അപകടകരമായ ടിക്ടോക്ക് ചലഞ്ച്, യുവാക്കൾ കഴിക്കുന്നത് തെർമ്മോക്കോൾ

Published : Mar 14, 2025, 12:30 PM IST
അപകടകരമായ ടിക്ടോക്ക് ചലഞ്ച്, യുവാക്കൾ കഴിക്കുന്നത് തെർമ്മോക്കോൾ

Synopsis

വിദ​ഗ്ദ്ധർ പറയുന്നത്, ഇത് തികച്ചും തെറ്റായ ധാരണയാണ് എന്നാണ്. ഇത് ജീർണ്ണിക്കുന്നതാണ് എന്നതുകൊണ്ട് അതുകൊണ്ട് മനുഷ്യശരീരത്തിന് പ്രശ്നമില്ല എന്ന് കരുതുന്നത് വിഡ്ഢിത്തമാണ് എന്നും വിദ​ഗ്‍ദ്ധർ പറയുന്നത്. 

പലപല ആവശ്യങ്ങൾക്കും നാം തെർമ്മോക്കോൾ ഉപയോ​ഗിക്കാറുണ്ട്. വിവിധ പാക്കിം​ഗിന് വേണ്ടി മിക്കവാറും ഉപയോ​ഗിക്കുന്ന ഒന്നാണ് തെർമ്മോക്കോൾ. എന്നാൽ, ഇതിന്റെ പേരിൽ നടക്കുന്ന തീർത്തും അപകടകരമായ ഒരു ട്രെൻഡാണ് ഇപ്പോൾ ആളുകളെ ആശങ്കാകുലരാക്കുന്നത്. 

വിദേശരാജ്യത്തൊക്കെയും യുവാക്കൾ ഈ ടിക്ടോക് ട്രെൻഡിന്റെ ഭാ​ഗമായി തെർമ്മോക്കോൾ കഴിക്കുകയാണത്രെ. തെർമ്മോക്കോളുകളുടെ ചെറിയ കഷ്ണങ്ങളാണ് കഴിക്കുന്നത്. ഇത് വലിയ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നാണ് ഇപ്പോൾ ആരോ​ഗ്യരം​ഗത്തെ വിദ​ഗ്‍ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. 

ടിക്ടോക്കിൽ ഇത്തരം അനവധി വീഡിയോകൾ കാണാം എന്നാണ് റിപ്പോർട്ടുകൾ‌ പറയുന്നത്. ഇത് കഴിക്കുന്നത് കൊണ്ട് ആരോ​ഗ്യത്തിന് പ്രശ്നമൊന്നുമില്ല എന്ന് പറഞ്ഞാണ് മിക്കവരും ഇത് കഴിക്കുന്നത്. എന്തിനേറെ പറയുന്നു ഒരു മിഡ്‍നൈറ്റ് സ്നാക്കായി പോലും ഇത് കഴിക്കുന്നവരുണ്ടത്രെ. 

ആളുകൾ ഇങ്ങനെ തെർമ്മോക്കോൾ കഴിക്കുന്ന വീഡിയോകൾ ഷെയർ ചെയ്യുന്നത് കൂടി വരികയാണ് എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ഇത് ജീർണ്ണിക്കുന്നവയാണ് എന്നും അതിനാൽ തന്നെ ഇത് കഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് അപകടങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല എന്നുമാണ് പലരും കരുതുന്നത്. 

എന്നാൽ, വിദ​ഗ്ദ്ധർ പറയുന്നത്, ഇത് തികച്ചും തെറ്റായ ധാരണയാണ് എന്നാണ്. ഇത് ജീർണ്ണിക്കുന്നതാണ് എന്നതുകൊണ്ട് അതുകൊണ്ട് മനുഷ്യശരീരത്തിന് പ്രശ്നമില്ല എന്ന് കരുതുന്നത് വിഡ്ഢിത്തമാണ് എന്നും വിദ​ഗ്‍ദ്ധർ പറയുന്നത്. 

പ്രമുഖ ടോക്സിക്കോളജിസ്റ്റായ ഡോ. അദിതി ശർമ്മ പറയുന്നത്, തെർമ്മോഅകോൾ മനുഷ്യ ഉപഭോഗത്തിന് വേണ്ടി ഉള്ളതല്ല, അത് കഴിക്കുന്നത് ദഹനനാളത്തിലെ തടസ്സങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്നാണ്. 

എന്തായാലും, ഇതിന് മുമ്പും ഇതുപോലെയുള്ള അപകടകരമായ ചലഞ്ചുകൾ ടിക്ടോക്കിൽ തരം​ഗമായിരുന്നു. അത് ജീവനപഹരിക്കുന്നതടക്കമുള്ള ഫലങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. 

21 വയസ്, ​ഗർഭിണി, മോഷണക്കുറ്റത്തിന് ജയിലിൽ പോയപ്പോൾ പിടിച്ചുനിന്നത് ഇങ്ങനെ; അനുഭവം വിവരിച്ച് യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ