
രക്തസമ്മർദ്ദം (ബിപി) പരിശോധിക്കാൻ ക്ലിനിക്കിലെത്തിയ രോഗിയോട് പരിശോധനയ്ക്കായി ഒരു 10 മിനിറ്റ് കാത്തിരിക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. പിന്നാലെ ഇതിൽ പ്രകോപിതനായ രോഗി ഡോക്ടറെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ക്ലിനിക്കിനുള്ളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ സംഭവത്തിന്‍റെ വീഡിയോ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയർത്തി.
ഡോക്ടർ തന്‍റെ മേശയ്ക്കരികിൽ ഇരുന്ന് രോഗിയോടി സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. രോഗിയോട് ഏകദേശം 10 മിനിറ്റ് കാത്തിരിക്കണമെന്ന് ഡോക്ചർ ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പിന്നാലെ രോഗിയുടെ നിയന്ത്രണം വിട്ടുകയും അയാൾ എഴുന്നേറ്റ് താനിരുന്ന മരത്തിന്‍റെ സ്റ്റൂൾ കൈയിലെടുത്ത് ഡോക്ടറുടെ തലയ്ക്ക് നേരെ ശക്തമായി അടിക്കാൻ ശ്രമക്കുന്നതും ദൃശ്യങ്ങളിൽ കാണാം. രോഗിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ ഡോക്ടർ അമ്പരക്കുന്നതും വീഡിയോയിൽ കാണാം.
इसका तो बिना किसी मशीन के बीपी चेक हो गया...😃🔥
यह व्यक्ति डॉक्टर के पास अपना बीपी चेक कराने पंहुचा था
लेकिन,
डॉक्टर ने इनसे 10 मिनट रुकने को कहा।
इतने में तो भाई साहब का बीपी हाई लेवल पर पहुंच गया और वहीं डॉक्टर पर हमला करना शुरू कर दिया। pic.twitter.com/Yd48aHY733— Amit sehra (@darsan44562) August 1, 2026
അതേസമയം സംഭവം ഏവിടെ വച്ച് എപ്പോൾ നടന്നതാണെന്ന് വ്യക്തതയില്ല. ആക്രമണത്തിന് പിന്നാലെ രോഗിക്കെതിരെ പൊലീസ് കേസെടുത്തോയെന്നത് സംബന്ധിച്ചും സ്ഥിരീകരിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം രോഗി സിഖുകാരുടേത് പോലെ ഒരു തലപ്പാവ് ധരിച്ചിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേർ ഡോക്ടർക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തി. ആരോഗ്യസേവനം നൽകുന്ന ഡോക്ടർമാർക്കെതിരായ ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് പലരും ആവശ്യപ്പെട്ടു. "ഇതൊരു കേവലമായ സംഭവമല്ല. നമ്മുടെ സമൂഹത്തിൽ നിരന്തരം ചോർന്നുപോയിക്കൊണ്ടിരിക്കുന്ന ക്ഷമയുടെ ഒരു ജീവിക്കുന്ന ഉദാഹരണമാണ്. ചികിത്സ നൽകാനായി അവിടെയിരിക്കുന്ന ഡോക്ടർക്കുനേരെത്തന്നെ ആക്രമണമോ? തീർത്തും ലജ്ജാകരമായ കാര്യം." ഒരു കാഴ്ചക്കാരൻ എഴുതി. മറ്റ് ചിലർ അയാളുടെ രോഗം ഉയർന്ന രക്തസമ്മർദ്ദമാണെന്നും പിന്നെ ഏങ്ങനെ അയാൾക്ക് ശാന്തനായിരിക്കാൻ കഴിയുമെന്ന് തമാശ പറഞ്ഞു.