സ്വർണത്തിൽ പൊതിഞ്ഞ പാൻ, ഇതാണ് വില!

Published : Jul 12, 2023, 11:21 AM IST
സ്വർണത്തിൽ പൊതിഞ്ഞ പാൻ, ഇതാണ് വില!

Synopsis

ഇനി ഈ സ്പെഷ്യൽ പാൻ എവിടെ കിട്ടും എന്നല്ലേ? ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ആഷിയാന ചൗരാഹയിലെ നാഷണൽ പാൻ ദർബാറിൽ നമുക്ക് ഈ സ്പെഷ്യൽ ഗോൾഡ് പാൻ ലഭിക്കും.

'നവാബുകളുടെ നഗരം' എന്നാണ് ലഖ്‌നൗ അറിയപ്പെടുന്നത്. ഇപ്പോഴിതാ സ്വർണത്തിൽ പൊതിഞ്ഞിരിക്കുന്ന പാൻ ലഭ്യമാകുന്നതിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചിരിക്കയാണ് ഈ ന​ഗരം. എന്നാൽ, ​ഗോൾഡ് പാൻ എന്നറിയപ്പെടുന്ന ഈ പാനിന് നമ്മൾ പ്രതീക്ഷിക്കും പോലെ പൊന്നിൻവില ഒന്നുമില്ല. 999 രൂപയാണ് ഇതിന്റെ വില. 

മാസ്റ്റർ സഞ്ജയ് കുമാർ ചൗരസ്യയാണ് ഈ ഗോൾഡ് പാൻ സൃഷ്ടിച്ചതിന് പിന്നിൽ. മഹാമാരി തന്റെ കാറ്ററിം​ഗ് ബിസിനസിനെ വല്ലാതെ ബാധിച്ചതിനെ തുടർന്നാണ് അദ്ദേഹം ഇങ്ങനെ പുതിയൊരു പരീക്ഷണത്തിന് മുതിർന്നത്. അത് വിജയമായിത്തീരുകയും ചെയ്തു എന്നുവേണം പറയാൻ. സിൽവർ ഫില്ലിംഗും സ്വർണ്ണത്തിന്റെ പുറംപാളിയുമാണ് ഈ സ്പെഷ്യൽ പാനിന്റെ സവിശേഷതകൾ. കൂടാതെ സ്വാദ് വർധിപ്പിക്കുന്നതിന് വേണ്ടി ഇതിൽ കുങ്കുമവും പുരട്ടിയിട്ടുണ്ട്. 

ഷാഹി ഗോൾഡ് പാൻ എന്ന ഈ പാൻ ഉണ്ടാക്കിയെടുക്കാൻ ഏകദേശം അര മണിക്കൂറാണ് സമയം എടുക്കുന്നത്. അതിൽ 24 കാരറ്റ് ​ഗോൾഡിൽ പൊതിയാനെടുക്കുന്ന സമയവും പെടുന്നു. ഈ പാൻ വായിലിട്ടാൽ സ്വർണത്തിന്റെയും വെള്ളിയുടേയും കുങ്കുമത്തിന്റെയും രുചി അറിയാൻ കഴിയും എന്നാണ് ഇത് ആസ്വദിച്ചവർ പറയുന്നത്. 

കഴുത്തിൽ രണ്ട് കിലോ തൂക്കം വരുന്ന സ്വർണ ലോക്കറ്റ്, നാട്ടിലെ മിന്നുംതാരമാണ് ഈ യുവാവ്!

ഇനി ഈ സ്പെഷ്യൽ പാൻ എവിടെ കിട്ടും എന്നല്ലേ? ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ആഷിയാന ചൗരാഹയിലെ നാഷണൽ പാൻ ദർബാറിൽ നമുക്ക് ഈ സ്പെഷ്യൽ ഗോൾഡ് പാൻ ലഭിക്കും. 2022 സെപ്റ്റംബറിലാണ് സഞ്ജയ് എന്ന കടയുടമ ഈ കട തുറക്കുന്നത്. ശേഷം ​ഗോൾഡ് പാൻ ലഖ്നൗ ന​ഗരത്തിൽ സംസാരവിഷയമായി മാറുകയായിരുന്നു. കുട്ടികളും മുതിർന്നവരും സ്ത്രീകളും പെൺകുട്ടികളും ഉൾപ്പെടെ എല്ലാ തരത്തിലുമുള്ള ആളുകളും പാൻ ആസ്വദിക്കാനായി ഇവിടെ എത്തിച്ചേരാറുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം