ആ 'ഒരൊറ്റ തോന്നലി'ലാണ് ലോട്ടറി ടിക്കറ്റ് എടുത്തത്, അടിച്ചത് ലക്ഷങ്ങൾ, ഞെട്ടലും സന്തോഷവും അടക്കാനാവാതെ ലാറി

Published : Oct 11, 2023, 04:46 PM IST
ആ 'ഒരൊറ്റ തോന്നലി'ലാണ് ലോട്ടറി ടിക്കറ്റ് എടുത്തത്, അടിച്ചത് ലക്ഷങ്ങൾ, ഞെട്ടലും സന്തോഷവും അടക്കാനാവാതെ ലാറി

Synopsis

വെറും ഉൾപ്രേരണ കൊണ്ടാണ് താൻ ആ സ്ക്രാച്ച് ഓഫ് ലോട്ടറി ടിക്കറ്റ് എടുത്തത്. അതിൽ ഇത്രയും വലിയ തുക കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ലാറി പറയുന്നു.

ജീവിതത്തിൽ ഒരു തവണ എങ്കിലും ലോട്ടറിയടിച്ചിരുന്നുവെങ്കിൽ എന്ന് ആ​ഗ്രഹിക്കാത്ത ആളുകൾ ചുരുക്കമായിരിക്കും. എന്നെങ്കിലും ഒരിക്കൽ ആ ഭാ​ഗ്യം തന്നെ തേടി എത്തും എന്ന് പ്രതീക്ഷിച്ച് നിരന്തരം ലോട്ടറി എടുക്കുന്നവരും ഉണ്ട്. ചിലർക്ക് ലോട്ടറിയടിക്കും, പണം കിട്ടും. എന്നാൽ, ചിലർക്ക് കിട്ടണം എന്നുമില്ല. എന്നാൽ, നോർത്ത് കരോലിനയിൽ നിന്നുള്ള ഒരാൾ വെറും ഉൾപ്രേരണയുടെ പേരിലാണ് ഒരു ലോട്ടറി ടിക്കറ്റെടുത്തത്. എന്നാൽ, അയാൾക്ക് തെറ്റിയില്ല ആ ലോട്ടറിയടിച്ചു. അയാളുടെ ജീവിതം തന്നെ മാറിമറിഞ്ഞു. 

സ്ഥിരമായി ലോട്ടറി എടുക്കുന്ന ഒരാളായിരുന്നില്ല ലാറി ഡൻ. എന്നാൽ, അന്ന് എന്തുകൊണ്ടോ ഒരു ലോട്ടറി എടുക്കണം എന്ന് അദ്ദേഹത്തിന് തോന്നുകയായിരുന്നു. അങ്ങനെ ഏതോ ഒരു ടിക്കറ്റ് അയാളെടുക്കുകയും ചെയ്തു. അത് സ്ക്രാച്ച് ചെയ്യുമ്പോൾ അയാൾ ഒരിക്കലും കരുതിയിരുന്നില്ല തന്നെ കാത്തിരിക്കുന്നത് മെ​ഗാപ്രൈസ് ആണെന്നുള്ള കാര്യം. അതറിഞ്ഞതോടെ ലാറി ഞെട്ടിപ്പോയി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. 

വെറും ഉൾപ്രേരണ കൊണ്ടാണ് താൻ ആ സ്ക്രാച്ച് ഓഫ് ലോട്ടറി ടിക്കറ്റ് എടുത്തത്. അതിൽ ഇത്രയും വലിയ തുക കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ലാറി പറയുന്നു. $100,000 (83,18,650.00) ആണ് ലാറിക്ക് ലോട്ടറി അടിച്ചത്. താൻ ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയതായിരുന്നു. ആ സമയത്ത് ഈ ഷോപ്പിന്റെ മുന്നിലൂടെ പോയി. ആ സമയം ഒരു സ്ക്രാച്ച് ഓഫ് ലോട്ടറി ടിക്കറ്റ് എടുക്കണം എന്ന് തോന്നുകയായിരുന്നു എന്ന് ലാറി പറയുന്നു. എന്തായാലും ലാറിയുടെ ആ തോന്നൽ വെറുതെ ആയില്ല. അയാളെ തേടി വലിയ സമ്മാനം തന്നെ എത്തുകയും ചെയ്തു. 

വായിക്കാം: വൈദ്യുതിയില്ല, മൊബൈൽ വെട്ടത്തിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ, ചിത്രങ്ങള്‍ വൈറലായതോടെ വൻ വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്  കാണാം:

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്