'Permacrisis' 2022 ലെ ബ്രിട്ടന്‍റെ വാക്ക് ഇതാണ്; അര്‍ത്ഥവും, തിരഞ്ഞെടുക്കാനുള്ള കാരണവും ഇത്.!

Published : Nov 02, 2022, 05:19 PM IST
'Permacrisis' 2022 ലെ ബ്രിട്ടന്‍റെ വാക്ക് ഇതാണ്; അര്‍ത്ഥവും, തിരഞ്ഞെടുക്കാനുള്ള കാരണവും ഇത്.!

Synopsis

 “2022 പലർക്കും എത്രമാത്രം ഭയാനകമായിരുന്നുവെന്ന് പെർമാക്രൈസിസ് വളരെ സംക്ഷിപ്തമായി സംഗ്രഹിക്കുന്നു,”

ലണ്ടന്‍: കോവിഡ് -19 മഹാമാരിയും, കാലാവസ്ഥാ വ്യതിയാനവും, രാഷ്ട്രീയ പ്രതിസന്ധിയും യുകെയെ ചൂഴ്ന്ന് നിന്നത് ഓര്‍മ്മിപ്പിച്ചാണ് ഈ വാക്ക് തെരഞ്ഞെടുത്തത്.  “2022 പലർക്കും എത്രമാത്രം ഭയാനകമായിരുന്നുവെന്ന് പെർമാക്രൈസിസ് വളരെ സംക്ഷിപ്തമായി സംഗ്രഹിക്കുന്നു,” കോളിൻസ് ലേണിംഗ് മാനേജിംഗ് ഡയറക്ടർ അലക്സ് ബീക്രോഫ്റ്റ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് പ്രധാനമന്ത്രിമാരാണ് യുകെയിൽ ഉണ്ടായത്. 2016ലെ ബ്രെക്‌സിറ്റ് വോട്ടിന് ശേഷമുള്ള എല്ലാ പ്രധാനമന്ത്രിക്കും രാജിവെക്കേണ്ടി വന്നിട്ടുണ്ട്. 

മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ രാജിയിലേക്ക് നയിച്ച സംഭവങ്ങളിലൊന്നിന് നൽകിയ പേര് “പാർട്ടിഗേറ്റ്” (partygate) 2022ലെ രണ്ടാമത്തെ വാക്ക്. ജോൺസണും അദ്ദേഹത്തിന്റെ ജീവനക്കാരും 2020-ൽ അദ്ദേഹത്തിന്റെ ഡൗണിംഗ് സ്ട്രീറ്റിലെ വസതിയിൽ പാർട്ടികൾ നടത്തി പാൻഡെമിക് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ വാക്ക് വന്നത്.

മൂന്നാമത്തെ വാക്ക് "സ്‌പോർട്‌സ് വാഷിംഗ്" (sportswashing)ആയിരുന്നു. ഇത് ഒരു സംഘടനയോ സർക്കാരോ സ്‌പോർട്‌സിനെ ആ സംഘടനയില്‍ അല്ലെങ്കില്‍ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഉപയോഗിക്കുന്നതിനെ സൂചിപ്പിക്കുന്ന വാക്കാണ്. സൗദി അറേബ്യയിലെ ഗോൾഫ് ടൂർണമെന്റുകളും ഖത്തറിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പും സ്പോർട്സ് വാഷിംഗിന്റെ ഉദാഹരണങ്ങൾ എന്നാണ് പറയപ്പെടുന്നത്.

എലിസബത്ത് രാജ്ഞി രണ്ടാമന്റെ മരണവും അവളുടെ മകൻ ചാൾസ് മൂന്നാമൻ രാജാവിന്റെ സ്വർഗ്ഗാരോഹണവും മൂലം ഉണ്ടായ കാലഘട്ടത്തിന്റെ വിശേഷണമായ "കരോലിയൻ" (Carolean) ആയിരുന്നു 2022ലെ വാക്കുകളുടെ ഷോർട്ട്‌ലിസ്റ്റിലെ മറ്റൊരു വക്ക്. ഏതെങ്കിലും ജോലിയില്‍ തൊഴിലുടമയ്ക്ക് പ്രീതി ഇല്ലാത്തതിനാല്‍ പ്രമോഷനൊന്നും ലഭിക്കാതെ ദീര്‍ഘകാലം ഒരേ രീതിയില്‍ തുടരുന്ന രീതിയെ സൂചിപ്പിക്കുന്നു “quiet quitting" ആണ് ലിസ്റ്റിലെ മറ്റൊരു വാക്ക്. 

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്‍റെ സ്വകാര്യ ഫോണ്‍ റഷ്യ ചോര്‍ത്തി; അന്വേഷണം

ഋഷി സുനക് ആണോ? അല്ലേ?; വീഡിയോ വൈറലാകുന്നു

PREV
Read more Articles on
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ