മൂന്നു ബെഡ്റൂം വീട്, പതിനായിരങ്ങൾ വില വരുന്ന ബാ​ഗ്; പ്രസവിക്കാനുള്ള യുവതിയുടെ ഡിമാൻഡ് കണ്ടോ?

Published : Jun 07, 2024, 02:48 PM IST
മൂന്നു ബെഡ്റൂം വീട്, പതിനായിരങ്ങൾ വില വരുന്ന ബാ​ഗ്; പ്രസവിക്കാനുള്ള യുവതിയുടെ ഡിമാൻഡ് കണ്ടോ?

Synopsis

പ്രസവിച്ച ശേഷം തനിക്ക് തന്റെ ശരീരത്തിന്റെ ഷേപ്പ് പഴയതുപോലെയാക്കാൻ ഒരു പേഴ്സണൽ ട്രെയിനറെ വേണമെന്നും ഭർത്താവ് തന്നെ അതിന്റെ ചെലവുകൾ നോക്കണമെന്നും നോറ തലാൽ പറഞ്ഞു.

വിവാഹം, കുഞ്ഞുങ്ങളുടെ ജനനം എന്നിവയെല്ലാം പലരും ആ​ഗ്രഹത്തോടെ കാത്തിരിക്കുന്ന നിമിഷങ്ങളാണ്. എന്നാൽ, പ്രസവിക്കണമെങ്കിൽ ഒരു യുവതി മുന്നോട്ട് വച്ചിരിക്കുന്ന ഡിമാൻഡുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുന്നത്. തനിക്ക് ഡിസൈനർ ബാ​ഗ് വേണം, മൂന്ന് കിടപ്പുമുറികളുള്ള വീട് വേണം തുടങ്ങിയവയാണ് യുവതിയുടെ പ്ര​ഗ്നൻസി കണ്ടീഷനുകൾ. 

നോറ തലാൽ എന്ന 26 -കാരിയാണ് തന്റെ വിചിത്രമായ ഡിമാൻഡുകൾ കൊണ്ട് സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുന്നത്. നോറയുടെ വിവാഹം പോലും കഴിഞ്ഞിട്ടില്ല. താൻ ഇപ്പോൾ അവിവാഹിതയാണ്, തന്റെ ആ​ഗ്രഹങ്ങളെല്ലാം നിറവേറ്റാൻ സാധിക്കുന്ന ഒരു ധനികനെ മാത്രമേ താൻ വിവാഹം കഴിക്കൂ എന്നാണ് നോറ തലാൽ പറയുന്നത്. തനിക്ക് വേണ്ടി ലക്ഷക്കണക്കിന് പണം ചെലവഴിക്കാൻ അയാൾക്ക് സാധിക്കണമെന്നും നോറ പറയുന്നു.  

ലണ്ടനിലെ വെസ്റ്റ് ഹാംപ്‌സ്റ്റെഡിൽ താമസിക്കുന്ന നോറ ടെക് സെയിൽസിലാണ് ജോലി ചെയ്യുന്നത്. താൻ ഒരോ കുഞ്ഞിന് ജന്മം നൽകുമ്പോഴും തനിക്ക് കുറഞ്ഞത് 1000 ഡോളർ (ഏകദേശം 83,464 രൂപ) വിലയുള്ള ഒരു സമ്മാനം വേണം. അത് ഡിസൈനർ ബാഗോ വിലകൂടിയ ഷൂവോ ആകാം. അതുപോലെ, ലണ്ടനിലോ പരിസരത്തോ മൂന്ന് കിടപ്പുമുറിയുള്ള വീടും വേണം. ആ വീട്ടിൽ പ്രസവാനന്തര പരിചരണത്തിനായി ഒരു സ്വകാര്യ മുറിയും തനിക്ക് വേണമെന്നും അവൾ‌ പറഞ്ഞു. 

താൻ ഈ ലൈ‍ഫ് സ്റ്റൈൽ ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ്. ഒരു കുഞ്ഞിന് ജന്മം നൽകി അതെന്തിന് നശിപ്പിക്കണം എന്നാണ് അവൾ ചോദിക്കുന്നത്. ഒപ്പം, പ്രസവിച്ച ശേഷം തനിക്ക് തന്റെ ശരീരത്തിന്റെ ഷേപ്പ് പഴയതുപോലെയാക്കാൻ ഒരു പേഴ്സണൽ ട്രെയിനറെ വേണമെന്നും ഭർത്താവ് തന്നെ അതിന്റെ ചെലവുകൾ നോക്കണമെന്നും നോറ തലാൽ പറഞ്ഞു. ഭർത്താവും തന്നോടൊപ്പം കുഞ്ഞിനെ പരിചരിക്കാൻ പരിശീലനം നൽകുന്ന ക്ലാസുകളിൽ പങ്കെടുക്കണം. അങ്ങനെയെങ്കിൽ ഭർത്താവിനും കുഞ്ഞിനെ പരിചരിക്കാമല്ലോ എന്നും അവൾ അഭിപ്രായപ്പെടുന്നു. 

എന്തായാലും, നോറയുടെ ആവശ്യങ്ങൾ കേട്ട് അമ്പരന്നിരിക്കയാണ് നെറ്റിസൺസ്. 

(ചിത്രം പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ