
വിവിധ സ്ഥാപനങ്ങൾ തങ്ങളുടെ സാധനങ്ങൾക്കും സേവനങ്ങൾക്കും കിഴിവുകൾ നൽകാറുണ്ട്. അതിപ്പോൾ വിവിധ ഫെസ്റ്റിവൽ സീസണുകളിൽ ആയിരിക്കാം. ന്യൂ ഇയറിനോടനുബന്ധിച്ചായിരിക്കാം അങ്ങനെ പല സമയങ്ങളിലും ഈ ഓഫറുകൾ ഉണ്ടാവാറുണ്ട്. എന്തൊക്കെ തന്നെ ആയാലും ഇതുപോലെ ഒരു ഓഫർ നമ്മൾ മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടാവും എന്ന് തോന്നുന്നില്ല.
അടുത്തിടെ, ചൈനയിലെ ഷെൻഷെനിലുള്ള ഒരു മസാജ് പാർലർ നൽകിയ ഒരു ഓഫറാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. 9 യുവാൻ അതായത് വെറും 90 രൂപയ്ക്ക് 80 മിനിറ്റ് ഫുൾ ബോഡി ഡീടോക്സ് ട്രീറ്റ്മെന്റാണ് ഇവർ വാഗ്ദ്ധാനം ചെയ്യുന്നത്. അത് അടിപൊളിയാണല്ലോ എന്ന് കരുതണ്ട. എല്ലാവർക്കും ഈ ഓഫർ ലഭ്യമല്ല.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം അങ്ങേയറ്റം മികച്ചത് എന്ന് തോന്നുന്ന പാർലറിന്റെ ചില സ്റ്റാൻഡേർഡുകളുണ്ട്. അത് പാലിക്കുന്നവർക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. ഇനി അതെന്താണ് എന്ന് കേൾക്കുമ്പോഴാണ് നമ്മൾ ഞെട്ടുക. ഈ സ്ത്രീകൾക്ക് ആഡംബരപൂർണമായ സ്വത്തുക്കൾ ഉണ്ടായിരിക്കണം, ഓഡി അല്ലെങ്കിൽ പോർഷെ പോലുള്ള പ്രീമിയം കാറുകൾ ഉള്ളവരാവണം, അല്ലെങ്കിൽ ടെൻസെൻ്റ്, ഹുവായ് പോലുള്ള മുൻനിര ടെക് കമ്പനികളിൽ ജോലി ചെയ്യുന്നവരാവണം.
അതുപോലെ, ഹോങ്കോങ്ങിലോ മക്കാവോയിലോ താമസിക്കുന്നവർ, യൂറോപ്പിലേക്കോ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കോ യാത്ര ചെയ്‌തവർ, ലക്ഷ്വറി ബാഗുകളടക്കം കയ്യിൽ കരുതുന്നവർ ഇവർക്കൊക്കെ കൂടുതൽ പ്രാധാന്യം ലഭിക്കും. 5,00,000-ത്തിലധികം ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസർമാർ, ഡോക്ടർമാരും ബാങ്കർമാരും പോലുള്ള പ്രൊഫഷണലിലുള്ളവർ ഇവർക്കൊക്കെയും ഈ ഓഫറിന് അർഹതയുണ്ട്.
'ഈ കണ്ടീഷൻസിലൊന്നും പാലിക്കാൻ പറ്റാതെ പോയവരാണ് നിങ്ങളെങ്കിൽ 2025 -ൽ അതിന് വേണ്ടി കഠിനമായി പരിശ്രമിക്കൂ' എന്നും പാർലർ പറയുന്നുണ്ട്. അതേസമയം തന്നെ ഈ പ്രത്യേക ഓഫറുമായി ബന്ധപ്പെട്ട് വലിയ വിമർശനമാണ് പാർലറിന് നേരെ ഉയരുന്നത്. ഇത് കൃത്യമായ വിവേചനമാണ് എന്നാണ് വിമർശകർ പറയുന്നത്.
രാവിലെ ഈ ഒറ്റശീലം, 5 നിമിഷം കൊണ്ട് ദിവസം മൊത്തം മാറിയാലോ? ഇതാണ് ആ 5 സെക്കന്റ് റൂൾ