ഡബ്ലിനിൽ കുപ്പി കൊണ്ട് ഇന്ത്യൻ ടാക്സി ഡ്രൈവറുടെ തല അടിച്ച് പൊട്ടിച്ചു; ആരും സഹായിക്കാനെത്തിയില്ലെന്ന് പരാതി

Published : Aug 05, 2025, 10:16 AM IST
Indian taxi driver's head smashed in Dublin

Synopsis

 20 നും 21 നും ഇടയില്‍ പ്രായമുള്ള രണ്ട് പേര്‍ കാര്‍ വാടകയ്ക്ക് വിളിക്കുകയും യാത്രയ്ക്കെടുവില്‍ ഇന്ത്യന്‍ വംശജനായ ഡ്രൈവറുടെ തലയ്ക്ക് കുപ്പി കൊണ്ട് അടിക്കുകയുമായിരുന്നു.

ബ്ലിനില്‍ നിന്നും മറ്റൊരു ഇന്ത്യന്‍ വംശജന് നേരെയും വംശീയാക്രമണം നടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ അയർലന്‍ഡിൽ നിന്നും ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന മൂന്നാമത്തെ അക്രമണമാണ് ഇതെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ലഖ്‌വീർ സിംഗ് എന്ന ടാക്സി ഡ്രൈവറെ രണ്ടുപേർ ചേർന്ന് കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

കാർ വാടകയ്ക്ക് വിളിച്ച രണ്ട് പേര്‍ യാത്രയ്ക്കിടെ ലഖ്‌വീർ സിംഗിന്‍റെ തലയ്ക്ക് കുപ്പി കൊണ്ട് അടിക്കുകയായിരുന്നു. അടുത്തിടെയായി അയർലന്‍ഡിൽ ഇന്ത്യന്‍ വംശജർക്ക് നേരെ വംശീയാക്രമണങ്ങൾ വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 23 വർഷമായി ലഖ്‌വീർ സിംഗ് അയർലണ്ടിൽ താമസിക്കുകയാണ്. ഏതാണ്ട് 10 വർഷത്തിന് മേലെയായി അദ്ദേഹം ഒരു ക്യാബ് ഡ്രൈവർ കൂടിയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 20 നും 21 നും വയസ് പ്രായമുള്ള രണ്ട് പേര്‍ ലഖ്‌വീർ സിംഗിന്‍റെ കാര്‍ വാടകയ്ക്ക് വിളിക്കുകയായിരുന്നു. ഇവര്‍ പോപ്പിൻട്രീയിൽ പോകണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്ന് ലഖ്‍വീർ പറഞ്ഞു. സ്ഥലത്ത് എത്തിയപ്പോൾ കാറില്‍ നിന്നും ഇറങ്ങുന്നതിന് പകരും അപ്രതീക്ഷിതമായി ഇവര്‍ കൈയിലിരുന്ന കുപ്പി കൊണ്ട് അക്രമിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുപ്പി കൊണ്ട് ഒന്നില്‍ കൂടുതല്‍ തവണ തലയ്ക്ക് അടിച്ച യുവാക്കൾ 'സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ' എന്ന് ആക്രോശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാലെ അക്രമികൾ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

 

 

അക്രമണത്തെ തുടര്‍ന്ന് തലയിൽ നിന്നും രക്തം വാര്‍ന്ന ലഖ്‍വീർ സമീപത്തെ വീടുകളില്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡോൾ ബെല്ലുകൾ അമര്‍ത്തിയെങ്കിലും ആരും സഹായിക്കാനെത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒടിവില്‍ 999 നമ്പറിലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. അക്രമണത്തില്‍ ധാരാളം രക്തം വാര്‍ന്നെങ്കിലും കാര്യമായ പരിക്കുകളൊന്നുമില്ല. എങ്കിലും തനിക്കിന് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഭയം തോന്നുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മറ്റ് രണ്ട് ഇന്ത്യന്‍ വംശജര്‍ കൂടി അക്രമണത്തിന് ഇരയായിരുന്നു. അക്രമകൾക്കെല്ലാം 15 നും 25 നും ഇടയില്‍ പ്രാളമുള്ളവരാണ്. അക്രമണത്തിന് ശേഷം ഇന്ത്യക്കാരോട് സ്വന്തം രാജ്യത്തേക്ക് പോകാനും ഇവർ ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ