അമ്യൂസ്മെന്റ് പാർക്കിൽ റൈഡിനിടെ സെക്സ്, ദമ്പതികളെ അറസ്റ്റ് ചെയ്‍തു

Published : Aug 18, 2022, 12:20 PM IST
അമ്യൂസ്മെന്റ് പാർക്കിൽ റൈഡിനിടെ സെക്സ്, ദമ്പതികളെ അറസ്റ്റ് ചെയ്‍തു

Synopsis

ഓഹിയോയിലെ പ്രശസ്തമായ സീഡാർ പോയിന്റ് അമ്യൂസ്മെന്റ് പാർക്കിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഒരു പുരുഷനും സ്ത്രീയും ജയന്റ് വീൽ റൈഡിൽ ഇരിക്കുമ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് ആരോപണം. ഇരുവർക്കും 32 വയസ്സ് പ്രായമുണ്ട്.

യുഎസ്സിലെ പ്രശസ്തമായ ഒരു തീം പാർക്കിൽ വച്ച് സെക്സിൽ ഏർപ്പെട്ട ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഒഹിയോ പ്രവിശ്യയിലാണ് സംഭവം. നൂറുകണക്കിന് ആളുകൾ ഒത്തുകൂടുന്ന പൊതുസ്ഥലത്ത് വച്ച് ദമ്പതികൾ വിവസ്ത്രരായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ചുറ്റും നിന്നവർ ഇത് കണ്ട് ഞെട്ടി. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടു. ഇത്തരമൊരു പ്രവൃത്തി ഇനി ആവർത്തിക്കാതിരിക്കാൻ പൊലീസ് അവരെ പിടിച്ച് ജയിലിലുമടച്ചു.    

ഓഹിയോയിലെ പ്രശസ്തമായ സീഡാർ പോയിന്റ് അമ്യൂസ്മെന്റ് പാർക്കിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഒരു പുരുഷനും സ്ത്രീയും ജയന്റ് വീൽ റൈഡിൽ ഇരിക്കുമ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് ആരോപണം. ഇരുവർക്കും 32 വയസ്സ് പ്രായമുണ്ട്. അവർ ഇരിക്കുന്നതിന് താഴെയുള്ള ഊഞ്ഞാലിൽ ഇരുന്നിരുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് സ്ത്രീകളാണ് സംഭവത്തിന് ദൃക്സാക്ഷികളായത്. എന്നാൽ പിടിക്കപ്പെട്ടപ്പോൾ ദമ്പതികൾ തടിതപ്പാൻ ഒരു ശ്രമം നടത്തിയെന്ന് പൊലീസ് പറഞ്ഞു. തങ്ങൾ സെക്സിൽ ഏർപ്പെട്ടതല്ലെന്ന് അവർ അവകാശപ്പെട്ടു. താഴെ പോയ സിഗരറ്റ് പാക്കറ്റ് എടുക്കാൻ കുനിഞ്ഞതാണ് താൻ എന്നാണ് യുവതിയുടെ വാദം. അവൾ താഴെ ഷോർട്ട്സ് മാത്രമാണ് ധരിച്ചിരുന്നത്. താഴെ വീണ പാക്കറ്റ് എടുക്കാൻ അവളെ സഹായിച്ചതാണ് താനെന്ന് കൂടെയുള്ളയാൾ പറഞ്ഞു.  

എന്നാൽ, ദമ്പതികൾ ശരിക്കും നഗ്നരായിരുന്നുവെന്നും, ജയന്റ് വീലിന്റെ ബോക്സിനുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. "ഞങ്ങൾ നോക്കുന്നത് ദമ്പതികൾ കണ്ടതാണ്. ഞങ്ങളെ കണ്ടതും അവർ ചിരിക്കാൻ തുടങ്ങി. എന്നിട്ടും പക്ഷേ നിർത്താനുള്ള മര്യാദ അവർ കാണിച്ചില്ല. അവർ സെക്സിൽ ഏർപ്പെടുന്നത് തുടർന്നു," ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു. സെക്സിൽ ഏർപ്പെട്ടപ്പോൾ ദമ്പതികൾ ഇരുന്നിരുന്ന ഭാഗം കുലുങ്ങിയെന്നും, താഴെ ഇരുന്നവർ അത് പൊട്ടി വീഴുമോ എന്ന് ഭയപ്പെട്ടുവെന്നും പൊലീസ്  പറഞ്ഞു. എന്നിട്ടും പക്ഷേ ദമ്പതികൾക്ക് ഒരു കുലുക്കവും ഉണ്ടായില്ല എന്നും പൊലീസ് കൂട്ടിച്ചേർത്തു. ഒടുവിൽ ആ നാല് സാക്ഷികൾ റൈഡിലെ ജീവനക്കാരെ അറിയിക്കാൻ ശ്രമിച്ചു. എന്നാൽ റൈഡ് നിർത്തുന്നത് വരെ അവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. താഴെ ഇറങ്ങിയ ശേഷം സാക്ഷികൾ, സെഡാർ പോയിന്റ് സെക്യൂരിറ്റിയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.    

ആദ്യം കുറ്റം സമ്മതിക്കാൻ ദമ്പതികൾ തയ്യാറായില്ലെങ്കിലും, കൂടുതൽ ചോദ്യ ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് സാൻഡസ്കി പൊലീസ് വകുപ്പ് വെളിപ്പെടുത്തി. പൊതുസമൂഹത്തിന്റെ മുന്നിൽ വച്ച് സഭ്യമല്ലാത്ത രീതിയിൽ പെരുമാറിയതിന് ദമ്പതികളെ എറി കൗണ്ടി ജയിലിൽ അടച്ചു. ദമ്പതികളുടെ പ്രവൃത്തികൾക്ക് നിരവധി ആളുകൾ സാക്ഷികളാണ്. പ്രായപൂർത്തിയാകാത്തവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നത് കൊണ്ട് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.  

(ചിത്രം പ്രതീകാത്മകം)

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം