അച്ഛന്‍ പറത്തുന്ന വിമാനത്തില്‍ റുബാനിയുടെ ആദ്യയാത്ര, എന്തൊരു ക്യൂട്ടാണ് എന്ന് നെറ്റിസൺസ്, പൈലറ്റ് പങ്കുവച്ച വീഡിയോ വൈറൽ

Published : Sep 27, 2025, 04:00 PM IST
viral video

Synopsis

'ഡൽഹിയിലേക്കുള്ള ഈ വിമാനയാത്ര എനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണ്, കാരണം വിമാനത്തിൽ എന്റെ ഭാര്യയും 18 മാസം മാത്രം പ്രായമുള്ള മകളുമുണ്ട്. ആദ്യമായാണ് അവർ എന്നോടൊപ്പം യാത്ര ചെയ്യുന്നത്' എന്നും പൈലറ്റ് പറയുന്നത് കാണാം. 

ഒരച്ഛൻ താൻ പൈലറ്റായിരിക്കുന്ന വിമാനത്തിലേക്ക് ആദ്യമായി കയറുന്ന തന്റെ കുഞ്ഞുമകളെ സ്വാ​ഗതം ചെയ്യുന്ന അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവർന്നു കൊണ്ടിരിക്കുന്നത്. തന്റെ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് വേണ്ടി ഹൃദയസ്പർശിയായ ഒരു അനൗൺസ്മെന്റാണ് അദ്ദേഹം നടത്തിയത്. 'ലേഡീസ് ആൻഡ് ജെന്റിൽമെൻ, വെരി ​ഗുഡ് ആഫ്റ്റർനൂൺ. നിങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു എന്ന് ഞാൻ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ ഒരു മിനിറ്റ് ‍ഞാൻ എടുക്കുകയാണ്' എന്നാണ് 'ക്യാപ്റ്റൻ വാക്കർ' എന്ന യൂസർ നെയിമിൽ ഇൻസ്റ്റ​ഗ്രാമിൽ അറിയപ്പെടുന്ന പൈലറ്റ് പറയുന്നത്.

അദ്ദേഹത്തിന്റെ മകളുടെ, അദ്ദേഹം പറത്തുന്ന വിമാനത്തിലുള്ള ആദ്യത്തെ യാത്രയുടെ വിവിധ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. മകൾ ഒരു സീറ്റിൽ ഇരിക്കുന്നതും ചുറ്റും നോക്കുന്നതും വീഡിയോയിൽ കാണാം. 'ഡൽഹിയിലേക്കുള്ള ഈ വിമാനയാത്ര എനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണ്, കാരണം വിമാനത്തിൽ എന്റെ ഭാര്യയും 18 മാസം മാത്രം പ്രായമുള്ള മകളുമുണ്ട്. ആദ്യമായാണ് അവർ എന്നോടൊപ്പം യാത്ര ചെയ്യുന്നത്' എന്നും പൈലറ്റ് പറയുന്നത് കാണാം. കുഞ്ഞിനെ നോക്കി കൈവീശിക്കൊണ്ടാണ് അദ്ദേഹം ഇത് പറയുന്നത്.

 

 

റുബാനി എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിനെ എടുത്തുയർത്തുമ്പോൾ എല്ലാവരും കയ്യടിക്കുന്നതും ആഹ്ലാദം പ്രകടിപ്പിക്കുന്നതും കാണാം. വീഡിയോ അവസാനിക്കുമ്പോൾ കാണുന്നത് വിമാനം ലക്ഷ്യസ്ഥാനത്തെത്തിയ ശേഷമുള്ള ദൃശ്യങ്ങളാണ്. പൈലറ്റ് കുഞ്ഞിനെ എടുത്ത് നിൽക്കുന്നതും ഓരോരുത്തരോടായി അവൾ കൈവീശി റ്റാ റ്റാ പറയുന്നതുമാണ് കാണുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. എന്തൊരു ക്യൂട്ടാണ് ഈ ദൃശ്യങ്ങൾ എന്നാണ് ഏറെപ്പേരും വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?