ഈ പാർക്കിം​ഗ് സ്പോട്ട് വിറ്റുപോയത് 1.16 കോടി രൂപയ്ക്ക്! കാരണം...

Published : Sep 12, 2021, 03:21 PM IST
ഈ പാർക്കിം​ഗ് സ്പോട്ട് വിറ്റുപോയത് 1.16 കോടി രൂപയ്ക്ക്! കാരണം...

Synopsis

ഈ വർഷം യുകെയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ചെലവേറിയ പാർക്കിംഗ് സ്ഥലമല്ല ഇത്. ജനുവരിയിൽ, ലണ്ടനിലെ നൈറ്റ്സ്ബ്രിഡ്ജിലെ സുരക്ഷിതമായ ഗാരേജിൽ മൂന്ന് മീറ്റർ മുതൽ ആറ് മീറ്റർ വരെയുള്ള ഒരു സ്ഥലം ഏകദേശം മൂന്നുകോടിക്കാണ് വിറ്റത്. 

യുണൈറ്റഡ് കിംഗ്ഡത്തിലെ ബാത്തിന്റെ മധ്യഭാഗത്തുള്ള ഒരു ഭൂഗർഭ പാർക്കിംഗ് സ്ഥലം, മാർക്കറ്റിൽ ഇറങ്ങി ദിവസങ്ങൾക്ക് ശേഷം 100,000 പൗണ്ടിൽ കൂടുതൽ വിലയ്ക്ക് വിറ്റു. അതായത് 1.16 കോടി രൂപയ്ക്ക്. നല്ല വലിപ്പമുള്ള ഈ പാർക്കിംഗ് സ്ഥലം സർക്കസ് മ്യൂസിന് സമീപം, ഒരു ഇലക്ട്രിക് ഗേറ്റും ലൈറ്റിംഗും ഉള്ള ഒരു സുരക്ഷിത ഭൂഗർഭ ഗാരേജിലാണ്. 

പ്രോപ്പർട്ടി ഏജന്റുമാരായ വൈറ്റ്ലി ഹെല്യാർ ഈ പാർക്കിംഗ് സ്ഥലം വളരെ അപൂർവമാണെന്ന് പറയുന്നു. ഈ ഗാരേജിൽ സ്ഥലം വിൽപ്പനയ്ക്ക് എത്തിയിട്ട് എട്ട് വർഷമായി. വിലയേറിയ ഈ സ്ഥലം 'സിറ്റി സെന്റർ പാർക്കിംഗ് സ്ഥലം ലഭിക്കാനുള്ള വളരെ അപൂർവമായ അവസരം' എന്ന നിലയിലാണ് പരസ്യം ചെയതിരിക്കുന്നത്. 

സ്ഥലത്തിന്റെ ഒരു വിവരണം ഇങ്ങനെയാണ്: "ഗാരേജ് വളരെ സൗകര്യപ്രദമാണ്, നഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും കാൽനടയാത്ര ചെയ്ത് എത്താം. മാർഗരറ്റ് കെട്ടിടങ്ങളിലുമുള്ള വിശാലമായ ഷോപ്പുകൾ, ഗാലറികൾ, റെസ്റ്റോറന്റുകൾ എന്നിവയിൽ നിന്ന് വളരെ കുറഞ്ഞ ദൂരം മാത്രമേയുള്ളൂ." സന്ദർശകർക്കുള്ള കാർ പാർക്കിംഗുകൾ തിരക്കുള്ള ദിവസങ്ങളിൽ നിറഞ്ഞിരിക്കും. ഓരോ താമസക്കാരനും പരിമിതമായ എണ്ണം പെർമിറ്റുകൾ മാത്രമാണ് ലഭിക്കുന്നത്. ഇത് വാഹനവുമായെത്തുന്നവര്‍ക്ക് തലവേദനയുണ്ടാക്കും. 

ഭീകരാക്രമണ ഭീതി കാരണം ബാത്ത് സിറ്റി സെന്ററിന്റെ ഭാഗങ്ങൾ ഉടൻ അടച്ചേക്കാം. ബോളാർഡുകൾ സ്ഥാപിക്കാനും പാർക്കിംഗ് സ്ഥലങ്ങൾ നീക്കം ചെയ്യാനും കൗൺസിൽ പദ്ധതിയിടുന്നുണ്ട്. താമസക്കാർക്ക് പോലും അപ്പോള്‍ വാഹനം പാര്‍ക്ക് ചെയ്യാനാവാതെ വന്നേക്കും. എന്നാൽ തദ്ദേശവാസികളുടെ ആവശ്യങ്ങൾ കണക്കിലെടുക്കുന്നതിൽ കൌണ്‍സില്‍ പരാജയപ്പെട്ടതായി ആക്ഷേപമുണ്ട്. ഒരു പൊതുകൺസൾട്ടേഷനിൽ 200 ഓളം അഭിപ്രായങ്ങളാണ് ഇത് സംബന്ധിച്ച് ലഭിച്ചത്. ചിലർ താമസക്കാരുടെ വാഹനങ്ങൾ, ടാക്സികൾ, പാർസൽ, ഭക്ഷണ വിതരണ വാനുകൾ എന്നിവ തടയുന്നതിനുള്ള നിർദ്ദേശങ്ങളെ വിമർശിച്ചു. ഇതെല്ലാമായിരിക്കാം പാർക്കിം​ഗ് സ്ഥലത്തിന് ഇത്രയധികം വില കിട്ടാനുള്ള കാരണം.

ഈ വർഷം യുകെയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ചെലവേറിയ പാർക്കിംഗ് സ്ഥലമല്ല ഇത്. ജനുവരിയിൽ, ലണ്ടനിലെ നൈറ്റ്സ്ബ്രിഡ്ജിലെ സുരക്ഷിതമായ ഗാരേജിൽ മൂന്ന് മീറ്റർ മുതൽ ആറ് മീറ്റർ വരെയുള്ള ഒരു സ്ഥലം ഏകദേശം മൂന്നുകോടിക്കാണ് വിറ്റത്. ജൂണിൽ, ഹോങ്കോങ്ങിലെ ഒരു പാർക്കിംഗ് സ്ഥലം ഏകദേശം 9.43 കോടി രൂപക്ക് വിറ്റു. ഇതുവരെ വിറ്റ ഏറ്റവും ചെലവേറിയ പാർക്കിംഗ് സ്ഥലമാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു.

PREV
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ