തണുത്തുറഞ്ഞ സമുദ്രത്തിന് മുകളിൽ വച്ച് 10 പേരുള്ള വിമാനം അപ്രത്യക്ഷമായി; പ്രതീക്ഷയില്ലെന്ന് അധികൃതർ

Published : Feb 07, 2025, 12:58 PM ISTUpdated : Feb 07, 2025, 02:44 PM IST
തണുത്തുറഞ്ഞ സമുദ്രത്തിന് മുകളിൽ വച്ച് 10 പേരുള്ള വിമാനം അപ്രത്യക്ഷമായി; പ്രതീക്ഷയില്ലെന്ന് അധികൃതർ

Synopsis

അലാസ്കയിലെ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ തകർന്ന വിമാനം അന്വേഷിക്കുന്നതും രക്ഷാപ്രവര്‍ത്തവും അങ്ങേയറ്റം ദുഷ്ക്കരമാണ്. അതോടൊപ്പം തണുത്തുറഞ്ഞ സമുദ്രത്തിലാണ് വിമാനം വീണത്. ഇത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്ക്കരമാക്കുന്നു.          

അമേരിക്കയില്‍ വിമാനദുരന്തങ്ങൾ അവസാനിക്കുന്നില്ല. ഇന്നലെ ഉച്ചയോടെ അലാസ്കയ്ക്ക് മുകളിലൂടെ പറക്കവെ ഒമ്പത് യാത്രക്കാരും ഒരു പൈലറ്റുമുള്ള വിമാനം അപ്രത്യക്ഷമായതായി ഏറ്റവും ഒടുവിലുള്ള റിപ്പോര്‍ട്ടുകൾ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് പതിനാറോടെയായിരുന്നു സംഭവം. അലാസ്കയ്ക്ക് സമീപത്തെ നോമിസ് സമീപത്ത് വച്ച് വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നെന്ന് ബിഎൻഒ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

ഇന്നലെ ഉച്ചയ്ക്ക് 2.37 ഓടെ ഉനാലക്ലീറ്റില്‍ നിന്നും പറന്നുയര്‍ന്ന വിമാനം 3.16 -ന് ബെറിംഗ് കടലിലെ നോർട്ടണ്‍ സൌണ്ട് ഏരിയയ്ക്ക് സമീപത്താണ് അവസാനമായി കണ്ടെതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വിമാനം അപ്രത്യക്ഷമാകുമ്പോൾ 12 മൈൽ അകലെയായിരുന്നുവെന്ന് യുഎസ് കോസ്റ്റ് ഗാർഡും അറിയിച്ചു. കാണാതായവരെ തേടിയുള്ള അന്വേഷണവും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചതായി നോം അഗ്നിശമനാ വകുപ്പ് അറിയിച്ചു. അതേസമയം പ്രദേശവാസികളോട്, യാതൊരു സാധ്യതയും ഇല്ലെങ്കിലും കരയിലും അന്വേഷണം നടത്താന്‍ അധികൃതർ അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു. 

Read More: മരണാനന്തരം അമ്മയുടെ സ്പോട്ടിഫൈ അക്കൌണ്ട് ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചു; മറുപടി കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ

Read More: ഹൈ ഹീൽ ചെരുപ്പുകളെ ചൊല്ലി തർക്കം; ഒരു വർഷം മാത്രമായ വിവാഹ ബന്ധം കുടുംബ കോടതിയിലേക്ക്, പിന്നീട് സംഭവിച്ചത്

ഇതിനിടെ നോം സ്വദേശിയായ വാൾട്ടർ റോസ്, നോമിന്‍റെ തെക്ക് കിഴക്കായി 25 മയില്‍ അകലെയായി ബെറിംഗ് എയറിന്‍റെ ഒരു വിമാനം വൈകീട്ട് 4.40 ഓടെ വീണെന്ന് തന്‍റെ എക്സ് ഹാന്‍റിലില്‍ എഴുതി. നാല്പത്തിയഞ്ച് മിനിറ്റുകൾക്ക് ശേഷം ഒരു പോലീസുകാരന്‍ തന്‍റെ വീട്ടിലെത്തുകയും ബോട്ട് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. വിമാനം വെള്ളത്തില്‍ വീണു. എന്‍റെ ബോട്ട് പ്രവര്‍ത്തനക്ഷമമാണ്. പക്ഷേ, പിന്നീട് ഒരു വിവരവും ഇല്ല. ഇന്ന് രാവിലെ പത്തേ മുക്കാലോടെ വാൾട്ടർ തന്‍റെ എക്സ് ഹാന്‍റിലില്‍ മറ്റൊരു കുറിപ്പ് കുടി എഴുതി. ഇതുവരെ വിവരങ്ങളൊന്നുമില്ല. ഈ കാലാവസ്ഥയില്‍ അന്വേഷിക്കാനോ രക്ഷാപ്രവര്‍ത്തനമോ സാധ്യമല്ല. ഏറ്റവും മികച്ചതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് പക്ഷേ, പ്ലാന്‍ ചെയ്യുന്നത് ഒരു കാര്യവും ഇല്ലാത്തതും നിരാശയോടെ അദ്ദേഹം കുറിച്ചു. 

Read More: ഭക്ഷണം ഉണ്ടാക്കുന്നതിനിടെ തള്ളവിരൽ പൊള്ളി; പിന്നാലെ അണുബാധ, യുവാവിന് രണ്ട് കാലും നഷ്ടമായി

Read More: ലിപ് സ്റ്റഡ് വാങ്ങാൻ 680 രൂപ വേണം, അമ്മയുടെ 1.16 കോടി രൂപയുടെ ആഭരണങ്ങൾ വിറ്റ് മകൾ

ആര്‍ട്ടിക്ക് സർക്കിളിന് തൊട്ട് താഴെയുള്ള ഒരു ചെറിയ പട്ടണമാണ് നോം. ഏതാണ്ട് 3,500 ഓളം പേര്‍ താമസിക്കുന്നു. അവിടെ എമർജൻസി ട്രാൻസ്പോണ്ടറുകളൊന്നും പ്രവർത്തിക്കുന്നില്ല.അതേസമയം പുറത്തെ താപനില 20 ഡിഗ്രി സെല്‍ഷ്യസാണ്. ചെറിയ മഞ്ഞ് വീഴ്ചയുമുണ്ട്. ഏകദേശം മൂന്ന് മൈൽ വരെ  ദൂരംസമുദ്രം തണുത്തുറഞ്ഞ് കിടക്കുന്നു. ഇത്തരമൊരു കാലാവസ്ഥയില്‍ രക്ഷാപ്രവർത്തനം ദുഷ്ക്കരമാണെന്നും അദ്ദേഹം എഴുതുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?