ഹൈ ഹീൽ ചെരുപ്പുകൾ വാങ്ങി നൽകാത്തതിനെ തുടർന്ന് ഭാര്യ ഭർത്താവിനെതിരെ വിവാഹമോചന കേസ് ഫയൽ ചെയ്തു.
വിവാഹ മോചനങ്ങളുടെ കാരണങ്ങൾ പലപ്പോഴും മറ്റുള്ളവരെ സംബന്ധിച്ച് നിസാരമായിരിക്കും. എന്നാല്‍, നിസാരമെന്ന് തോന്നുന്ന പല പ്രശ്നങ്ങളും കുടുംബ ബന്ധങ്ങളില്‍ വലിയ വിള്ളലുകളാണ് തീര്‍ക്കുന്നത്. ഇത് പലപ്പോഴും രണ്ട് കുടുംബങ്ങൾ തമ്മിലുള്ള അവസാനമില്ലാത്ത വഴക്കിലേക്ക് നീങ്ങുകയും ചെയ്യുന്നു. സമാനമായ ഒരു കേസ് ആഗ്ര കുടുംബ കോടതിയിലുമെത്തി. 2024 -ൽ വിവാഹിതരായ നവദമ്പതികൾ, വിവാഹ മോചന ആവശ്യവുമായി ആഗ്ര കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.
വിവാഹത്തിന് പിന്നാലെ നവവധു ഭര്‍ത്താവിനോട് തന്‍റെ ചിരകാല ആഗ്രഹമായിരുന്ന ഹൈ ഹീല്‍ ചെരുപ്പുകൾ വാങ്ങിത്തരാമോ എന്ന് ചോദിച്ചു. ഭാര്യ ആദ്യമായി ആവശ്യപ്പെട്ടതിനാല്‍ ഭര്‍ത്താവ് മൂന്നാല് ഹൈ ഹീല്‍ ചെരുപ്പുകൾ വാങ്ങി നല്‍കി. പക്ഷേ, പ്രശ്നം അവിടെ തുടങ്ങി. ഹൈ ഹീല്‍ ചെരുപ്പുകൾ ധരിച്ച് വശമില്ലാതിരുന്ന നവവധു, നടക്കുന്നതിനിടെ വീഴാന്‍ തുടങ്ങി. പല തവണ വീണ് മുറിവേറ്റപ്പോൾ, ഹൈ ഹീല്‍ ചെരുപ്പ് ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് ഉപദേശിച്ചു. പക്ഷേ, ഭാര്യയ്ക്ക് അത് സമ്മതമായിരുന്നില്ല. ഇതിനിടെ പല തവണ വീണ് ഭാര്യയുടെ ഹൈ ഹീല്‍ ചെരുപ്പുകളിൽ ചിലത് പൊട്ടിയിരുന്നു.
Read More:ലിപ് സ്റ്റഡ് വാങ്ങാൻ 680 രൂപ വേണം, അമ്മയുടെ 1.16 കോടി രൂപയുടെ ആഭരണങ്ങൾ വിറ്റ് മകൾ
പുതിയ ഹൈ ഹീലുകൾ വാങ്ങിക്കാന്‍ ഭാര്യ ആവശ്യപ്പെട്ടെങ്കിലും ഇത്തവണ ഭര്‍ത്താവ് അത് നിരസിച്ചു. പിന്നാലെ വീട്ടില്‍ വഴക്കുകൾ ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കം മൂത്തപ്പോൾ ഒരു ദിവസം ഭാര്യ, ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങി സ്വന്തം വീട്ടിലേക്ക് പോയി. പിന്നാലെ ഭര്‍ത്താവിന് ഡൈവോഴ്സ് നോട്ടീസ് ലഭിച്ചു. ആഗ്ര കുടുംബ കോടതിയില്‍ കേസെത്തി. സംഭാഷണത്തിനിടെ ഇരുവരും വീട്ടുവീഴ്ചയ്ക്ക് തയ്യാറായെന്ന് ആഗ്രാ പോലീസിന്‍റെ കുടുംബ കൌണിലിംഗ് സെറ്ററിലെ ഡോ. സത്യേഷ് ഖിർവാർ മാധ്യമങ്ങളോട് പറഞ്ഞു. ഹൈ ഹീലിന്‍റെ പ്രശ്നങ്ങളെ കുറിച്ചും നിസാരമായ ഒരു വാശിയുടെ പുറത്ത് രണ്ട് കുടുംബങ്ങളുടെ സ്വസ്ഥത നശിക്കുന്നതിനെയും ഇരുവരും തിരിച്ചറിയുകയും ഒത്ത് തീര്‍പ്പിന് തയ്യാറാവുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Watch Video:പൊടിപാറിയ പോരാട്ടം; കാട്ടാനയും ജെസിബിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീഡിയോ വൈറല്‍; പിന്നാലെ പോലീസ് കേസ്
