കളിപ്പാട്ടത്തില്‍ വലിയ തോതില്‍ പോട്ടലുകളും പോറലുകളും ഉണ്ടെന്നും കളിപ്പാട്ടം ഉപയോഗിച്ച നിരവധി കുട്ടികള്‍ക്ക് പിരക്കേറ്റെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് കളിപ്പാട്ടം തിരിച്ച് വിളിക്കാന്‍ കളിപ്പാട്ട കമ്പനിയായ സുറു തീരുമാനിച്ചത്.  


മസോണ്‍, കെമാര്‍ട്ട്. ഇബൈ, ക്രേസി സെയില്‍സ് തുടങ്ങിയ ഓണ്‍ലൈന്‍ വില്പന സൈറ്റുകള്‍ വഴി ലോകമെമ്പാടും വില്‍ക്കുകയും ഓസ്‌ട്രേലിയയിലും യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതുമായ ബേബി ഷാര്‍ക്ക് കളിപ്പാട്ടം കമ്പനി തിരിച്ച് വിളിച്ചു. കളിപ്പാട്ടത്തില്‍ വലിയ തോതില്‍ പോട്ടലുകളും പോറലുകളും ഉണ്ടെന്നും കളിപ്പാട്ടം ഉപയോഗിച്ച നിരവധി കുട്ടികള്‍ക്ക് പിരക്കേറ്റെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് കളിപ്പാട്ടം തിരിച്ച് വിളിക്കാന്‍ കളിപ്പാട്ട കമ്പനിയായ സുറു തീരുമാനിച്ചത്. 

സ്രാവിന്‍റെ രൂപത്തിലുള്ള ഈ കളിപ്പാട്ടം കുട്ടികളെ കുളിപ്പിക്കുമ്പോള്‍ ബാത്ത് ടബ്ബിലോ നീന്തൽക്കുളത്തിലോ ഉപയോഗിക്കുന്ന തരം കളിപ്പാട്ടമാണിത്. കളിപ്പാട്ടം ഉപയോഗിച്ചതിലൂടെ 12 ഓളം കുട്ടികള്‍ക്ക് പരിക്കേറ്റതായി പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് കമ്പനി കളിപ്പാട്ടം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ ഒമ്പതോളം കുട്ടികള്‍ക്ക് മുറിവുകളില്‍ തുന്നലുകളോ മറ്റ് വൈദ്യ സഹായമോ വേണ്ടിവന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷനുമായി സഹകരിച്ച സുറു തങ്ങളുടെ ബേബി ഷാർക്ക്, മിനി ബേബി ഷാർക്ക് ബാത്ത് ടോയ്‌സ് ഇനത്തില്‍പ്പെട്ട 75 ലക്ഷം കളിപ്പാട്ടങ്ങളാണ് തിരിച്ച് വിളിച്ചത്. 

വിമാനത്തില്‍ യാത്ര ചെയ്തത് 3.7 കോടി കിലോമീറ്റര്‍ ദൂരം; ടോം സ്റ്റക്കറിന്‍റെ ആകാശയാത്രകള്‍ !

പൂര്‍ണ്ണ വലിപ്പത്തിലുള്ള കളിപ്പാട്ടത്തിന് മൂക്ക് മുതല്‍ വാല്‍ വരെ ഏകദേശം 18 സെന്‍റീമീറ്റര്‍ നീളമാണ് ഉള്ളത്. ഒരെണ്ണമോ മൂന്നെണ്ണമോ അടങ്ങുന്ന പാക്കുകളിലായാണ് ഇവ വില്‍ക്കുന്നത്. അതു പോലെതന്നെ ഇന്‍ററാക്റ്റീവ് വാട്ടര്‍ മ്യൂസിക് പാര്‍ക്ക് പ്ലേ സെറ്റിനോടൊപ്പവും ഇവ വില്‍ക്കുന്നു. ഇവയുടെ ചെറിയ പതിപ്പിന് ഏതാണ്ട് 12 സെന്‍റീ മീറ്ററാണ് നീളം. പിങ്ക്, നീല, മഞ്ഞ തുടങ്ങിയ നിറങ്ങളിലും ഇവ ലഭ്യമാണ്. എന്നാല്‍, ഓസ്ട്രേലിയന്‍ പ്രൊഡക്റ്റ് സേഫ്റ്റി ഇതുവരെയായും കളിപ്പാട്ടങ്ങള്‍ തിരിച്ച് വിളിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഈ കളിപ്പാട്ടം ഉപയോഗിക്കുന്നവര്‍, അവയുടെ ഉപയോഗം ഒഴിവാക്കണമെന്നും ഉത്പ്പന്നത്തില്‍ സുരക്ഷാ പ്രശ്നമുണ്ടെന്നും കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നു. എന്നാല്‍ 2023 ല്‍ തന്നെ കമ്പനി ഇറക്കിയ സോഫ്റ്റ് സിലിക്കൺ ടോപ്പ് ഫിൻ ഉള്ള കളിപ്പാട്ടങ്ങള്‍ തിരിച്ച് വിളിച്ചിട്ടില്ല. 

ന്യൂസിലന്‍റുകാരായ നിക്ക് മൗബ്രേയും സഹോദരനും യഥാക്രമം 18 ഉം 22 വയസുള്ളപ്പോഴാണ് സുറു എന്ന കളിപ്പാട്ടക്കമ്പനി ആരംഭിക്കുന്നത്. 2005 ല്‍ ഇരുവരും ചൈനയില്‍ തങ്ങളുടെ ഫാക്ടറി ആരംഭിച്ചു. 2015 ല്‍ സുറു ലോകത്തിലെ ഏറ്റവും വലിയ കളിപ്പാട്ട കമ്പനിയായി മാറി. 2020 ല്‍ കമ്പനിക്ക് കീഴില്‍ 8,500 ഓളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. ലോകമെമ്പാടുമായി 26 ഓളം ഓഫീസുകളും ഇവര്‍ക്കുണ്ട്. വര്‍ഷം 100 കോടി ഡോളറിന്‍റെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനിയാണ് ഇന്ന് സുറു. 

കാലാവസ്ഥാ വ്യതിയാനം; ഭയം വിതയ്ക്കാന്‍ ബ്രിട്ടീഷ് തീരത്തേക്ക് വിദേശ കടല്‍ ജീവികളെത്തുന്നു!