'എനിക്ക് ഇന്ത്യയിൽ ജീവിച്ചാൽ മതി, മറ്റൊരു രാജ്യത്തേക്കും പോവണ്ട'; 10 കാരണങ്ങളുമായി നൈജീരിയൻ യുവാവ്

Published : Sep 05, 2025, 04:26 PM IST
Pascal Olaleye

Synopsis

ഭക്ഷണം മുതൽ ഇന്ത്യയിലെ ആളുകളെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും എല്ലാം പാസ്കൽ ഷെയർ ചെയ്യുന്നു. ഇവയൊക്കെയാണ് പാസ്കലിന് ഇന്ത്യ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ.

തനിക്ക് ഇനി ഏതെങ്കിലും വിദേശരാജ്യത്ത് പോയി ജീവിക്കണ്ട, പകരം ഇന്ത്യയിൽ തന്നെ ജീവിച്ചാൽ മതി എന്ന് ഒരു നൈജീരിയൻ യുവാവ്. യുവാവ് ഷെയർ ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. പാസ്കൽ ഒലാലെയ് എന്ന യുവാവാണ് എന്തുകൊണ്ട് താൻ ഇന്ത്യയിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നു എന്നതിന്റെ കാരണം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 2021 -ലാണ് പാസ്കൽ ലാ​ഗോസ് സർവകലാശാലയിൽ നിന്നും തന്റെ പഠനം ഉപേക്ഷിക്കുന്നത്. ആ വർഷം തന്നെ ഇന്ത്യയിലേക്കും വന്നു. ഇപ്പോൾ ഇന്ത്യ വിട്ട് പോകാൻ തോന്നുന്നില്ല എന്നാണ് പാസ്കൽ പറയുന്നത്. അതിനുള്ള 10 കാരണങ്ങളും തന്റെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഭക്ഷണം മുതൽ ഇന്ത്യയിലെ ആളുകളെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും എല്ലാം പാസ്കൽ ഷെയർ ചെയ്യുന്നു. ഇവയൊക്കെയാണ് പാസ്കലിന് ഇന്ത്യ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ.

  • ഇവിടെ തനിക്ക് ഉത്കണ്ഠയോടുകൂടി ഉറക്കം ഉണരേണ്ടി വരുന്നില്ല, പകരം ശരിക്കും സമാധാനം തോന്നുന്നുണ്ട്.
  • എന്റെ തൊലിയുടെ നിറം ഇതായതുകൊണ്ട് മാത്രം താൻ ഒരു ഭീഷണിയാണ് എന്ന് ഇവിടെയാരും കരുതുന്നില്ല.
  • ജീവിതം വളരെ ലളിതമാണ്. ഷോ ഓഫുകളില്ല, തിരക്ക് അഭിനയിക്കലില്ല.
  • ടോക്സിക് അല്ലാതെ തന്നെ പുരുഷനായിരിക്കാൻ എനിക്കിവിടെ കഴിയുന്നു.
  • ആളുകൾ കാര്യങ്ങൾ തുറന്നടിച്ച് പറയുന്നു. അത് പക്ഷേ സത്യസന്ധമാണ്. അവർ നല്ലവരാണ് എന്ന് നടിക്കുന്നില്ല.
  • എപ്പോഴും ഞാനൊരു കറുത്തവനാണ് എന്ന് ഇവിടെയൊന്നും തന്നെ ഓർമ്മിപ്പിക്കുന്നില്ല.
  • രാത്രിയിൽ പുറത്തിറങ്ങി നടക്കുമ്പോൾ യുഎസ്സിലെ അപേക്ഷിച്ച് ഇന്ത്യയിൽ താൻ സുരക്ഷിതനാണ് എന്ന് തോന്നുന്നു.
  • കുറഞ്ഞ വാടക. നാച്ചുറലായ ഭക്ഷണം. സമ്മർദ്ദം കുറവ്.
  • യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കാനാവുന്നു.
  • ഏറ്റവും പ്രധാനമായി, കാണാൻ ഞാൻ എങ്ങനെയിരിക്കുന്നു എന്നതിലല്ല, ശരിക്കും ഞാനെന്താണോ അതിന് ഞാൻ ബഹുമാനിക്കപ്പെടുന്നു.

 

 

അനേകങ്ങളാണ് പാസ്കൽ ഷെയർ ചെയ്ത പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇന്ത്യയിലേക്ക് സ്വാ​ഗതം എന്നാണ് പലരും പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?