യുവതിയുടെ വരവ് കണ്ട് ഭയന്ന മുതലകള്‍ ജലാശയത്തിലേക്ക് അതിവേഗം നിരങ്ങി ഇറങ്ങുന്നു. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് യുവതി ജലാശയത്തിലേക്ക് എടുത്ത് ചാടുകയും മുങ്ങാം കുഴിയിട്ട ഒരു മുതലയുടെ മേല്‍ കയറി അതിനെ കയര്‍ ഉപയോഗിച്ച് വരിഞ്ഞ് കെട്ടാന്‍ ശ്രമിക്കുന്നു. 

മുതലകള്‍ മനുഷ്യനുമായി അത്ര സൗഹൃദമുള്ള ജീവികളല്ല. തരം കിട്ടിയാല്‍ മനുഷ്യനെ കടിച്ചെടുത്ത് വെള്ളത്തിലേക്ക് ഊളിയിടാന്‍ തയ്യാറായാണ് കിടക്കുന്നതെന്ന് തോന്നും അതിന്‍റെ കിടപ്പ് കണ്ടാല്‍. അതുകൊണ്ട് തന്നെ ഒരുമാതിരിപ്പെട്ടവരൊന്നും മുതലയുടെ അടുത്തേക്ക് പോകാന്‍ ഒന്ന് ഭയക്കും. കടിച്ചെടുത്ത് കടന്ന് കളയുമോയെന്ന ഭയം തന്നെ. മനുഷ്യനെ മുതല അക്രമിച്ച വാര്‍ത്തകള്‍ അത്ര വിരളമല്ലെന്നതും ഭയം ഇരട്ടിക്കുന്നു. എന്നാല്‍ ഇത്തരം ആശങ്കകളെയെല്ലാം അസ്ഥാനത്താക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. വളരെ വേഗം തന്നെ വീഡിയോ എക്സ് ഉപയോക്താക്കളുടെ ശ്രദ്ധ നേടി. 

കൈയിലെ ഒരു കയര്‍ മാത്രം പിടിച്ച് മുതലയെ പിടിക്കാന്‍ വിശാലമായ ജലാശയത്തിലേക്ക് എടുത്ത് ചാടുന്ന ഒരു യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചു. Funny 𝕏 Post എന്ന എക്സ് അക്കൗണ്ടില്‍ നിന്നും സെപ്തംബര്‍ നാലാം തിയതി പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം പതിനായിരത്തിന് അടുത്ത് ആളുകള്‍ കണ്ടു കഴിഞ്ഞു. 

ഒബാമയോടൊത്ത് രണ്ട് തവണ ലൈംഗീക ബന്ധം പുലര്‍ത്തി, കൊക്കെയ്ൻ ഉപയോഗിച്ചു; വിവാദ വെളിപ്പെടുത്തല്‍ !

Scroll to load tweet…

21 -ാം വയസില്‍ പിഎച്ച്ഡി, 22 -ല്‍ ഐഐടി പ്രൊഫസർ; പക്ഷേ, 32 -ല്‍ പിരിച്ച് വിടപ്പെട്ടു, ഇന്ന് തൊഴില്‍രഹിതന്‍ !

വീഡിയോയുടെ തുടക്കത്തില്‍ തൊപ്പി വച്ച ഒരു യുവതി ഓടിപ്പോകുന്നത് കാണാം. സൂക്ഷിച്ച് നോക്കിയാല്‍ അവരുടെ കൈയില്‍ അത്ര നീളമില്ലാത്ത ഒരു കയര്‍ പിടിച്ചിരിക്കുന്നതും കാണാം. വിശാലമായ ഒരു ജലാശയത്തിന്‍റെ കരയില്‍ നിരവധി മുതലകള്‍ വിശ്രമിക്കുന്നതിനിടയിലേക്ക് യുവതി ഓടിക്കയറുന്നു. യുവതിയുടെ വരവ് കണ്ട് ഭയന്ന മുതലകള്‍ ജലാശയത്തിലേക്ക് അതിവേഗം നിരങ്ങി ഇറങ്ങുന്നു. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് യുവതി ജലാശയത്തിലേക്ക് എടുത്ത് ചാടുകയും മുങ്ങാം കുഴിയിട്ട ഒരു മുതലയുടെ മേല്‍ കയറി അതിനെ കയര്‍ ഉപയോഗിച്ച് വരിഞ്ഞ് കെട്ടാന്‍ ശ്രമിക്കുന്നു. യുവതിയുടെ പരാക്രമം കണ്ട മറ്റ് മുതലകള്‍ അന്തിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

"രണ്ടാമത്തെ മുതല ഞെട്ടലിലാണ്." എന്നായിരുന്നു വീഡിയോയ്ക്ക് ഒപ്പം എഴുതിയിരുന്നത്. മിക്കയാളുകളും സ്ത്രീയുടെ ധീരമായ പ്രവൃത്തിയിൽ ആശ്ചര്യപ്പെട്ടു, ചിലര്‍ സ്ത്രീയുടെ ധീരതയെ പ്രശംസിച്ചു. മറ്റ് ചിലര്‍ അത്തരമൊരു പ്രവൃത്തിക്കിടയിലെ വലിയ അപകടസാധ്യതകളെക്കുറിച്ച് ആശങ്കപ്പെട്ടു. “ഓ അവൾ ഒരു ധീരയായ സ്ത്രീയാണ്, എനിക്ക് മുതലകളെ ഇഷ്ടമാണ്, ഈജിപ്തിലെ നാസർ തടാകത്തിൽ ഞങ്ങൾക്ക് ധാരാളം മുതലകളുണ്ട്,” ഒരാള്‍ കുറിച്ചു. എന്നാല്‍ ഇത് എവിടെ നിന്നുള്ള വീഡിയോ ആണെന്നോ എപ്പോള്‍ ചിത്രീകരിച്ചതാണെന്നോ ഉള്ള വിശദീകരണങ്ങളില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക