നാലു വര്‍ഷത്തിനിടെ ഒരാള്‍ക്ക് മൂന്നാം തവണയും ലോട്ടറിയടിച്ചു!

Web Desk   | Asianet News
Published : Sep 11, 2021, 05:34 PM ISTUpdated : Sep 12, 2021, 06:17 PM IST
നാലു വര്‍ഷത്തിനിടെ ഒരാള്‍ക്ക് മൂന്നാം തവണയും ലോട്ടറിയടിച്ചു!

Synopsis

ഒരേ കട. ഒരേ ആള്‍. ഒരേ സ്‌ക്രാച്ച് ആന്‍ വിന്‍ ലോട്ടറി. രണ്ടു തവണ അടിച്ചത് ഏഴര കോടി രൂപ. ഇത്തവണ 73 ലക്ഷം!

ഒരേ മാളത്തില്‍നിന്നും രണ്ട് തവണ പാമ്പു കടികൊള്ളില്ല എന്നാണ് പറച്ചില്‍. എന്നാല്‍, ലോട്ടറിയെ സംബന്ധിച്ച് ഇക്കാര്യം ശരിയല്ല എന്നാണ് അമേരിക്കയില്‍നിന്നുള്ള വാര്‍ത്ത. അവിടെ ഒരാള്‍ക്ക് മൂന്നാമത്തെ തവണയും ലോട്ടറിയടിച്ചു, അതേ ഒരേ കടയില്‍നിന്നും!


നോര്‍ത്ത് കരോലിനയിലെ കോണ്‍കോര്‍ഡ് നിവാസിയായ ടെറി സ്പ്ലാന്‍ ആണ് ഈ ഭാഗ്യവാന്‍. നോര്‍ത്ത് കരോലിന എജ്യുക്കേഷന്‍ ലോട്ടറിയുടെ ഭാഗ്യമാണ് ഇയാളെ വീണ്ടും തേടി വന്നത്.  

നാല് വര്‍ഷമായി സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ടിക്കറ്റുകള്‍ വാങ്ങുന്ന അതേ കടയില്‍നിന്നാണ് ഇയാള്‍ ഇത്തവണയും ലോട്ടറി വാങ്ങിയത്. സ്വേദശമായ കോണ്‍കോഡിലെ ഓള്‍ഡ് ഷാര്‍ലറ്റ് റോഡിലുള്ള സാംസ് മിനി സ്റ്റോപ്പ് എന്ന കട. ആ ടിക്കറ്റിനാണ് വീണ്ടും സമ്മാനം.  'ഇത് അവിശ്വസനീയമാണ്,' ടെറി പറഞ്ഞു. വിജയിക്കുന്നത് രസകരമായ ഒരേര്‍പ്പാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

 

 

നോര്‍ത്ത് കരോലിന എജ്യുക്കേഷന്‍ ലോട്ടറി ഒരു വാര്‍ത്താക്കുറിപ്പിലാണ് ടെറിയുടെ ഭാഗ്യത്തെക്കുറിച്ച് പറഞ്ഞത്. 

തൊഴിലാളി ദിനത്തില്‍ എടുത്ത പ്രീമിയര്‍ ക്യാഷ് ടിക്കറ്റാണ് അദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്. 20 ഡോളര്‍ (1475 രൂപ) ആയിരുന്നു വില. സമ്മാനത്തുക ഒരു ലക്ഷം ഡോളര്‍  (73 ലക്ഷം രൂപ). സംസ്ഥാന, ഫെഡറല്‍ നികുതികള്‍ കിഴിച്ച്, 52 ലക്ഷം രൂപ അദ്ദേഹത്തിന് വീട്ടില്‍ കൊണ്ടുപോകാനാവും. ഇതിന് മുന്‍പ് ഇതേ കടയില്‍നിന്നും വാങ്ങിയ ടിക്കറ്റിന് രണ്ട് തവണ അദ്ദേഹത്തിന് ലോട്ടറി അടിച്ചിട്ടുണ്ട്. 

2017 ഏപ്രിലിലാണ് ഇയാള്‍ക്ക് ആദ്യമായി ലോട്ടറി അടിക്കുന്നത്. അന്ന് ഇതുപോലെ ഒരു മില്യണ്‍ ഡോളറാണ് (7.35 കോടിരൂപ) അടിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും  അതേ കടയില്‍നിന്നും അദ്ദേഹം മറ്റൊരു സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ടിക്കറ്റ് വാങ്ങി. അതിനും സമ്മാനമടിച്ചു. ഇത്തവണയും ഒരു മില്യന്‍ ഡോളര്‍. അതായത് 7.35 കോടി രൂപ. 

 

PREV
click me!

Recommended Stories

'അച്ഛനുമമ്മയ്ക്കും 55 വർഷം കാത്തിരിക്കേണ്ടി വന്നു, ചില ചിത്രങ്ങൾ എന്നും സ്പെഷ്യൽ'; ഐഎഫ്‍എസ് ഓഫീസറുടെ പോസ്റ്റ്
ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ വെറും യോ​ഗാമാറ്റ്, ശമ്പളം തന്നില്ല; ദുരവസ്ഥ പങ്കുവച്ച് സിം​ഗപ്പൂരിലെ വീട്ടുജോലിക്കാരി