ഈ ദ്വീപില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല...

By Web TeamFirst Published Mar 21, 2019, 7:32 PM IST
Highlights

ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തതിനെ ചൊല്ലിയും രണ്ട് തരം വാദങ്ങളുണ്ട്. ആര്‍ത്തവരക്തം അശുദ്ധമാണെന്നതുമൂലമാണ് എന്നതാണ് ഒന്ന്. അതല്ല, അപകടം പിടിച്ച കടല്‍യാത്ര സ്ത്രീകള്‍ക്ക് കഴിയില്ല അതിനാലാണ് എന്നതു കൊണ്ടാണെന്നുമാണ് രണ്ടാമത്തേത്. 

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തൊരു ദ്വീപുണ്ട്.. അങ്ങ് ജപ്പാനിലാണത്.. മുനാകാത്ത പട്ടണത്തിന്‍റെ ഭാഗമായ ഒകിനോഷിമ ദ്വീപാണത്. ഇവിടെയൊരു ദേവാലയവുമുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ടുവെന്ന് കരുതുന്ന ഒകിറ്റ്സു എന്ന ഈ ദേവാലയം ഷിന്‍റോ മതവിശ്വാസികളുടേതാണ്. ഇവിടെയുള്ള താമസക്കാര്‍ മുനാകാത്ത ടൈഷ എന്ന ഷിന്‍റോ പുരോഹിതരാണ്. സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്നതു മാത്രമല്ല ദ്വീപിന്‍റെ പ്രത്യേകത. ഇവിടെയെത്തുന്ന പുരുഷന്മാര്‍ പൂര്‍ണനഗ്നരായി സ്നാനം ചെയ്ത് ശുദ്ധരായി വേണം ദ്വീപില്‍ കയറാന്‍ എന്നതാണ് ഇവിടുത്തെ ആചാരം. അതും വര്‍ഷത്തിലൊരു ദിവസം, മേയ് 27-ന് 200 പുരുഷന്മാര്‍ക്കാണ് ഇവിടെ പ്രവേശനം. 

ആ യാത്രയും ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞതാണ്. 1904-05 -ല്‍ ജപ്പാനും റഷ്യയും തമ്മില്‍ ഒരു കടല്‍യുദ്ധം നടന്നു. അന്ന് ഒരുപാട് നാവികര്‍ കൊല്ലപ്പെട്ടു. അവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാനാണ് ഈ ദിവസം പുരുഷന്മാര്‍ക്ക് പ്രവേശനം നല്‍കുന്നത്. പക്ഷെ, പ്രവേശിക്കാമെന്നല്ലാതെ, അവിടെയുള്ള എന്തെങ്കിലും പുറത്തേക്ക് കൊണ്ടുപോകാനോ, യാത്രയുടെ വിവരങ്ങളോ അവിടെ കണ്ട കാര്യങ്ങളോ പുറത്താരോടും പറയാനും അവകാശമില്ല. 

ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തതിനെ ചൊല്ലിയും രണ്ട് തരം വാദങ്ങളുണ്ട്. ആര്‍ത്തവരക്തം അശുദ്ധമാണെന്നതുമൂലമാണ് എന്നതാണ് ഒന്ന്. അതല്ല, അപകടം പിടിച്ച കടല്‍യാത്ര സ്ത്രീകള്‍ക്ക് കഴിയില്ല അതിനാലാണ് എന്നതു കൊണ്ടാണെന്നുമാണ് രണ്ടാമത്തേത്. 

യുനെസ്കോയുടെ പൈതൃകപട്ടികയിലുള്ള ഈ ദ്വീപില്‍ ചൈനയിലെ വേയ് രാജവംശത്തിലെ കണ്ണാടി, കൊറിയയില്‍ നിന്നുള്ള സ്വര്‍ണ മോതിരങ്ങള്‍, പേര്‍ഷ്യന്‍ സ്ഫടിക പാത്രങ്ങള്‍ തുടങ്ങി നിരവധി കാഴ്ചകളുണ്ട്. ഈ മനോഹാരിത തകര്‍ക്കാന്‍ പൊതുജനങ്ങള്‍ക്ക് ഇവിടെ പ്രവേശനം അനുവദിക്കരുതെന്ന് തന്നെയാണ് ഇവിടുത്തെ പുരോഹിതരുടെ അഭിപ്രായം. 

click me!