ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മൃശാലകളിലൊന്ന് അടച്ചു പൂട്ടുന്നു, കാരണം ഇത്...

Published : Sep 04, 2022, 12:02 PM IST
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മൃശാലകളിലൊന്ന് അടച്ചു പൂട്ടുന്നു, കാരണം ഇത്...

Synopsis

വളരെ പ്രശസ്തമായ പല മൃ​ഗങ്ങളുടേയും വാസ സ്ഥലമായിരുന്നു ബ്രിസ്റ്റോൾ മൃ​ഗശാല. ഒരുപാട് ഓർമ്മകളും ചരിത്രവും ഒക്കെയുള്ള മൃ​ഗശാലയാണ് അടച്ചു പൂട്ടലിന് ഒരുങ്ങുന്നത്. സപ്തംബറിൽ പൂട്ടുന്നതിന് മുമ്പായി ചില പരിപാടികളൊക്കെ ഉണ്ടാവും എന്ന് പറയുന്നു

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മൃ​ഗശാലകളിൽ ഒന്നാണ് ബ്രിസ്റ്റോൾ സുവോളജിക്കൽ ​ഗാർഡൻസ്. 186 വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച ഈ മൃ​ഗശാല ഇപ്പോൾ അടച്ചു പൂട്ടുകയാണ്. 1836 -ലാണ് ബ്രിസ്റ്റോൾ മൃഗശാല പൊതുജനങ്ങൾക്കായി അതിന്റെ കവാടങ്ങൾ ആദ്യമായി തുറന്നത്. 12 ഏക്കറിലധികം വിസ്തൃതിയുള്ള ഇത് ഒരുകാലത്ത് 7,000 -ത്തിലധികം മൃഗങ്ങളുടെയും 420 ഇനം ജീവികളുടേയും ആവാസ കേന്ദ്രമായിരുന്നു.

തുറന്ന നാൾ മുതൽ ഇങ്ങോട്ട്, ഏകദേശം 90 ദശലക്ഷം സന്ദർശകർ ഇവിടം സന്ദർശിച്ച് കഴിഞ്ഞു. അതുപോലെ തന്നെ അതിന്റെ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി 175 ജീവി വർ​ഗങ്ങളെ വംശനാശത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്തു. 

എന്നാൽ, ലോകത്തെയാകെ കൊവിഡ് മഹാമാരി പിടിച്ച് കുലുക്കിയതോടെ മൃ​ഗശാലയുടെ കാര്യത്തിലും വളരെ പെട്ടെന്ന് മാറ്റങ്ങളുണ്ടായി. ലോക്ക് ഡൗണും സാമൂഹിക അകലവും പാലിക്കേണ്ടി വന്നതോടെ ആളുകൾ മൃ​ഗശാല സന്ദർശിക്കുന്നത് കുറഞ്ഞു. അതോടെ സാമ്പത്തികമായി അത് മൃ​ഗശാലയെ ബാധിച്ചു. 

മൃഗശാലയുടെ ഉടമസ്ഥതയിലുള്ളതും മൃ​ഗശാല പ്രവർത്തിപ്പിക്കുന്നതുമായ ചാരിറ്റിയായ ബ്രിസ്റ്റോൾ സുവോളജിക്കൽ സൊസൈറ്റിയുടെ അഭിപ്രായത്തിൽ, കഴിഞ്ഞ ആറ് വർഷങ്ങളിൽ നാല് വർഷങ്ങളിലും മൃഗശാല കനത്ത സാമ്പത്തിക നഷ്ടം നേരിട്ടു. യുകെ -യിൽ രണ്ടാമത്തെ നാഷണൽ ലോക്ക് ഡൗൺ വന്നതാണ് ഏറ്റവുമധികം മൃ​ഗശാലയെ ബാധിച്ചത്. മൃ​ഗശാലയുടെ വരുമാനം നന്നേ താഴ്ന്നു. അതോടെയാണ് അടച്ചു പൂട്ടലിനെ കുറിച്ച് അതിന്റെ അധികൃതർ ആലോചിച്ച് തുടങ്ങുന്നത്. 

വളരെ പ്രശസ്തമായ പല മൃ​ഗങ്ങളുടേയും വാസ സ്ഥലമായിരുന്നു ബ്രിസ്റ്റോൾ മൃ​ഗശാല. ഒരുപാട് ഓർമ്മകളും ചരിത്രവും ഒക്കെയുള്ള മൃ​ഗശാലയാണ് അടച്ചു പൂട്ടലിന് ഒരുങ്ങുന്നത്. സപ്തംബറിൽ പൂട്ടുന്നതിന് മുമ്പായി ചില പരിപാടികളൊക്കെ ഉണ്ടാവും എന്ന് പറയുന്നു. 

മൃ​ഗശാലയിലെ സ്ഥിരം സന്ദർശകരുടെ ഒരു കൂടിച്ചേരലും ഇതിന്റെ ഭാ​ഗമായി പദ്ധതിയിടുന്നുണ്ട്. ബ്രിസ്റ്റോൾ സുവോളജിക്കൽ സൊസൈറ്റി വിൽപ്പനയിൽ നിന്നുള്ള പണം സൗത്ത് ഗ്ലൗസെസ്റ്റർഷെയറിൽ സ്ഥിതി ചെയ്യുന്ന വൈൽഡ് പ്ലേസ് പ്രൊജക്റ്റ് സൈറ്റിൽ ഒരു പുതിയ സ്ഥലം ഒരുക്കാൻ ഉപയോഗിക്കും. 2024 -ഓടെ പുതിയ സ്ഥലം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ വാസസ്ഥലം ഒരുങ്ങുന്നത് വരെ ​ഗൊറില്ല അടക്കമുള്ള മൃ​ഗങ്ങൾ പഴയ സ്ഥലത്ത് തന്നെ തുടരും. 

PREV
Read more Articles on
click me!

Recommended Stories

സ്വത്ത് തട്ടിയെടുക്കാൻ മരിച്ച് പോയ അമ്മയെ അമ്മാവൻ മരണാനന്തര വിവാഹം ചെയ്തെന്ന് ചൈനീസ് യുവതി
നെതന്യാഹുവിന്‍റെ സഹോദരൻ ഇഡോയും മന്ത്രി ഇറ്റാമർ ബെൻ ഗ്വിറും ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു?