ആശുപത്രിയിൽ സ്വീറ്റ്സുമായി പോയി, പെൺകുട്ടി സന്തോഷം കൊണ്ട് നൃത്തം ചെയ്തു, അനുഭവം പങ്കിട്ട് സ്വിഗ്ഗി ഡെലിവറിബോയ്

Published : Feb 25, 2025, 11:23 AM ISTUpdated : Feb 25, 2025, 11:48 AM IST
ആശുപത്രിയിൽ സ്വീറ്റ്സുമായി പോയി, പെൺകുട്ടി സന്തോഷം കൊണ്ട് നൃത്തം ചെയ്തു, അനുഭവം പങ്കിട്ട് സ്വിഗ്ഗി ഡെലിവറിബോയ്

Synopsis

ഒരിക്കൽ ഒരാൾ ഡെലിവറി വൈകിയതിന് അവനെ ഭീഷണിപ്പെടുത്തി. ​ഗൂ​ഗിൾ മാപ്പ് കാണിച്ചുകൊടുത്ത വഴിയിൽ ബാരിക്കേഡുകളായിരുന്നു അതാണ് വൈകിയത് എന്നും യുവാവ് പറയുന്നു. 

പഠിക്കുന്നതിനിടയിൽ ജോലി ചെയ്യുന്ന അനേകം വിദ്യാർഥികളെ നാം കാണുന്നുണ്ടാവും. അതുപോലെ ദില്ലിയിൽ നിന്നുമുള്ള ഒരു വിദ്യാർത്ഥി താൻ സ്വിഗ്ഗി ഡെലിവറി ബോയ് ആയി ജോലി ചെയ്ത് ദിവസം എത്ര രൂപ സമ്പാദിക്കും എന്ന് വെളിപ്പെടുത്തുകയാണ്. 

ദില്ലിയിൽ നിന്നുള്ള 20 -കാരനായ ഈ വിദ്യാർത്ഥി റെഡ്ഡിറ്റിലാണ് 'ആസ്ക് മീ എനിതിങ്' സെഷനിൽ ആളുകളുടെ സംശയങ്ങൾക്കുള്ള മറുപടിയായി താൻ എത്ര മണിക്കൂർ ജോലി ചെയ്യുന്നു, എത്ര രൂപ സമ്പാദിക്കുന്നു എന്നെല്ലാം വെളിപ്പെടുത്തിയിരിക്കുന്നത്. ഒപ്പം എത്ര ടിപ്പ് കിട്ടും എന്നും നിരവധിപ്പേർ അവനോട് ചോദിച്ചു. തന്റെ ഏറ്റവും മോശം അനുഭവവും ഏറ്റവും നല്ല അനുഭവവും 20 -കാരൻ പങ്കുവയ്ക്കുന്നുണ്ട്. 

താൻ പാർട്ട് ടൈം ജോലി ചെയ്തുകൊണ്ട് പ്രതിമാസം 6,000 മുതൽ 8,000 രൂപ വരെ സമ്പാദിക്കുന്നുവെന്നാണ് യുവാവ് പറയുന്നത്. ഫെബ്രുവരി 17 -നും 23 -നും ഇടയിൽ വെറും നാല് മണിക്കൂർ 46 മിനിറ്റാണ് യുവാവ് ജോലി ചെയ്തത്. അതിൽ നിന്നും 722 രൂപ കിട്ടിയതായി കാണിക്കുന്ന സ്ക്രീൻഷോട്ടും യുവാവ് പങ്കുവച്ചിട്ടുണ്ട്. ഫെബ്രുവരി 10 മുതൽ 16 വരെയായി ആഴ്‌ചയിൽ 10 മണിക്കൂറിലധികം ജോലി ചെയ്‌തതിന് പിന്നാലെ 1,990 രൂപയാണ് കിട്ടിയത്. 

ഫെബ്രുവരി 3 -ന് തുടങ്ങിയ ആഴ്‌ചയിൽ 19.5 മണിക്കൂറിലധികമാണ് യുവാവ് ജോലി ചെയ്‌തത്. അതിലൂടെ 3,117 രൂപ നേടി. ജനുവരി 27 മുതലുള്ള നാലാഴ്‌ചയ്‌ക്കുള്ളിൽ 7,200-ലധികം നേടിയിട്ടുണ്ട്. ഓരോ ദിവസം പെട്രോളിനായി വേണ്ടി വരുന്നത് 100-150 രൂപയാണ് എന്നും യുവാവ് പറയുന്നു. രാത്രിയില്‍ ഇങ്ങനെ സ്വിഗ്ഗി ഓടിക്കിട്ടുന്ന പണം കോളേജ് ഫീസടക്കാനാണ് യുവാവ് ഉപയോഗിക്കുന്നത്. 

നല്ല റേറ്റിം​ഗ് കിട്ടുന്നത് കൂടുതൽ റൈഡ് കിട്ടാനും നല്ല പ്രതിഫലം കിട്ടാനും കാരണമാകുന്നു എന്നും യുവാവ് പറയുന്നു. ഡെലിവറി കമ്പനികൾ ഡെലിവറി എക്‌സിക്യൂട്ടീവുകളെ ചൂഷണം ചെയ്യുന്നതായി തോന്നുന്നുണ്ടോ എന്നാണ് യുവാവിനോട് ഒരാൾ ചോദിച്ചത്. ഉണ്ട് എന്നായിരുന്നു മറുപടി. 

28 മിനിറ്റിനുള്ളിൽ 8.4 കിലോമീറ്റർ ഓടിയതിന് തനിക്ക് വെറും 23 രൂപയാണ് കിട്ടിയത് എന്ന് കാണിക്കുന്ന സ്‌ക്രീൻഷോട്ട് യുവാവ് പങ്കുവച്ചു. ഇതിൽ ‘ട്രാവൽ പേ’ ഇനത്തിൽ പത്ത് രൂപയും ‘സർജ് ബോണസ്’ ആയി 13 രൂപയുമാണ് വരുന്നത്. 

ഏറ്റവും ബുദ്ധിമുട്ട് തോന്നിയ യുവാവിന്റെ അനുഭവം ഇങ്ങനെയാണ്. ഒരിക്കൽ ഒരാൾ ഡെലിവറി വൈകിയതിന് അവനെ ഭീഷണിപ്പെടുത്തി. ​ഗൂ​ഗിൾ മാപ്പ് കാണിച്ചുകൊടുത്ത വഴിയിൽ ബാരിക്കേഡുകളായിരുന്നു അതാണ് വൈകിയത് എന്നും യുവാവ് പറയുന്നു. 

ഏറ്റവും സന്തോഷം തോന്നിയ നിമിഷത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒരു കുഞ്ഞുപെൺകുട്ടിക്ക് ആശുപത്രിയിൽ സ്വീറ്റ്സ് എത്തിച്ച് നൽകിയതാണ് എന്നാണ് യുവാവ് പറയുന്നത്. തന്നെ കണ്ടതും അവൾ സന്തോഷം കൊണ്ട് നൃത്തം ചെയ്തു. തന്റെ അമ്മ അനിയന് ജന്മം നൽകിയതേ ഉള്ളൂ എന്നും അവൾ പറഞ്ഞു. അവൾ തനിക്ക് 100 രൂപ ടിപ്പ് നൽകി എന്നും യുവാവ് പറയുന്നു. 

അനു​ഗ്രഹിക്കപ്പെട്ട കുഞ്ഞ്; എവിടെക്കാണും ഇന്നിങ്ങനെ ഒരു കാഴ്ച, മുതുമുത്തച്ഛനൊപ്പം കളിക്കുന്ന കുട്ടി, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ