നെ​ഗറ്റീവ് റിവ്യൂ നൽകിയവരെ കണ്ടെത്തണം, 57,000 രൂപ പ്രതിഫലം, പോസ്റ്റിന് പിന്നാലെ  പണി മേടിച്ച് റെസ്റ്റോറന്റ്

Published : Feb 25, 2025, 10:04 AM IST
നെ​ഗറ്റീവ് റിവ്യൂ നൽകിയവരെ കണ്ടെത്തണം, 57,000 രൂപ പ്രതിഫലം, പോസ്റ്റിന് പിന്നാലെ  പണി മേടിച്ച് റെസ്റ്റോറന്റ്

Synopsis

ഭീഷണി സ്വരത്തിലായിരുന്നു ഷോപ്പിന്റെ പോസ്റ്റ്. നെ​ഗറ്റീവ് റിവ്യൂ നൽകിയ രണ്ട് പേരുടെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. നിങ്ങളെ പോലെയുള്ളവരെ തങ്ങൾ കസ്റ്റമറായി പോലും കണക്കാക്കുന്നില്ല എന്നും പോസ്റ്റിൽ പറയുന്നു.

നമുക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം തന്നാൽ നമ്മൾ റെസ്റ്റോറന്റിന് വൺ സ്റ്റാർ റേറ്റിം​ഗും നെ​ഗറ്റീവ് റിവ്യൂവും നൽകാറുണ്ട്. അത് പുതിയ കാര്യം ഒന്നുമല്ല. എന്നാൽ, ആരൊക്കെയാണ് നെ​ഗറ്റീവ് റിവ്യൂ നൽകുന്നത് എന്ന് ഷോപ്പുടമകൾ നോക്കിയിരിക്കുമോ? അങ്ങനെ ചെയ്യുന്നവരും ഉണ്ട്. ജപ്പാനിൽ നിന്നുള്ള പ്രശസ്തമായ റാമെൻ ഷോപ്പുടമ അതിൽ ഒരാളാണ്. 

ടൊയോജിറോ എന്ന റാമെൻ ഷോപ്പിലെ റാമെൻ വലിയ പ്രശസ്തമാണ്. നിരവധിപ്പേർ ഇത് കഴിക്കാനായി ഇവിടെ എത്താറുമുണ്ട്. എന്നാൽ, ആരോ വന്ന് റെസ്റ്റോറന്റിന് വൺ സ്റ്റാർ റിവ്യൂ നൽകി. ഇത് ഷോപ്പിന്റെ ഉടമയ്ക്ക് തീരെ പിടിച്ചില്ല. സോഷ്യൽ മീഡിയയിൽ ആണ് അദ്ദേഹം തന്റെ നിരാശ പങ്കുവച്ചത്. 

ഈ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. ആ നെ​ഗറ്റീവ് റിവ്യൂ നൽകിയിരിക്കുന്ന രണ്ടുപേരെ കണ്ടെത്താൻ തന്നെ സഹായിക്കണം എന്നാണ് ഷോപ്പ് ഉടമയുടെ അഭ്യർത്ഥന. മാത്രമല്ല, അങ്ങനെ കണ്ടെത്തി നൽകുന്നവർക്ക് പ്രതിഫലവും വാ​ഗ്ദ്ധാനം ചെയ്യുന്നുണ്ട്. ഇതോടെ, ഇത് വലിയ ആശങ്കകൾക്ക് വകവെച്ചു. ഒരു ചെറിയ ഓൺലൈൻ വിമർശനം പോലും ആളുകൾക്ക് എടുക്കാനാവാത്തത് എന്തുകൊണ്ടാണ് എന്നാണ് ആളുകളുടെ ചോദ്യം. 

ഭീഷണി സ്വരത്തിലായിരുന്നു ഷോപ്പിന്റെ പോസ്റ്റ്. നെ​ഗറ്റീവ് റിവ്യൂ നൽകിയ രണ്ട് പേരുടെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. നിങ്ങളെ പോലെയുള്ളവരെ തങ്ങൾ കസ്റ്റമറായി പോലും കണക്കാക്കുന്നില്ല എന്നും പോസ്റ്റിൽ പറയുന്നു. നേരിട്ട് വാ തുടങ്ങിയ ഭീഷണികളും പോസ്റ്റിലുണ്ട്. ഇവരെ കണ്ടെത്തി നൽകുന്നവർക്ക് 57,000 രൂപയാണ് റാമെൻ ഷോപ്പ് പ്രതിഫലമായി ഓഫർ ചെയ്യുന്നത്. വീണ്ടും വന്ന് ഭക്ഷണം കഴിച്ച ശേഷം പൊസിറ്റീവ് റിവ്യൂ ഇട്ടിട്ട് പോയാൽ മതി എന്നാണ് ഭീഷണി. 

എന്നാൽ, പോസ്റ്റിന് പിന്നാലെ വൻ വിമർശനമാണ് ഷോപ്പിന് നേരെ ഉയർന്നത്. അതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടു. പിന്നീട്, കാര്യങ്ങൾ കൈവിട്ട് പോയി എന്ന് മനസിലായതോടെ ഷോപ്പ് സംഭവത്തിൽ ഖേദപ്രകടനവും നടത്തി. 

(ചിത്രം പ്രതീകാത്മകം)

ഒരിക്കലും മറക്കാതിരിക്കാനൊരു കിടിലൻ സർപ്രൈസ്; വധുവിനെ കാണാൻ പാട്ടും ഡാൻസുമായി തലേദിവസം വരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ