
പ്രകൃതിയെ സംബന്ധിച്ച് മനുഷ്യനിര്‍മ്മിതമായ ഏറ്റവും അപകടകരമായി വസ്തുക്കളിലൊന്ന് പ്ലാസ്റ്റിക്കാണ്. പ്ലാസ്റ്റിക്ക് പുനരുപയോഗ സാധ്യമാണെങ്കിലും ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ പകുതി പോലും പുനരുപയോഗിക്കുന്നില്ലെന്നാണ് യാഥാര്‍ത്ഥ്യം. അതായത്, മനുഷ്യന്‍ ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കുകളില്‍ പകുതിയില്‍ അധികവും ഭൂമിയിലേക്ക് തന്നെ പുറന്തള്ളപ്പെടുന്നു. ഇത് ഉയര്‍ത്തുന്ന ഭീകരമായ പാരിസ്ഥിതിക പ്രശ്നത്തെ കുറിച്ച് പ്രകൃതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോഴും ഒരു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. ഇതിനിടെ പുതിയൊരു വസ്തുവിന്‍റെ സാന്നിധ്യത്തെ കുറിച്ച് ശാസ്ത്രസമൂഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. അത് നമ്മള്‍ ഉപയോഗിച്ച ശേഷം ഭൂമിയിലേക്ക് തന്നെ പുറന്തള്ളുന്ന പ്ലാസ്റ്റ് മറ്റ് ജൈവ വസ്തുക്കളുമായി ചേര്‍ന്ന് രൂപം കൊണ്ടതായിരുന്നു. ശാസ്ത്ര സമൂഹം അതിനെ 'പ്ലാസ്റ്റിഗ്ലോമറേറ്റ്' (Plastiglomerate) എന്ന് വിശേഷിപ്പിക്കുന്നു.
ലോകത്തിന്‍റെ പല ഭാഗങ്ങളിലെയും തീരപ്രദേശങ്ങളിലെ പാറകളിൽ പതിഞ്ഞിരുന്ന പ്ലാസ്റ്റികിന്‍റെ ഒരു പ്രത്യേക രൂപം ശാസ്ത്രജ്ഞർ അടുത്തിടെ തിരിച്ചറിഞ്ഞു. ഇതിനെ "പ്ലാസ്റ്റിക്ക്രസ്റ്റ്" (plasticrust) എന്നാണ് വിളിക്കുന്നത്. അടുത്തിടെ, ഇന്തോനേഷ്യയിലും സമാനമായ ഒരു പ്രതിഭാസം ഗവേഷക സംഘം തിരിച്ചറിഞ്ഞു. ഇത്തവണ കണ്ടെത്തിയതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും പവിഴപ്പുറ്റുകളും കൊണ്ട് നിർമ്മിച്ച പാറ പോലുള്ള ചില സംയുക്തങ്ങളായിരുന്നു.
മരിച്ചിട്ട് 32 വര്‍ഷം; ഇന്നും തങ്ങളുടെ നീതിമാനായ ഗ്രാമമുഖ്യനെ ആദരിച്ച് ഒരു ഗ്രാമം !
ട്രിൻഡാഡിലും (ബ്രസീൽ) ഹവായിയിലും സമാനമായ ഇത്തരം പാറകള്‍ കണ്ടെത്തിയിട്ടുണ്ട്. "പ്ലാസ്റ്റിഗ്ലോമറേറ്റ്" എന്ന പാറയുടെ ഒരു പുതിയ രൂപമായി ശാസ്ത്രസമൂഹം ഇവയെ കാണുന്നു. ബീച്ച് അവശിഷ്ടങ്ങൾ അല്ലെങ്കിൽ മറ്റ് പ്രകൃതിദത്ത അവശിഷ്ടങ്ങൾ (ഷെല്ലുകൾ അല്ലെങ്കിൽ മരം പോലുള്ളവ) പ്ലാസ്റ്റിക് എന്നിവയുടെ മിശ്രിതം കൊണ്ട് നിർമ്മിച്ച "പാറ"യെയാണ് പ്ലാസ്റ്റിഗ്ലോമറേറ്റ് എന്ന് വിശേഷിപ്പിക്കുന്നത്. 2016-ൽ പോർച്ചുഗീസ് ശാസ്ത്രജ്ഞർ മഡെയ്‌റയിൽ കണ്ടെത്തിയ "പ്ലാസ്റ്റിക്‌ക്രസ്റ്റു'മായി ഇതിന് ബന്ധമുണ്ട്. വര്‍ഷങ്ങളോളം പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ തീരപ്രദേശത്തെ പറകളില്‍ അടിഞ്ഞ് കൂടുന്നത് മൂലമുണ്ടാകുന്ന ഏറ്റവും പുതിയ മലിനീകരണ രൂപമാണിതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍, ഇന്ത്യോനേഷ്യയില്‍ കണ്ടെത്തിയ പ്ലാസ്റ്റിഗ്ലോമറേറ്റില്‍ പവിഴവും പവിഴപ്പുറ്റുകളും അടങ്ങിയ പാറ പോലുള്ള സംയുക്തങ്ങളായിരുന്നു. മൃതമായ പവിഴാവശിഷ്ടങ്ങളായിരുന്നു ഇത്തരത്തില്‍ പ്ലാസ്റ്റിഗ്ലോമറേറ്റായി രൂപാന്തരം പ്രാപിച്ചത്.
'അണ്ടര്‍ടേക്കറും തോറ്റ് പോകും'; മലയാളി പ്രീവെഡ്ഡിംഗ് ഷൂട്ട് നെറ്റിസണ്‍സിനിടെ വൈറല്‍ !
കണ്ടെത്തല്‍ നടത്തിയ ജർമ്മൻ-ഇന്തോനേഷ്യൻ സംഘം പറയുന്നത്, കടല്‍ത്തീരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുമ്പോഴാണ് ഇത്തരത്തില്‍ പ്ലാസ്റ്റിക്കുകള്‍ പാറകളെ മലിനമാക്കുന്നതെന്നാണ്. ജർമ്മനിയിലെ കീൽ യൂണിവേഴ്‌സിറ്റിയിലെ ലബോറട്ടറിയിൽ നടത്തിയ വിശകലനത്തിലൂടെയാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സയന്‍റിഫിക് റിപ്പോർട്ടുകൾ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണ ഫലങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ നേരിട്ട് കടൽത്തീരത്ത് കത്തിക്കുമ്പോളുണ്ടാകുന്ന, ഉരുകലും ജ്വലന പ്രക്രിയയും പ്ലാസ്റ്റിഗ്ലോമറേറ്റ് "പാറ" ഉണ്ടാക്കുന്നത് എങ്ങനെയെന്ന് വിവരിക്കുന്നു. കാറ്റും തിരമാലകളും ഇവയുടെ പ്രവർത്തനത്തെ കൂടുതല്‍ വേഗത്തിൽ മൈക്രോപ്ലാസ്റ്റിക് ആയി മാറ്റുന്നു. ഇവ പിന്നീട് പരിസ്ഥിതിയില്‍ ലയിക്കുകയും സൂക്ഷ്മ ജീവജാലങ്ങളടക്കമുള്ളവയുടെ ഭക്ഷ്യശൃംഖലയുടെ ഭാഗമാകുകയും ചെയ്യുന്നു. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാക്കുമെന്ന് ഡോ അമാൻഡ ഉതാമി മുന്നറിയിപ്പ് നല്‍കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക