സാധാരണയായി പ്രവീൺ കുമാറിനെ കാണുന്നവർ അദ്ദേഹം ഒരു സിനിമാതാരം ആണോ എന്ന് സംശയിക്കാറുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സ്വർണത്തിന്റെ ആഭരണങ്ങൾ ധരിക്കുക എന്നത് ഇന്ത്യക്കാർ കാലാകാലങ്ങളായി തുടർന്നു വരുന്ന ഒന്നാണ്. സ്വർണത്തെ പലപ്പോഴും സമ്പത്തിന്റെ അടയാളങ്ങളായിട്ടാണ് കണ്ടുവരുന്നതും. പലപ്പോഴും സ്ത്രീകളാണ് വളരെ വെറൈറ്റി ആയിട്ടുള്ള സ്വർണാഭരണങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ, ഇത് സ്വർണാഭരണം ധരിക്കുന്നതിന്റെ പേരിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു പുരുഷനാണ്.
കഴുത്തിലാണ് അദ്ദേഹം സ്വർണാഭരണം അണിയുന്നത്. അതും കുറച്ചൊന്നുമല്ല, രണ്ട് കിലോ സ്വർണത്തിന്റെ ആഭരണം. വാറങ്കൽ ഈഗിൾ പ്രവീൺ നരെദ്‌ല എന്നാണ് തെലങ്കാന സ്വദേശിയായ നരേദ്‌ല പ്രവീൺ കുമാർ അറിയപ്പെടുന്നത് തന്നെ. തെലങ്കാനയിലെ വാറങ്കലിൽ ജനിച്ച പ്രവീൺ കുമാർ ഇപ്പോൾ കാശിബുഗ്ഗയ്ക്ക് സമീപത്താണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ കഴുത്തിൽ പറക്കുന്ന ഒരു പരുന്തിന്റെ സ്വർണ ലോക്കറ്റുണ്ട്. അത് വച്ച് അദ്ദേഹത്തെ തിരിച്ചറിയാത്തവർ ഇവിടെ ചുരുക്കമാണ്.
സാധാരണയായി പ്രവീൺ കുമാറിനെ കാണുന്നവർ അദ്ദേഹം ഒരു സിനിമാതാരം ആണോ എന്ന് സംശയിക്കാറുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്തെവിടെയോ ഒരു ഷൂട്ടിംഗ് നടക്കുന്നുണ്ടാവും അവിടെ നിന്നെത്തിയ സിനിമാതാരമാണ് പ്രവീൺ കുമാർ എന്നാണ് പലരും തെറ്റിദ്ധരിക്കാറ്. 40 വയസുകാരനും മൂന്ന് കുട്ടികളുടെ അച്ഛനുമായ പ്രവീൺ ഈ സ്വർണലോക്കറ്റ് കൊണ്ട് തന്നെ നാട്ടിൽ ഒരു മിന്നും താരമാണ്.
വിവാഹത്തിന് വരുന്നവര്‍ 50 ഡോളറില്‍ കൂടിയ വിവാഹ സമ്മാനങ്ങളുമായി വന്നാല്‍ മതിയെന്ന് വധു !
എന്നാൽ, സംഗതി ആള് പ്രശസ്തനൊക്കെ ആണെങ്കിലും അദ്ദേഹത്തിന് രാഷ്ട്രീയത്തിലേക്കിറങ്ങാനൊന്നും താല്പര്യമില്ല. തനിക്ക് കടുവകളെയും പുലികളെയും ഒക്കെയാണ് ഇഷ്ടം എന്നാണ് പ്രവീൺ പറയുന്നത്. പിന്നെന്തുകൊണ്ടാണ് പരുന്തിന്റെ ലോക്കറ്റ് എന്ന് ചോദിച്ചാൽ അത് അത് ഗരുഡപുരാണവുമായി ബന്ധപ്പെട്ടതാണ് എന്നാണ് പ്രവീൺ പറയുന്നത്.
ചെറുപ്പത്തിലെ ഫാഷനോട് താല്പര്യമുള്ള പ്രവീണിന് പക്ഷേ അന്നൊന്നും വീട്ടിൽ നിന്നും ഇഷ്ടമുള്ള പോലെ നടക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ ഭാര്യയും മക്കളും അതിനെ അംഗീകരിക്കുന്നു എന്നാണ് അയാൾ പറയുന്നത്. ഏതായാലും രണ്ട് കിലോ സ്വർണവും ധരിച്ച് വരുന്ന പ്രവീൺ കുമാർ അയാളുടെ നാട്ടിലെ ജനങ്ങൾക്ക് വലിയ മതിപ്പുള്ള കക്ഷിയാണ്. അതിനാൽ തന്നെ നാട്ടിലെ ചടങ്ങുകളിലൊക്കെ അദ്ദേഹം ക്ഷണിക്കപ്പെടാറുണ്ട്. രണ്ട് കിലോ സ്വർണാഭരണവുമായി പ്രവീൺ കുമാർ അതിൽ പങ്കെടുക്കുന്നത് ഒരു തലക്കനമായിട്ടാണ് പലരും കാണുന്നത്.
