ഡിജിറ്റൽ പേയ്‌മെന്‍റിലെ അബദ്ധം; അക്കൗണ്ടിലെത്തിയ 15,682 രൂപ തിരികെ നൽകി ഓട്ടോ ഡ്രൈവർ! കുറിപ്പ് വൈറൽ

Published : Jun 06, 2026, 12:48 PM IST
auto driver

Synopsis

ഓട്ടോ യാത്രയ്ക്ക് ശേഷം യാത്രക്കാരൻ അബദ്ധത്തിൽ 15,682 രൂപ ഓൺലൈനായി അയച്ചപ്പോൾ, ഓട്ടോ ഡ്രൈവർ ആ തുക പൂർണ്ണമായും തിരികെ നൽകി സത്യസന്ധതയ്ക്ക് മാതൃകയായി. ലിങ്ക്ഡ്ഇൻ വഴി പങ്കുവെക്കപ്പെട്ട ഈ ഹൃദയസ്പർശിയായ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

 

ഡിജിറ്റൽ യുഗത്തിൽ പണം കൈമാറുന്നത് ഏറെ ശ്രദ്ധയോടെ വേണം. ഇല്ലെങ്കിൽ ചിലപ്പോൾ അബദ്ധത്തിൽ കൂടുതൽ തുക അക്കൗണ്ടിൽ നിന്നും നഷ്ടപ്പെടാനുള്ള സാധ്യത വളരെ ഏറെയാണ്. എന്നാൽ, ഇത്തരമൊരു സംഭവത്തിൽ പതിനയ്യായിരത്തിൽ അധികം തുക നഷ്ടപ്പെട്ട ഒരാൾക്ക്, ഓട്ടോ ഡ്രൈവറുടെ സത്യസന്ധത മൂലം പണം തിരിച്ച് കിട്ടി. തികച്ചും ഹൃദയസ്പർശിയായ ഒരു സത്യസന്ധതയുടെ കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഓട്ടോ യാത്രയ്ക്ക് ശേഷം യാത്രക്കാരൻ അബദ്ധത്തിൽ തന്‍റെ അക്കൗണ്ടിലേക്ക് അയച്ച 15,682 രൂപ ഒട്ടും മടി കൂടാതെ പൂർണ്ണമായും തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവർ. ലിങ്ക്ഡ്ഇൻ വഴി പങ്കുവെക്കപ്പെട്ട ഒരു കുറിപ്പിലൂടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്.

അബദ്ധത്തിൽ കൈമാറിയ പണം

യാത്ര കഴിഞ്ഞ് ഓൺലൈനായി പണം കൈമാറുന്നതിനിടെയാണ് യാത്രക്കാരന് അബദ്ധം പിണഞ്ഞത്. യഥാർത്ഥ തുകയ്ക്ക് പകരം 15,682 രൂപ അദ്ദേഹം ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. പണം ട്രാൻസ്ഫർ ആയിക്കഴിഞ്ഞ ശേഷമാണ് തനിക്ക് പറ്റിയ വലിയ അബദ്ധം അദ്ദേഹം തിരിച്ചറിഞ്ഞത്. ഇത്രയും വലിയ തുകയായതിനാൽ ഇനി ഇത് തിരികെ ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന ആശങ്കയോടെയാണ് യാത്രക്കാരൻ ഡ്രൈവറെ ബന്ധപ്പെട്ടത്. എന്നാൽ, അദ്ദേഹത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ട്, തന്‍റെ അക്കൗണ്ടിൽ പണം വന്നിട്ടുണ്ടെന്ന് ഡ്രൈവർ സമ്മതിക്കുകയും, യാതൊരു മടിയും കൂടാതെ മുഴുവൻ തുകയും ഉടനടി കൈമാറുകയും ചെയ്തു. "നിയമപരമായ ബാധ്യതകളോ സമ്മർദ്ദങ്ങളോ ഇല്ലാതിരുന്നിട്ടും, സ്വന്തം മനസ്സാക്ഷിയുടെ വിളി മാത്രം കേട്ടാണ് ആ ഡ്രൈവർ പണം തിരികെ നൽകിയത്." യാത്രക്കാരൻ തന്‍റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചു.

ജീവിതത്തിലെ അത്യപൂർവ്വ നിമിഷം

ഓട്ടോ ഡ്രൈവറുടെ ഈ അസാധാരണ സത്യസന്ധതയെ പ്രശംസിച്ച് കൊണ്ട് യാത്രക്കാരൻ പങ്കുവെച്ച പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. ദൈനംദിന ജീവിതത്തിൽ അപൂർവ്വമായി മാത്രം കാണാൻ കഴിയുന്ന നേർക്കാഴ്ചയാണിതെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് ആളുകളാണ് ഈ വാർത്തയോട് പ്രതികരിച്ചത്. ഡ്രൈവറുടെ ഈ വലിയ മനസ്സ് മനുഷ്യത്വത്തിലുള്ള തങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചുവെന്ന് പലരും കുറിച്ചു. വിവാദങ്ങളും നെഗറ്റീവ് വാർത്തകളും മാത്രം അതിവേഗം പടരുന്ന ഇന്നത്തെ കാലത്ത്, നന്മയും സത്യസന്ധതയും ഇപ്പോഴും ജനഹൃദയങ്ങളെ സ്വാധീനിക്കുന്നു എന്നതിന്‍റെ തെളിവായി മാറുകയാണ് ഈ സംഭവം.

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ യാത്രക്കാർ 'കുരങ്ങൻ കൂട്ട'മെന്ന് അധിക്ഷേപം, 'പോയി ലോകം കാണാൻ' നെറ്റിസെൺസിന്‍റെ നിർദ്ദേശം
ഇന്ത്യയും ബംഗ്ലാദേശും അവകാശമുന്നയിച്ച് പരസ്പരം കൊമ്പുകോർത്ത ന്യൂ മൂർ ദ്വീപ്, പക്ഷേ, കടലെടുത്തപ്പോൾ അപ്രതീക്ഷിതമായി!