ഇക്വഡോറിന്‍റെ തലസ്ഥാനമായ ക്വിറ്റോയിൽ ധാരാളമായി കാണപ്പെടുന്ന പാം ട്രീസിന് സഞ്ചരിക്കാനുള്ള സവിശേഷമായ ഒരു ശേഷിയുള്ളതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
മരങ്ങളെ കുറിച്ചുള്ള നിരവധി കൗതുകകരമായ കാര്യങ്ങൾ നാം കേട്ടിട്ടുണ്ടാവും. മണ്ണിൽ ആഴത്തിൽ വേരൂന്നി വളരുന്ന മരങ്ങൾക്ക് ചലിക്കാൻ കഴിയുമെന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ ചില മരങ്ങൾക്ക് ചലിക്കാനും സാധിക്കുമെന്നാണ് ബിബിസിയുടെ ഒരു റിപ്പോർട്ടിൽ പറയുന്നത്. ഇക്വഡോറിന്‍റെ തലസ്ഥാനമായ ക്വിറ്റോയിൽ ധാരാളമായി കാണപ്പെടുന്ന പാം ട്രീസിന് ഇത്തരത്തിൽ സഞ്ചരിക്കാനുള്ള സവിശേഷമായ ഒരു ശേഷിയുള്ളതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഈ മരങ്ങൾ ഓരോ വർഷവും 20 മീറ്റർ വരെ ചലിക്കുന്നതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. എർത്ത് സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ആയ സ്ലോവാക് അക്കാദമി ഓഫ് സയൻസ് ബ്രാറ്റിസ്‌ലാവയിലെ പാലിയോബയോളജിസ്റ്റ് പീറ്റർ വർസാൻസ്‌കിയാണ് ഇക്വഡോറിലെ വനത്തിനുള്ളിൽ തന്‍റെ ഗവേഷണത്തിനിടയിൽ ഇത്തരത്തിൽ ഒരു പ്രതിഭാസം നേരിട്ട് കണ്ടതായി അവകാശപ്പെടുന്നത്. സോക്രറ്റിയ എക്സോറിസ (Socratea exorrhiza) എന്നാണ് ഈ മരത്തിന്‍റെ ജൈവനാമം. മധ്യ, തെക്കേ അമേരിക്കന്‍ ഉഷ്ണമേഖലാ മഴക്കാടുകളാണ് ഈ മരങ്ങളുടെ ജന്മദേശം. ഇക്വഡോറിലെ ക്വിറ്റോ നഗരത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സുമാകോ ബയോസ്ഫിയർ റിസർവിൽ ഈ പാം ട്രീസ് ധാരാളമായി കാണപ്പെടുന്നു.
നായയാണെന്ന് കരുതി 15,000 രൂപയ്ക്ക് ചൈനീസ് യുവതി വാങ്ങിയത് കുറുക്കനെ; പിന്നെ നടന്നത് ട്വിസ്റ്റ് !
മണ്ണൊലിപ്പ് ഉണ്ടാവുമ്പോൾ ഈ മരങ്ങളുടെ പുതിയ വേരുകൾ ഉറപ്പുള്ള പുതിയ നിലം തേടി വളരുന്നു. പിന്നെ, സാവധാനം, പുതിയ മണ്ണിൽ വേരുകൾ ആഴ്ത്തുന്നു. ഇത്തരത്തിൽ വേരുകൾ മണ്ണിൽ ഉറച്ചു കഴിഞ്ഞാൽ മരം പതിയെ പതിയെ പുതിയ വേരുകളിലേക്ക് വളയുകയും പഴയ വേരുകൾ മണ്ണിൽ നിന്നും പൂർണമായും പൊങ്ങി നശിച്ചുപോവുകയും ചെയ്യുന്നുവെന്നാണ് തന്‍റെ ഗവേഷണത്തിലൂടെ കണ്ടെത്തിയതെന്ന് പീറ്റർ വർസാൻസ്കി ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. മരങ്ങളുടെ ഈ സ്ഥാന മാറ്റത്തിന് ഒരു വർഷത്തോളം എടുക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഓരോ വർഷവും ഇത്തരത്തിൽ 20 മീറ്ററോളം സ്ഥാന ചലനം സംഭവിച്ച പാം ട്രീസ്, തന്‍റെ ഗവേഷണത്തിനിടെ കണ്ടെത്തിയെന്നും ഇദ്ദേഹം പറയുന്നു.
മരങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമോ? ചര്‍ച്ചയ്ക്ക് തുടക്കമിട്ട് മരങ്ങള്‍ സഞ്ചരിക്കുന്ന വീഡിയോ !
ശാസ്ത്രലോകത്ത് ഏറെ കാലമായി ചർച്ചചെയ്യുന്ന ഒരു വിഷയമാണിത്. കോസ്റ്റാറിക്കയിലെ അറ്റനാസിലെ സെന്‍റർ ഫോർ സസ്‌റ്റൈനബിൾ ഡെവലപ്‌മെന്‍റ് സ്റ്റഡീസിന്‍റെ ഡയറക്ടർ ബയോളജിസ്റ്റ് ജെറാർഡോ അവലോസ് ഈ മരത്തിന്‍റെ ചലനത്തെ ഒരു മിഥ്യയാണെന്നാണ് വിശേഷിപ്പിക്കുന്നത്. മരത്തിന്‍റെ വേരുകൾ ചലിക്കുന്നില്ലെന്നാണ് അദ്ദേഹം ഉറപ്പിച്ച് പറയുന്നത്. ഇത് മഴക്കാടുകളിലെ സന്ദർശകരെ രസിപ്പിക്കാൻ വേണ്ടി മാത്രം കെട്ടിച്ചമച്ച കഥയാണെന്നും ജെറാർഡോ അവലോസ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക