10 വയസുകാരനെ പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിച്ചു, അമ്മയും അച്ഛനും അറസ്റ്റിൽ

Published : May 18, 2023, 11:30 AM IST
10 വയസുകാരനെ പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിച്ചു, അമ്മയും അച്ഛനും അറസ്റ്റിൽ

Synopsis

'താൻ കുട്ടികൾ പട്ടിണി കിടന്ന ഒരുപാട് കേസുകൾ കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും ഭയാനകമായിരുന്നു ഇത്. കുട്ടിയുടെ ചിത്രങ്ങൾ പുറത്ത് വിടുന്നില്ല. കാരണം മനുഷ്യത്വമുള്ള ആരേയും ആ ചിത്രങ്ങൾ വല്ലാതെ അസ്വസ്ഥരാക്കും' എന്ന് അറ്റോർണി മേരി ബ്രോഡർ പറഞ്ഞു.

കുട്ടികളെ സംബന്ധിച്ച് അവർക്ക് ഏറ്റവും സുരക്ഷിതമായ ഇടം അവരുടെ വീടായിരിക്കണം. അവർക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും പറയാനും ഓടിച്ചെല്ലാനും പറ്റുന്ന ആളുകളായിരിക്കണം അവരുടെ അച്ഛനും അമ്മയും അല്ലേ? എന്നാൽ, നിർഭാ​ഗ്യവശാൽ എല്ലാ കുട്ടികൾക്കും അങ്ങനെ ഒരു ജീവിതം ഉണ്ടായിക്കൊള്ളണം എന്നില്ല. ക്രൂരനായ അച്ഛന്റേയും അമ്മയുടേയും ഒപ്പം വളരേണ്ടി വരുന്ന അനേകം കുഞ്ഞുങ്ങൾ ഈ ലോകത്തുണ്ട്. ഈ കുട്ടിക്കും അങ്ങനെ ഒരു ജീവിതം തന്നെയായിരുന്നു. 

ജോർജിയയിലെ സ്പാൽഡിംഗ് കൗണ്ടിയിൽ 10 വയസുകാരനായ മകനെ പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിച്ചതിന് അച്ഛനും അമ്മയും അറസ്റ്റിലായി. കുട്ടിക്ക് ഭക്ഷണമൊന്നും കൊടുക്കാത്തതിനാൽ തന്നെ പോഷകാഹാരക്കുറവ് കാണാനുണ്ടായിരുന്നു. അതുപോലെ വിശന്നുവലഞ്ഞ കുട്ടി അയൽവീടുകളിലും സമീപത്തെ പലചരക്ക് കടയിലും ചെന്ന് ഭക്ഷണത്തിന് വേണ്ടി യാചിച്ചപ്പോഴാണ് അച്ഛനും അമ്മയും അവനെ അ​ഗവണിക്കുന്ന വിവരം പുറത്തറിഞ്ഞത്. 

ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോഷകാഹാരക്കുറവുള്ള കുട്ടിയെ തെരുവിൽ കണ്ട അയൽക്കാരൻ പൊലീസിനെ വിവരം അറിയിച്ചത്. പിന്നാലെ, കുട്ടിയുടെ മാതാപിതാക്കളായ  ടൈലറെയും ക്രിസ്റ്റ ഷിൻഡ്‌ലിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി പൊലീസിനോട് അപേക്ഷിച്ചത് തന്നെ അച്ഛന്റേയും അമ്മയുടേയും കൂടെ ആ വീട്ടിലേക്ക് തിരികെ അയക്കരുതേ എന്നായിരുന്നു. 

'താൻ കുട്ടികൾ പട്ടിണി കിടന്ന ഒരുപാട് കേസുകൾ കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും ഭയാനകമായിരുന്നു ഇത്. കുട്ടിയുടെ ചിത്രങ്ങൾ പുറത്ത് വിടുന്നില്ല. കാരണം മനുഷ്യത്വമുള്ള ആരേയും ആ ചിത്രങ്ങൾ വല്ലാതെ അസ്വസ്ഥരാക്കും' എന്ന് അറ്റോർണി മേരി ബ്രോഡർ പറഞ്ഞു. കുട്ടികളെ പീഡിപ്പിക്കുക, പട്ടിണിക്കിട്ട് കൊല്ലാൻ ശ്രമിക്കുക തുടങ്ങി നിരവധി കുറ്റങ്ങൾ പത്തു വയസുകാരന്റെ അച്ഛനും അമ്മയ്‍ക്കും മേൽ ചുമത്തിയിട്ടുണ്ട്. 

PREV
click me!

Recommended Stories

പ്രസാദത്തിൽ നിന്നും സ്വര്‍ണമോതിരം കിട്ടി, കൃഷ്ണ വി​ഗ്രഹത്തെ വിവാഹം ചെയ്ത് 28 -കാരി
മാസം 3.2 ലക്ഷം ശമ്പളമുണ്ട്, 70 ലക്ഷം ഡൗൺ പേയ്‌മെന്റും നൽകാനാവും, 2.2 കോടിക്ക് വീട് വാങ്ങണോ? സംശയവുമായി യുവാവ്