Asianet News MalayalamAsianet News Malayalam

ഹോട്ടലിന്റെ ബാത്ത്‍റൂമിൽ അതിഥികളെ കാത്തിരുന്നതാര്? സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചും പരിഭ്രമിപ്പിച്ചും വീഡിയോ

വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. ഇപ്പോഴും ആളുകൾ വീഡിയോയ്ക്ക് വിവിധ തരത്തിലുള്ള കമന്റുകൾ ഇട്ടുകൊണ്ടിരിക്കയാണ്.

monitor lizard in hotel bathroom rlp
Author
First Published Oct 28, 2023, 2:35 PM IST

ഹോട്ടൽമുറികൾ ബുക്ക് ചെയ്താൽ പല കാര്യത്തിലും നമുക്ക് ആശങ്കകളുണ്ടാകും. അതിന് വൃത്തിയുണ്ടോ? അത് സുരക്ഷിതമാണോ? ബജറ്റ് ഫ്രണ്ട്ലി ആണോ എന്നിങ്ങനെ പോകുന്നു അത്. ഇപ്പോൾ, പ്രശസ്തമായ ഒരു ഹോട്ടലിൽ മുറിയെടുത്ത യുവാക്കളെ കാത്തിരുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

ഷെയർ ചെയ്തപ്പോൾ മുതൽ ആളുകളെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഈ വീഡിയോ. Sachinskvlogs എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. എന്താണ് ഹോട്ടൽ മുറിയിൽ അവരെത്തും മുമ്പേ എത്തി തന്റെ സാന്നിധ്യം കൊണ്ട് അവരെ അമ്പരപ്പിച്ചിരിക്കുന്നത് എന്നല്ലേ? ഹോട്ടലിന്റെ ബാത്ത്‍റൂമിൽ ഉണ്ടായിരുന്നത് ഒരു ഉടുമ്പാണ്. 

ഒരു വാതിലിന്റെ പിന്നിലായിട്ടാണ് ഉടുമ്പുള്ളത്. ഒരാൾ സംഭവം ക്യാമറയിൽ പകർത്തുന്നുണ്ട്. ഉടുമ്പിനെ കണ്ടതോടെ ഹോട്ടലിലെത്തിയ അതിഥികൾ ഒച്ചയുണ്ടാക്കുന്നതും പരിഭ്രമിച്ചിരിക്കുന്നതായും കാണാം. ഒരാൾ ഒരു നീല നിറത്തിലുള്ള ടവ്വൽ എടുത്തുകൊണ്ട് അതിനെ പിടികൂടാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ, അയാളുടെ ശ്രമങ്ങൾ വിജയിച്ചില്ല. ഉടുമ്പിനെ പിടികൂടാനും സാധിച്ചില്ല. അത് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതും എല്ലാം വീഡിയോയിൽ കാണുന്നുണ്ട്. 

തായ്ലാൻഡിലെ ഈ ഹോട്ടലിന്റെ ബാത്ത്റൂമിൽ കാണുന്ന ഈ ജീവി ഏതാണ് എന്നും വീഡിയോയുടെ കാപ്ഷനിൽ ചോദിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. ഇപ്പോഴും ആളുകൾ വീഡിയോയ്ക്ക് വിവിധ തരത്തിലുള്ള കമന്റുകൾ ഇട്ടുകൊണ്ടിരിക്കയാണ്. എന്നാലും ആ ബാത്ത്റൂമിൽ എങ്ങനെയാവും ആ ഉടുമ്പ് കയറിയിരിക്കുക എന്നായിരുന്നു പലരുടേയും സംശയം. എങ്ങനെ യുവാക്കൾ ആ മുറിയിൽ കഴിയും എന്ന് ആശങ്ക പ്രകടിപ്പിച്ചവരും ഉണ്ട്. ആ സമയത്ത് ബാത്ത്‍റൂമിലുണ്ടായിരുന്നത് എന്നാലും ആരായിരിക്കും എന്നും ഒരാൾ സംശയം പ്രകടിപ്പിച്ചു. 

വായിക്കാം: ദിനവും ശവപ്പെട്ടിയിൽ കിടന്നുറങ്ങുന്ന യുവതി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

Follow Us:
Download App:
  • android
  • ios