനിക്കവേ വിമാനത്തിന് മിന്നലേറ്റു. പിന്നാലെ അഭൗമമായ പ്രകാശം; വൈറല്‍ വീഡിയോ കാണാം
ഈ പ്രശ്ന പരിഹാരത്തിനായാണ് പുതിയ ശ്രമങ്ങള്‍. എന്നാല്‍ ഇത് ആദ്യത്തെ ശ്രമമല്ല. 1960-കളിൽ, കടൽത്തീരത്തുള്ള ചെറിയ ദ്വീപുകളിൽ നിന്ന് എലികളെ നീക്കം ചെയ്തിരുന്നു. എന്നാല്‍, ഇന്ന് ഈ ഉന്മൂലനം ഒരു സാമൂഹിക പ്രവര്‍ത്തിയുടെ ഭാഗമായി വിലയിരുത്തുന്നു. എലികളെ കണ്ടെത്തിയാല്‍ അറിയിക്കാനായി ജനങ്ങള്‍ക്ക് പ്രത്യേകമായി ഒരു ആപ്പും നിര്‍മ്മിച്ചിട്ടുണ്ട്. എലികളുടെ പക്ഷി വേട്ട കാരണം ന്യൂസിലാൻഡില്‍ പ്രതിവർഷം 26 ദശലക്ഷം പക്ഷികൾ നഷ്ടപ്പെടുന്നതായി 2000 ല്‍ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞന്‍റെ പഠനം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് രാജ്യത്ത് എലി വേട്ട എന്ന ആശയം പ്രചരിക്കുന്നത്. 2011 ല്‍ പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ സർ പോൾ കാലഗൻ 'വേട്ടക്കാരില്ലാത്ത രാജ്യം' എന്ന സ്വപ്നം ജനകീയമാക്കി. മതിയായ നിക്ഷേപവും സമാഹരണവും നൽകിയാൽ പദ്ധതി ഏറ്റെടുക്കാമെന്ന് പ്രിഡേറ്റർ-ഫ്രീ മിറമർ പദ്ധതിയുടെ സംഘാടകനും അക്വാലാന്‍റ് സര്‍വകലാശാലയിലെ ബയോളജിസ്റ്റുമായ ജെയിംസ് റസ്സല്‍ സര്‍ക്കാറിനെ അറിയിച്ചു. പിന്നാലെയാണ് പ്രീഡേറ്റര്‍ ഫ്രീ 2050 എന്ന പദ്ധതി ആരംഭിക്കുന്നതും.
ലോകം മൊത്തം വിറ്റു; ഒടുവില്‍, 'കുട്ടിസ്രാവ്' കളിപ്പാട്ടം തിരിച്ച് വിളിച്ച് കമ്പനി