Asianet News MalayalamAsianet News Malayalam

അവിശ്വസനീയം; കാളയേയും ബൈക്കിലിരുത്തി യുവാവിന്റെ റൈഡ്, എങ്ങനെ സാധിക്കുന്നുവെന്ന് സോഷ്യൽ‌ മീഡിയ 

തൊട്ടടുത്ത് കൂടി പോയ വാഹനത്തിലിരുന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. 12 സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. എങ്കിലും അനേകം പേരാണ് വീഡിയോ ട്വിറ്ററിൽ കണ്ടിരിക്കുന്നത്.

man riding bike with a bull rlp
Author
First Published Nov 13, 2023, 10:03 PM IST

പൂച്ചയേയും പട്ടിയേയും പോലെയുള്ള വളർത്തുമൃ​ഗങ്ങളെ പലപ്പോഴും ആളുകൾ അവരുടെ ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നത് നാം കാണാറുണ്ട്. അത്തരം പല വീഡിയോകളും സോഷ്യൽ മീഡിയയിൽ‌ കാണാം. എന്നാൽ, സോഷ്യൽ മീഡിയയ്ക്ക് ഒരു സ്വഭാവമുണ്ട്. വിചിത്രമെന്ന് തോന്നുന്ന ചില കാഴ്ചകൾ കൂടി നമുക്കതിൽ കാണാൻ സാധിക്കും. ചിലപ്പോൾ അത്തരം വീഡിയോകൾ കാണുമ്പോൾ നമ്മുടെ കണ്ണുകളെ പോലും നമുക്ക് വിശ്വസിക്കാൻ സാധിക്കണം എന്നില്ല. അത്തരത്തിൽ ഒരു വീഡിയോയാണ് ഇതും. 

ഒരു വലിയ കാളയേയും കയറ്റി ഒരാൾ ബൈക്കിൽ പോകുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുക. ട്വിറ്റർ യൂസറായ Naresh Nambisan -നാണ് വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ ഒരാൾ ഒരു കാളയേയും മുന്നിലിരുത്തി ബൈക്കോടിച്ച് പോകുന്നതാണ് കാണാൻ കഴിയുക. അതും ചെറിയ കാളയൊന്നുമല്ല ഒരു വലിയ കാള തന്നെ. എങ്ങനെയാണ് യുവാവ് ആ കാളയെ ബൈക്കിൽ കയറ്റിയിരുത്തിയത് എന്നുപോലും നമുക്ക് മനസിലാകില്ല. പക്ഷേ, യുവാവ് കാളയേയും ഇരുത്തി വളരെ അനായാസമായി തന്നെയാണ് ബൈക്ക് ഓടിച്ച് പോകുന്നത് എന്ന് തോന്നും വീഡിയോ കാണുമ്പോൾ. 

തൊട്ടടുത്ത് കൂടി പോയ വാഹനത്തിലിരുന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. 12 സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. എങ്കിലും അനേകം പേരാണ് വീഡിയോ ട്വിറ്ററിൽ കണ്ടിരിക്കുന്നത്. പലർക്കും വീഡിയോ കണ്ട് അമ്പരപ്പ് അടക്കാനും സാധിച്ചില്ല. ഒട്ടേറെപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. പലരും ചൂണ്ടിക്കാട്ടിയത് ഇതിലെ അപകടം തന്നെയാണ്. ഇതൊട്ടും തമാശയല്ല എന്നാണ് പലരും കുറിച്ചിരിക്കുന്നത്. എതിർവശത്തു നിന്നും അപ്രതീക്ഷിതമായി വാഹനം വന്നാൽ യുവാവിന് ബ്രേക്ക് പോലും പിടിക്കാനാവില്ല എന്നും പലരും കുറിച്ചു. 

വായിക്കാം: പൊടുന്നനെ വെള്ളത്തിന് കടുംപിങ്ക് നിറം, കാണാൻ ദിവസങ്ങളായി ആളുകളുടെ തിരക്ക്, അന്തംവിട്ട് വിദ​ഗ്‍ദ്ധരും..!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios