അമേരിക്കയിൽ മൂന്നിൽ ഒരാൾ ഒറ്റയ്ക്ക് ഒരു മുറിയിൽ കിടന്നുറങ്ങാൻ ആഗ്രഹിക്കുന്നവർ; കാരണം ഇതാണ്

Published : Jul 18, 2023, 10:50 AM IST
അമേരിക്കയിൽ മൂന്നിൽ ഒരാൾ ഒറ്റയ്ക്ക് ഒരു മുറിയിൽ കിടന്നുറങ്ങാൻ ആഗ്രഹിക്കുന്നവർ; കാരണം ഇതാണ്

Synopsis

15 ശതമാനം ആളുകൾ സുഖമായ ഉറക്കം ലഭിക്കുന്നതിന് ഇയർപ്ലഗുകൾ ഉപയോഗിക്കുന്നവരാണ്. മറ്റു ചിലരാകട്ടെ പങ്കാളികളെ ഒഴിവാക്കുന്നതിനായി അവർ ഉറങ്ങാൻ കിടക്കുന്നതിന് ഏറെ മുമ്പും ഉറങ്ങിക്കഴിഞ്ഞതിനുശേഷവും മുറിയിൽ പ്രവേശിക്കുകയും ഉറങ്ങുകയും ചെയ്യുന്നു.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മാത്രമല്ല, നല്ല ബന്ധങ്ങൾ നിലനിർത്തുന്നതിനും നല്ല ഉറക്കം അത്യാവശ്യമാണ്. സുഖമായി ഉറങ്ങാൻ കഴിയാത്തതിന്റെ പേരിൽ മാത്രം വിവാഹമോചിതരായ ദമ്പതികൾ അപൂർവമല്ല. സ്വസ്ഥമായി ഉറങ്ങാൻ അനുവദിക്കാത്ത വിധം കൂർക്കം വലിച്ചും അസ്വസ്ഥമായി കിടന്നും പലതരത്തിലുള്ള ശബ്ദങ്ങൾ ഉണ്ടാക്കിയുമൊക്കെ പങ്കാളികൾ ഉറക്കം കെടുത്തുന്നത് വിവാഹമോചനത്തിനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്ന ദമ്പതികളുടെ എണ്ണം ഇപ്പോൾ കൂടി വരികയാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ ബന്ധങ്ങൾ നഷ്ടമാവാതിരിക്കാൻ അമേരിക്കയിൽ ഒരു മുറിയിൽ ഒറ്റയ്ക്ക് ഉറങ്ങാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടി വരികയാണത്രെ. 

അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ (AASM) 2023 മാർച്ചിൽ നടത്തിയ പഠനം അനുസരിച്ച് മൂന്നിലൊന്ന് അമേരിക്കക്കാരും നല്ല ഉറക്കം ലഭിക്കുന്നതിന് ഇടയ്ക്കിടെ അല്ലെങ്കിൽ സ്ഥിരമായി ഒരു പ്രത്യേക മുറിയിൽ ഉറങ്ങാൻ ആഗ്രഹിക്കുന്നവരാണ്. 2,005 അമേരിക്കൻ മുതിർന്നവർക്കിടയിൽ നടത്തിയ ഗവേഷണമനുസരിച്ച്, സർവേയിൽ പങ്കെടുത്തവരിൽ 15 ശതമാനം പേരും തങ്ങളുടെ പങ്കാളി മൂലമുണ്ടാകുന്ന രാത്രികാല ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ മറ്റൊരു മുറിയിൽ ഉറങ്ങുന്നത് പതിവാക്കിയവരാണ്. 20 ശതമാനം ആളുകൾ ഇടയ്ക്കിടെ അങ്ങനെ ചെയ്യുന്നു. 

ഉറക്കം ഉണർന്നപ്പോൾ സംസാരിക്കുന്നത് മറ്റൊരു ശൈലിയിൽ, അന്തംവിട്ട് ബ്രിട്ടീഷ് യുവതി

15 ശതമാനം ആളുകൾ സുഖമായ ഉറക്കം ലഭിക്കുന്നതിന് ഇയർപ്ലഗുകൾ ഉപയോഗിക്കുന്നവരാണ്. മറ്റു ചിലരാകട്ടെ പങ്കാളികളെ ഒഴിവാക്കുന്നതിനായി അവർ ഉറങ്ങാൻ കിടക്കുന്നതിന് ഏറെ മുമ്പും ഉറങ്ങിക്കഴിഞ്ഞതിനുശേഷവും മുറിയിൽ പ്രവേശിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. പഠനത്തിൽ വ്യക്തമായ മറ്റൊരു കാര്യം സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂടുതലായും മറ്റൊരു മുറിയിൽ ഒറ്റയ്ക്ക് ഉറങ്ങാൻ ആഗ്രഹിക്കുന്നവർ. 

പൾമണോളജിസ്റ്റും എഎഎസ്‌എമ്മിന്റെ വക്താവുമായ ഡോ. സീമ ഖോസ്‌ല പറയുന്നത് അനുസരിച്ച് മോശമായ ഉറക്കം ഒരാളുടെ മാനസികാവസ്ഥയെ വഷളാക്കും. അതുകൊണ്ടുതന്നെ ഉറക്ക കുറവുള്ളവർ തങ്ങളുടെ പങ്കാളികളുമായി വഴക്കിടാൻ ഉള്ള സാധ്യത കൂടുതലാണ്. കൂടാതെ ഉറക്കം നഷ്ടപ്പെടുത്തുന്ന വ്യക്തിയോട് ഉള്ളിൽ നീരസവും ഉണ്ടായേക്കാം. 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ