രണ്ടുപേരും കൂടി കളിപ്പാട്ടങ്ങളുമായി കളിക്കുന്നതാണ് വീഡിയോയിൽ. കുട്ടി മുത്തച്ഛന് കളിപ്പാട്ടങ്ങൾ നൽകുന്നതും അതുപോലെ കൗതുകത്തോടെ അദ്ദേഹം ആ കളിപ്പാട്ടങ്ങൾ വാങ്ങി അവൾക്കൊപ്പം പങ്കുചേരുന്നതും കാണാം.
കുഞ്ഞുങ്ങളും വീട്ടിലെ വളരെ മുതിർന്ന ആളുകളും തമ്മിലുള്ള സ്നേഹവും അടുപ്പവും സമാനതകളില്ലാത്തതാണ്. മിക്കവാറും കുഞ്ഞുങ്ങൾ ഏറെ അടുപ്പത്തിലായിരിക്കുക വീട്ടിലെ പ്രായമുള്ളവരോട് ആയിരിക്കും. പ്രായം കൂടുന്തോറും ആളുകൾക്ക് കൂടുതൽ കുഞ്ഞുങ്ങളുടെ മനസായിത്തീരും എന്നല്ലേ പറയാറ്. അതിനാലാവാം കുഞ്ഞുങ്ങൾക്കൊപ്പം കൂട്ടിരിക്കാനും കളിക്കാനും ഒക്കെ മിക്കവാറും എത്തുക മുത്തശ്ശനും മുത്തശ്ശിയും ഒക്കെ ആയിരിക്കും. അതുപോലെയുള്ള അനേകം വീഡിയോകൾ നമുക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ കാണാവുന്നതാണ്. അങ്ങനെ, ആളുകളുടെ ഹൃദയം കവരുകയാണ് ഈ വീഡിയോയും.
നവ്യാ പട്ടേൽ എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു പ്രായമായ മനുഷ്യനും ഒരു ചെറിയ കുഞ്ഞും ചേർന്ന് കളിപ്പാട്ടങ്ങളുമായി കളിക്കുന്നതാണ്. വീഡിയോയുടെ കാപ്ഷനിൽ പറയുന്നത് പ്രകാരം നവ്യ എന്ന കുഞ്ഞിന്റെ അച്ഛന്റെയോ അമ്മയുടെയോ മുതുമുത്തച്ഛൻ ആണ് കുഞ്ഞിനോടൊപ്പം ഉള്ളത് എന്നാണ്.
രണ്ടുപേരും കൂടി കളിപ്പാട്ടങ്ങളുമായി കളിക്കുന്നതാണ് വീഡിയോയിൽ. കുട്ടി മുത്തച്ഛന് കളിപ്പാട്ടങ്ങൾ നൽകുന്നതും അതുപോലെ കൗതുകത്തോടെ അദ്ദേഹം ആ കളിപ്പാട്ടങ്ങൾ വാങ്ങി അവൾക്കൊപ്പം പങ്കുചേരുന്നതും കാണാം. അതിമനോഹരമായ ഈ വീഡിയോ അനേകം പേരാണ് കണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയതും.
'അനുഗ്രഹിക്കപ്പെട്ട കുഞ്ഞ്' എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയത്. വീഡിയോ വളരെ ഇഷ്ടപ്പെട്ടവർ ഒരു വീഡിയോ ഒരുവട്ടമല്ലേ ലൈക്ക് ചെയ്യാനാവൂ എന്ന കമന്റാണ് നൽകിയത്. ചിലരെല്ലാം തങ്ങളുടെ മുത്തച്ഛനുമായും മുതുമുത്തച്ഛനുമായും ഉണ്ടായ സ്നേഹത്തെ കുറിപ്പും അടുപ്പത്തെ കുറിച്ചും കമന്റുകൾ നൽകിയിട്ടുണ്ട്. എന്തായാലും, ഈ ക്യൂട്ട് വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകളുടെ മനസിൽ ഇടം നേടി എന്ന കാര്യത്തിൽ സംശയമില്ല.
ഒരിക്കലും മറക്കാതിരിക്കാനൊരു കിടിലൻ സർപ്രൈസ്; വധുവിനെ കാണാൻ പാട്ടും ഡാൻസുമായി തലേദിവസം വരൻ
