പാസ്‍പോർട്ടും വിസയും റെഡി, വരാണസിയിലെ തെരുവുനായ ജയ ഇനി നെതർലാൻഡ്‍സിലേക്ക് 

Published : Oct 28, 2023, 03:26 PM ISTUpdated : Oct 28, 2023, 03:31 PM IST
പാസ്‍പോർട്ടും വിസയും റെഡി, വരാണസിയിലെ തെരുവുനായ ജയ ഇനി നെതർലാൻഡ്‍സിലേക്ക് 

Synopsis

എപ്പോഴും ഒരു നായയെ പെറ്റായി വേണം എന്ന് മെറലിന് ആ​ഗ്രഹമുണ്ടായിരുന്നു. എന്നാൽ, ജയയെ കണ്ടപ്പോഴാണ് അവളെ തന്നെ വേണമെന്ന് തോന്നുന്നത്.

നായകളും പൂച്ചകളും അടക്കം മൃ​ഗങ്ങളോട് വളരെ അധികം സ്നേഹവും അനുകമ്പയും പ്രകടിപ്പിക്കുന്ന അനേകം ആളുകളെ നാം കണ്ടിട്ടുണ്ട്. അങ്ങനെ സ്നേഹം തോന്നി അവയെ വീട്ടിലേക്ക് കൊണ്ടുപോവുകയും പെറ്റായി വളർത്തുകയും ചെയ്യുന്നവരുണ്ട്. അത്തരത്തിലുള്ള അനേകം വീഡിയോകളും നാം ഇന്റർനെറ്റിൽ കണ്ടിട്ടുണ്ടാകാം. ഇപ്പോൾ അതുപോലെ കണ്ടപ്പോൾ പ്രിയം തോന്നിയ ഒരു നായയെ വരാണസിയിൽ നിന്നും നെതർലാൻഡ്സിലേക്ക് കൊണ്ടുപോയിരിക്കയാണ് ഒരു യുവതി. 

മെറൽ ബോണ്ടൻബെൽ എന്ന യുവതിക്ക് വരാണസിയിൽ വച്ച് കണ്ട ഒരു പെൺ തെരുവുനായയോട് വളരെ അധികം സ്നേഹം തോന്നുകയായിരുന്നു. മെറലും സഹയാത്രികരും വരാണസിയിൽ ചുറ്റിക്കറങ്ങുമ്പോഴെല്ലാം ജയ എന്ന നായയും കൂടെയുണ്ടായിരുന്നു. അങ്ങനെ മെറൽ അവളെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. 

'ന​ഗരം എക്സ്പ്ലോർ ചെയ്യുകയായിരുന്നു ഞാൻ. ആ സമയത്താണ് ജയയെ കണ്ടത്. അവളെ കണ്ട മാത്രയിൽ തന്നെ അവളോട് എനിക്ക് ഇഷ്ടം തോന്നി. അവൾ എല്ലായിടത്തും നമുക്കൊപ്പം കൂട്ടുവന്നു. ഒരിക്കൽ അവളെ മറ്റൊരു നായ ആക്രമിക്കുന്നത് കണ്ടു. ഒരു സെക്യൂരിറ്റി ​ഗാർഡ് എത്തിയാണ് അവളെ രക്ഷിച്ചത്. ആദ്യം അവളെ ദത്തെടുക്കാനൊന്നും തനിക്ക് താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് അവളെ ദത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു' എന്ന് മെറൽ പറഞ്ഞു. 

എപ്പോഴും ഒരു നായയെ പെറ്റായി വേണം എന്ന് മെറലിന് ആ​ഗ്രഹമുണ്ടായിരുന്നു. എന്നാൽ, ജയയെ കണ്ടപ്പോഴാണ് അവളെ തന്നെ വേണമെന്ന് തോന്നുന്നത്. അങ്ങനെ ജയയ്‍ക്ക് പാസ്പോർട്ടും വിസയും എടുക്കുന്നതിന് വേണ്ടി ഇന്ത്യയിൽ തങ്ങുന്നത് ആറ് മാസത്തേക്ക് കൂടി നീട്ടുകയാണ് മെറൽ ചെയ്തത്. ഒടുവിൽ എല്ലാം റെഡിയായി. അങ്ങനെ ജയയെയും കൊണ്ട് നെതർലാൻഡ്സിലേക്ക് പറക്കുന്ന സന്തോഷത്തിലായി മെറൽ. 

വായിക്കാം: ഹോട്ടലിന്റെ ബാത്ത്‍റൂമിൽ അതിഥികളെ കാത്തിരുന്നതാര്? സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചും പരിഭ്രമിപ്പിച്ചും വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ