പെട്ടെന്ന് മുതലയുടെ വായിൽ നിന്നും ഒരു കൈ പുറത്തേക്ക് വരുന്നു. കൈക്കുള്ളിൽ കുപ്പി പോലെ എന്തോ ഒന്ന്  പിടിച്ചിരിക്കുന്നതും കാണാം. കൈ പുറത്തേക്ക് വന്നതും മുതലയുടെ മുൻഭാഗത്തായി നിന്നയാൾ ആ കൈകളിൽ പിടിച്ചു വലിച്ച് ജീവനുള്ള ഒരു മനുഷ്യനെ മുതലയുടെ വായിൽ നിന്നും വലിച്ചു പുറത്തേക്ക് എടുക്കുന്നു.


നുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആക്രമണത്തിന്‍റെയും സ്നേഹപ്രകടനത്തിന്‍റെയും ഒക്കെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനേന പ്രത്യക്ഷപ്പെടാറുണ്ട്. ചില വീഡിയോകൾ നമ്മളെ ആശ്ചര്യപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ഒക്കെ ചെയ്യുമ്പോൾ മറ്റ് ചില വീഡിയോകൾ ഏറെ കൗതുകകരമാണ്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് കണ്ടത് മൂന്ന് കോടിയോളം ആളുകളാണ്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ ആദ്യകാഴ്ചയിൽ തന്നെ നമ്മെ അമ്പരപ്പിക്കുന്നതും ഭയപ്പെടുത്തുന്നതും ആണ് . എന്നാൽ കാണുന്നതിൽ നിന്നും അല്പം വ്യത്യസ്തമാണ് ഈ വീഡിയോയ്ക്ക് പിന്നിലെ സത്യം.

earth_animal_pix എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്കൻഡുകൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. ഒരു മൃഗശാല എന്ന തോന്നിപ്പിക്കുന്ന പശ്ചാത്തലത്തിൽ ആണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. നിലത്ത് കിടക്കുന്ന ഭീമാകാരനായ ഒരു മുതലയുടെ സമീപത്തായി രണ്ട് ആളുകൾ നിൽക്കുന്നത് കാണാം. അതിൽ ഒരാൾ മുതലയുടെ വാലിൽ ശക്തിയായി പിടിച്ച് അതിനെ അടക്കി നിർത്താൻ ശ്രമിക്കുന്നതും രണ്ടാമത്തെ വ്യക്തി മുതലയുടെ മുൻപിലുമാണ് നിൽക്കുന്നത്. 

View post on Instagram

കാലാവസ്ഥാ വ്യതിയാനം; എഐ ചാറ്റ് ബോട്ടുമായി സംഭാഷണം നടത്തിയ യുവാവ് ആത്മഹത്യ ചെയ്തു

പെട്ടെന്ന് മുതലയുടെ വായിൽ നിന്നും ഒരു കൈ പുറത്തേക്ക് വരുന്നു. കൈക്കുള്ളിൽ കുപ്പി പോലെ എന്തോ ഒന്ന് പിടിച്ചിരിക്കുന്നതും കാണാം. കൈ പുറത്തേക്ക് വന്നതും മുതലയുടെ മുൻഭാഗത്തായി നിന്നയാൾ ആ കൈകളിൽ പിടിച്ചു വലിച്ച് ജീവനുള്ള ഒരു മനുഷ്യനെ മുതലയുടെ വായിൽ നിന്നും വലിച്ചു പുറത്തേക്ക് എടുക്കുന്നു. അതോടെ വീഡിയോ അവസാനിക്കുന്നു. ആദ്യക്കാഴ്ചയിൽ ആരെയും ഒന്ന് ഭയപ്പെടുത്തുന്നതാണ് ഈ വീഡിയോ. എന്നാൽ രണ്ടാമതൊന്ന് കൂടി കണ്ട് കഴിയുമ്പോഴാണ് വീഡിയോയ്ക്കുള്ളിലെ സത്യം പുറത്തു വരിക. 

കാര്യം വേറൊന്നുമല്ല നിലത്ത് കിടക്കുന്നത് യഥാർത്ഥ മുതലയല്ല മറിച്ച് ഒരു റോബോ മുതലയാണ്. പക്ഷേ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട മനുഷ്യരുടെ അഭിനയപ്രകടനം ജീവനുള്ള മുതലയോട് പോരാടുന്നതിന്‍റെ അതേ പ്രതീതി കാഴ്ചക്കാർക്ക് നൽകുന്നു. റോബോ മുതല എന്ന ക്യാപ്ഷൻ ഓടുകൂടി തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും വീഡിയോ കാണുന്നവരിൽ ഭൂരിഭാഗം ആളുകളും അത് ശ്രദ്ധിക്കുന്നില്ലെന്ന് കമന്‍റുകളില്‍ നിന്ന് വ്യക്തം. ഇതിനോടൊകം മൂന്ന് കോടിയോളം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. കൂടാതെ 7 ലക്ഷത്തോളം ലൈക്കുകളും നേടി. 

'അങ്ങനെ ഒരു അവധിക്കാലത്ത്'; ബെംഗളൂരു നഗരത്തില്‍ നാരങ്ങാവെള്ളം വില്‍ക്കുന്ന കുട്ടികള്‍; കുറിപ്പ് വൈറല്‍