ലോകത്തിലെ അതിസുന്ദരിയായ ട്രക്ക് ഡ്രൈവർ, ഒട്ടേറെ പരിഹാസം കേട്ടെങ്കിലും ഈ തീരുമാനത്തിൽ സന്തോഷമെന്ന് നിക്കോൾ

Published : Nov 15, 2023, 04:17 PM ISTUpdated : Nov 15, 2023, 04:18 PM IST
ലോകത്തിലെ അതിസുന്ദരിയായ ട്രക്ക് ഡ്രൈവർ, ഒട്ടേറെ പരിഹാസം കേട്ടെങ്കിലും ഈ തീരുമാനത്തിൽ സന്തോഷമെന്ന് നിക്കോൾ

Synopsis

16 -ാമത്തെ വയസിൽ അഭിനയത്തിലാണ് അവൾ‌ തന്റെ കരിയർ തുടങ്ങിയത്. എന്നാൽ, പിന്നീട് അവൾ സൈന്യത്തിൽ ചേർന്നു. ഏഴ് വർഷം രാജ്യത്തെ സേവിച്ച ശേഷം അവൾ തിരികെ വന്നു. പിന്നീടാണ് ട്രക്ക് ഡ്രൈവറായി മാറുന്നത്.

ട്രക്ക് ഡ്രൈവർ എന്ന് പറയുമ്പോൾ നമ്മുടെ മനസിൽ ആദ്യം വരുന്നത് പുരുഷന്മാരുടെ മുഖമായിരിക്കും. എന്നാൽ, ഇന്ന് സ്ത്രീകളും ട്രക്ക് ഡ്രൈവർമാരായി ജോലി നോക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും സുന്ദരിയായ ട്രക്ക് ഡ്രൈവർ ആരാണ്? നിക്കോൾ എന്ന സ്ത്രീ ലോകത്തിലെ സുന്ദരിമാരായ ട്രക്ക് ഡ്രൈവർമാരിൽ ഒരാളാണ്. 

29 വയസുള്ള നിക്കോൾ ഒരു ഒൺലി ഫാൻ‌സ് മോഡൽ കൂടിയാണ്. ലോകത്തിലെ ഏറ്റവും സുന്ദരികളായ ട്രക്ക് ഡ്രൈവർമാരുടെ പട്ടികയിൽ അവൾ കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നു. മിക്കവാറും ആളുകൾ ട്രക്ക് ഡ്രൈവറായി ജോലി നോക്കാനുള്ള അവളുടെ തീരുമാനത്തെ പരിഹസിച്ചിരുന്നു. എന്നാൽ, നിക്കോൾ അതൊന്നും കാര്യമാക്കിയിരുന്നില്ല. നേരത്തെ ആർമിയിൽ ജോലി ചെയ്യുകയായിരുന്നു നിക്കോൾ. 

എന്നാൽ, ആ ജോലി ഉപേക്ഷിച്ചപ്പോൾ ഒരു ട്രക്ക് ഡ്രൈവറായി ജോലി നോക്കാനായിരുന്നു അവളുടെ തീരുമാനം. ട്രക്കുമായി റോഡിലേക്കിറങ്ങിയപ്പോൾ പലരും അവളെ പരിഹസിച്ചു. എന്തിനാണ് ഇങ്ങനെ ഒരു ജോലി തെരഞ്ഞെടുത്തത്, വേറെ എന്തും മാത്രം ജോലിയുണ്ട് ലോകത്ത് എന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ, അവളതൊന്നും ​ഗൗനിച്ചതേയില്ല. 

16 -ാമത്തെ വയസിൽ അഭിനയത്തിലാണ് അവൾ‌ തന്റെ കരിയർ തുടങ്ങിയത്. എന്നാൽ, പിന്നീട് അവൾ സൈന്യത്തിൽ ചേർന്നു. ഏഴ് വർഷം രാജ്യത്തെ സേവിച്ച ശേഷം അവൾ തിരികെ വന്നു. പിന്നീടാണ് ട്രക്ക് ഡ്രൈവറായി മാറുന്നത്. ആദ്യം മറ്റുള്ളവരുടെ ട്രക്കുകളാണ് എടുത്തിരുന്നതെങ്കിൽ പിന്നീട് അവൾ സ്വന്തമായി ഒരു ട്രക്ക് വാങ്ങുകയായിരുന്നു. ഇത് വേണ്ടി ഒൺലിഫാൻസിൽ നിന്നും കിട്ടിയ വരുമാനവും അവൾ ഉപയോ​ഗിച്ചു. ഇപ്പോൾ താൻ ഒൺലിഫാൻസിൽ അത്ര ആക്ടീവല്ല എന്നും എന്നാൽ അതിൽ അക്കൗണ്ട് തുടങ്ങാനെടുത്ത തീരുമാനത്തിൽ ഖേദമില്ല എന്നും അവൾ പറയുന്നു. 

വായിക്കാം: അവിശ്വസനീയം; കാളയേയും ബൈക്കിലിരുത്തി യുവാവിന്റെ റൈഡ്, എങ്ങനെ സാധിക്കുന്നുവെന്ന് സോഷ്യൽ‌ മീഡിയ 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ