
ജീവിത ചെലവിന്‍റെ കാര്യത്തില്‍ ബെംഗളൂരു നഗരം ഇന്ത്യയിലെ മറ്റ് നഗരങ്ങളോട് കടുത്ത മത്സരത്തിലാണ്. അതോടൊപ്പം ഹൈദരാബാദും ഉയര്‍ന്ന ജീവിത ചെലവാണെന്ന ആരോപണം നിലനില്‍ക്കുന്നു. ഇരു നഗരങ്ങളിലെയും ജീവിത ചെലവ് സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ചെലവ് എവിടെയാണെന്ന കാര്യത്തില്‍ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഇടയില്‍ വലിയ തോതില്‍ തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. രണ്ട് നഗരങ്ങളും ഇന്ന് ടെക് ഭീമന്മാർ, ഐടി നിക്ഷേപങ്ങൾ, തൊഴിൽ സാധ്യതകൾ എന്നിവയുടെ കാര്യത്തില്‍ രാജ്യത്തെ ഹോട്ട്‌സ്‌പോട്ടുകളാണ്. രാജ്യത്തുടനീളമുള്ള ഐടി പ്രൊഫഷണല്‍സ് ഇന്ന് ഈ രണ്ട് നഗരങ്ങളിലേക്കുമാണ് ഒഴുകുന്നത്. അടുത്തിടെ എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു കുറിപ്പ് വീണ്ടും ഹൈദരാബാദും ബെംഗളുരുവും തമ്മിലുള്ള ജീവിത ചെലവുകളുടെ കാര്യത്തിലെ തര്‍ക്കം വീണ്ടും ഉയര്‍ത്തി കൊണ്ട് വന്നു.
സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പൃഥ്വി റെഡ്ഡി ബെംഗ്ലൂരിൽ നിന്ന് ഹൈദരാബാദിലേക്ക് മാറിയതിന് ശേഷം തന്‍റെ സ്ഥിതിവിവരക്കണക്കുകൾ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചു. സ്ഥലം മാറ്റിയതിന് ശേഷം തനിക്ക് പ്രതിമാസം 40,000 രൂപ ലാഭിക്കാൻ കഴിയുന്നുണ്ടെന്നായിരുന്നു റെഡ്ഡിയുടെ വെളിപ്പെടുത്തി. ഈ തുക ഒരു കുടുംബത്തിന് സമാധാനപരവും സുഖപ്രദവുമായ ജീവിതം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ബാംഗ്ലൂരിൽ നിന്ന് ഹൈദരാബാദിലേക്ക് മാറി. പ്രതിമാസം 40,000 ചെലവ് ലാഭിച്ചു. ആ പണം കൊണ്ട് ഒരു കുടുംബത്തിന് സമാധാനമായി ജീവിക്കാം. എന്‍റെ മൂല്യങ്ങൾ എന്‍റെ കുടുംബവുമായി പൊരുത്തപ്പെടുമ്പോൾ ഒറ്റയ്ക്ക് ജീവിക്കേണ്ട ഒരു ഘടകവും കാണുന്നില്ല," അദ്ദേഹം എഴുതി.
ഒബാമയോടൊത്ത് രണ്ട് തവണ ലൈംഗീക ബന്ധം പുലര്‍ത്തി, കൊക്കെയ്ൻ ഉപയോഗിച്ചു; വിവാദ വെളിപ്പെടുത്തല്‍ !
സെപ്തംബർ 5 നാണ് പൃഥ്വി റെഡ്ഡി എക്സില്‍ കുറിച്ചത്. പിന്നാലെ കുറിപ്പ് വൈറലായി. ഇതിനകം അറുപത്തിയയ്യായിരത്തില്‍ ഏറെ ആളുകള്‍ അദ്ദേഹത്തിന്‍റെ കുറിപ്പ് വായിച്ചത്. പിന്നാലെ നിരവധി എക്സ് ഉപയോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ എഴുതാനായി ആ കുറിപ്പിന് ചുവട്ടില്‍ വട്ടം കൂടി. “ഹൈദ്രാബാദും ബെംഗളൂരുവിലും ജീവിച്ചു. വെസ്റ്റേൺ ഹൈദ്രാബാദില്‍ മാത്രമേ മികച്ച സൗകര്യങ്ങളുള്ളൂ. മറ്റ് ഭാഗങ്ങളിൽ ഹൈദ്രാബാദിലെ സൗകര്യങ്ങള്‍ ബെംഗളൂരുവിനേക്കാൾ മോശമാണ്, ഇടുങ്ങിയ റോഡുകൾ, ഡ്രെയിനേജുകൾ ഇല്ല. ഹൈദ്രാബാദിന് ആവശ്യത്തിന് മഴ ലഭിക്കാത്തത് ഭാഗ്യമാണ്. ഭക്ഷണത്തിന്‍റെ കാര്യത്തിൽ, ബെംഗളൂ മുന്നിലാണ്." ഒരു എക്സ് ഉപയോക്താവ് എഴുതി. 'നിങ്ങൾ പറഞ്ഞത് ശരിയാണ്, ബെംഗളൂരു വളരെ ചെലവേറിയതാണ്, ഭക്ഷണം, പലചരക്ക്, വാടക എല്ലാം ചെലവേറിയതാണ്, കാരണം ഞങ്ങളുടെ സർക്കാർ ആളുകളെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല, ഇത് കാരണം ഞാൻ ബാംഗ്ലൂരിൽ നിന്ന് ദാവൻഗെരയിലേക്ക് മാറി, ഈ ചെലവുകൾക്കൊപ്പം നിങ്ങൾക്ക് ഗതാഗതം ഉപയോഗിക്കുകയാണെങ്കില്‍ അതൊരു നരകമാണ്.' മറ്റൊരാള്‍ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക