അയാൾ എന്റെ ഭർത്താവായിരുന്നു, സ്ത്രീകൾ സൂക്ഷിക്കണം; വീൽചെയറിലായ യുവതിയിൽ നിന്നും 3.5 കോടി വാങ്ങി മുങ്ങി

Published : Jun 03, 2025, 01:37 PM IST
അയാൾ എന്റെ ഭർത്താവായിരുന്നു, സ്ത്രീകൾ സൂക്ഷിക്കണം; വീൽചെയറിലായ യുവതിയിൽ നിന്നും 3.5 കോടി വാങ്ങി മുങ്ങി

Synopsis

ഒടുവിൽ കുഞ്ഞുണ്ടായ ഉടനെ തന്നെ അയാൾ വിവാഹമോചനം നടത്തുകയും അവിടെ നിന്നും മുങ്ങുകയും ചെയ്തു. കുഞ്ഞിനെ നോക്കുകയോ ഒരുരൂപാ നൽകുകയോ അയാൾ ചെയ്തില്ല. അവൾ കടം വാങ്ങിയും മറ്റും നൽകിയ പണവും തിരികെ നൽകിയില്ല. 

അപകടത്തിൽ പെട്ട് വീൽചെയറിലായ യുവതി റീഹാബിലിറ്റേഷൻ സെന്ററിൽ പരിചയപ്പെട്ട ഡോക്ടറുമായി പ്രണയത്തിലായി. വിവാഹിതരുമായി. ഒടുവിൽ യുവതിയുടെ കയ്യിൽ നിന്നും കാശടിച്ചുമാറ്റി ഡോക്ടർ മുങ്ങി. സംഭവം നടന്നത് ചൈനയിലാണ്. 

വടക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ നിന്നുള്ള 31 വയസ്സുള്ള ലി ഷാങ്‌സുവാൻ എന്ന സ്ത്രീക്കാണ് ഈ കൊടിയ വഞ്ചന നേരിടേണ്ടി വന്നത്. തന്റെ ഭർത്താവ് മൂന്ന് ദശലക്ഷം യുവാൻ (ഏകദേശം 3.5 കോടി രൂപ) തട്ടിയെടുത്ത് തന്നെ ഉപേക്ഷിച്ച് മുങ്ങിയെന്നും മകനെ തനിച്ച് വളർത്തേണ്ടുന്ന അവസ്ഥയായി എന്നുമാണ് ലി പറയുന്നതെന്ന് സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് എഴുതുന്നു. 

2013 -ൽ ഒരു വാഹനാപകടത്തെ തുടർന്നാണ് ലിയുടെ അരയ്ക്ക് താഴേക്ക് തളർന്നത്. അങ്ങനെ റിഹാബിലിറ്റേഷൻ സെന്ററിൽ താമസിക്കവേയാണ് ഡിംഗ് എന്ന യുവാവിനെ കണ്ടുമുട്ടിയത്. താൻ ഒരു സർജനാണെന്നാണ് അയാൾ അവളോട് പറഞ്ഞത്. താൻ മെഡിസിൻ പഠിച്ചിട്ടുണ്ടെന്നും ഒരിക്കൽ ഒരു ആശുപത്രിയിൽ ഇന്റേൺഷിപ്പ് ചെയ്തിട്ടുണ്ടെന്നും അയാൾ അവളോട് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ഇരുവരും കണക്ടാവുകയും ഡിം​ഗ് അധികം വൈകാതെ അവളോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു.

എന്നാൽ, വിവാഹശേഷമാണ് അയാളുടെ തനിനിറം അവൾക്ക് മനസിലാവുന്നത്. അവളെ പരിചരിക്കാനെന്ന പേരിൽ ജോലിക്ക് പോകാൻ വയ്യ ബിസിനസ് തുടങ്ങണമെന്ന് പറഞ്ഞ് അവളിൽ നിന്നും അയാൾ വലിയൊരു തുക വാങ്ങിയെടുത്തു. അധികം വൈകാതെ അയാൾക്കെതിരെ ഒരു ബലാത്സം​ഗ പരാതി ഉയർന്നു വന്നു. ലിയിൽ നിന്നും പണം വാങ്ങിയാണ് അയാൾ പുറത്തിറങ്ങിയത്. അതിനിടെ ലി ​ഗർഭിണിയുമായി. അവളെ അയാൾ ഉപദ്രവിക്കാനും തുടങ്ങി.

ഒടുവിൽ കുഞ്ഞുണ്ടായ ഉടനെ തന്നെ അയാൾ വിവാഹമോചനം നടത്തുകയും അവിടെ നിന്നും മുങ്ങുകയും ചെയ്തു. കുഞ്ഞിനെ നോക്കുകയോ ഒരുരൂപാ നൽകുകയോ അയാൾ ചെയ്തില്ല. അവൾ കടം വാങ്ങിയും മറ്റും നൽകിയ പണവും തിരികെ നൽകിയില്ല. 

അയാളെ ലൈം​ഗികാതിക്രമ പരാതിയിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന ആശുപത്രിയിൽ നിന്നും പുറത്താക്കി. അയാൾക്ക് മെഡിക്കൽ ലൈസൻസ് ഇല്ല എന്നെല്ലാം പിന്നീടാണ് ലി അറിയുന്നത്. ഒടുവിൽ തനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാതിരിക്കാൻ അവൾ തന്റെ കഥ സോഷ്യൽ മീഡിയയിൽ തുറന്ന് പറയുകയായിരുന്നു. തന്റെ ഭർത്താവായിരുന്ന ഇയാളെ സൂക്ഷിക്കണമെന്നും അവൾ മറ്റ് സ്ത്രീകൾക്ക് മുന്നറിയിപ്പ് നൽകുന്നു. 

ഇപ്പോൾ അവൾക്ക് എഴുന്നേറ്റ് നിൽക്കാനാവും എങ്കിലും സഞ്ചരിക്കാൻ വീൽചെയറിന്റെ സഹായം കൂടി വേണം. എന്നാലും ലൈവ് സ്ട്രീമിം​ഗിലൂടെയും മറ്റും തനിക്കും മകനും കഴിയാനുള്ളത് അവൾ സമ്പാദിക്കുന്നു. 

(ചിത്രം പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?