ന്യൂട്രീഷ്യനിസ്റ്റ് പങ്കുവച്ച വീഡിയോയിൽ ജോലിക്കാരിയുടെ കുട്ടി ഭക്ഷണം കഴിക്കുന്നത് നിലത്തിരുന്ന്, വലിയ വിമർശനം

Published : Jun 30, 2025, 08:30 AM ISTUpdated : Jun 30, 2025, 08:36 AM IST
viral video

Synopsis

ഈ വീഡിയോ കണ്ട് വിമർശിക്കേണ്ടതില്ല എന്നും കുട്ടി സ്വയം നിലത്തിരുന്ന് കഴിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നും അതാണ് ശീലമെന്നും മറ്റും അവർ പറയുന്നുണ്ട്.

ബെം​ഗളൂരുവിൽ നിന്നുള്ള ന്യൂട്രീഷ്യനിസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ വലിയ വിമർശനത്തിന് വിധേയമാകുന്നത്. സോനാക്ഷി ശർമ്മ എന്ന യുവതി പങ്കിട്ട ഈ വീഡിയോയിൽ കാണുന്നത് അവരുടെ ജോലിക്കാരിയുടെ കുട്ടി വീട്ടിൽ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതാണ്.

സോനാക്ഷി ശർമ്മയും അവരുടെ കുട്ടിയും സോഫയിലും ചെയറിലുമായി ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ജോലിക്കാരിയുടെ കുട്ടി തറയിൽ ഇരുന്നുകൊണ്ട് തനിയെ തന്നെ ഭക്ഷണം കഴിക്കുന്നത് വീഡിയോയിൽ കാണാം. 'ബേബി ലെഡ് വെനിം​ഗി'നെ കുറിച്ചാണ് സോനാക്ഷി പറയുന്നത്. ഇന്ത്യയിലെ അമ്മമാർ കാലങ്ങളായി കുട്ടികളെ സ്വയം ഭക്ഷണം കഴിക്കാൻ പരിശീലിപ്പിക്കുന്നുണ്ട് എന്നും സോനാക്ഷി പറയുന്നു.

വീഡിയോയിൽ കാണുന്നത്, സോനാക്ഷി ഒരു സോഫയിലും അവരുടെ കുട്ടി ഒരു ബേബി ചെയറിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ്. അതേസമയം തന്നെ ക്യാമറ നിലത്തിരുന്ന് സ്വയം ഭക്ഷണം കഴിക്കുന്ന ഒരു കുട്ടിയിലേക്കും പോകുന്നു. തറയിലിരുന്ന് ഒരു പാത്രത്തിൽ റൊട്ടി വച്ച് കഴിക്കുകയാണ് കുട്ടി. അവിടെയാണ്, ഇന്ത്യയിലെ അമ്മമാർ കാലങ്ങളായി കുട്ടികളെ സ്വയം ഭക്ഷണം കഴിക്കാൻ പരിശീലിപ്പിക്കുന്നുണ്ട് എന്ന് സോനാക്ഷി പറയുന്നത്.

 

 

ഒപ്പം ഈ വീഡിയോ കണ്ട് വിമർശിക്കേണ്ടതില്ല എന്നും കുട്ടി സ്വയം നിലത്തിരുന്ന് കഴിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നും അതാണ് ശീലമെന്നും മറ്റും അവർ പറയുന്നുണ്ട്. 'വീട്ടിലെ പണികളുടെ തിരക്കിലായിരുന്ന നമ്മുടെ അമ്മമാർ നമ്മളെ തനിയെതന്നെ ഭക്ഷണം കഴിക്കാൻ വിടുകയായിരുന്നു, അങ്ങനെയാണ് നാം ഭക്ഷണം കഴിക്കാൻ പഠിക്കുന്നത്. അത് തന്നെയാണ് BLW (ബേബി ലെഡ് വെനിം​ഗ്)' എന്നും സോനാക്ഷി വീഡിയോയിൽ പറയുന്നുണ്ട്.

എന്നാൽ, സോനാക്ഷിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ ഏറെ വന്നു. ഏറെപ്പേരും അവരെ വിമർശിച്ചു കൊണ്ടാണ് കമന്റ് നൽകിയിരിക്കുന്നത്. മാത്രമല്ല, 'ബേബി ലെഡ് വെനിം​ഗി'നെ കുറിച്ചുമായിരുന്നില്ല ഏറെ ചർച്ചകളും. 'എന്തൊക്കെ പറഞ്ഞാലും നിങ്ങൾ ഇങ്ങനെ ഭക്ഷണം കഴിക്കുമ്പോൾ കുട്ടിയുടെ തിരഞ്ഞെടുപ്പാണെങ്കിൽ പോലും അവനെ നിലത്തിരുന്ന് ഭക്ഷണം കഴിക്കാൻ നിങ്ങൾ അനുവദിക്കരുതായിരുന്നു' എന്നാണ് മിക്കവരും കമന്റിൽ പറഞ്ഞത്.

എങ്ങനെയാണ് രണ്ട് കുട്ടികളേയും രണ്ട് രീതിയിൽ അവർ പരി​ഗണിക്കുന്നത് എന്നും പലരും ചൂണ്ടിക്കാട്ടി. ഇത് രണ്ട് ദിവസങ്ങളിലായി എടുത്ത വീഡിയോ ആണെന്നും കുട്ടി തറയിലിരിക്കാനാണ് ഇഷ്ടപ്പെടുന്നത്, ആ താല്പര്യം താൻ അം​ഗീകരിച്ചു എന്നേയുള്ളൂ എന്നും, കുട്ടിക്ക് നിങ്ങളുടെ സഹതാപം ആവശ്യമില്ല എന്നും സോനാക്ഷി വിശദീകരിച്ചു. സത്യത്തിൽ ഇങ്ങനെ ഒരു റീലിന്റെ ആവശ്യമേ ഇല്ലായിരുന്നു. ഈ താരതമ്യം തന്നെ തെറ്റാണ് എന്നും ആളുകൾ പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?