ദയവായി വിവാഹത്തിന് വരരുത്, ക്ഷണക്കത്തിൽ വൻ തെറ്റ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ 

Published : Apr 18, 2023, 09:52 AM ISTUpdated : Apr 18, 2023, 10:54 AM IST
ദയവായി വിവാഹത്തിന് വരരുത്, ക്ഷണക്കത്തിൽ വൻ തെറ്റ്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ 

Synopsis

സംഭവം ക്ഷണക്കത്ത് കിട്ടിയവരൊക്കെ അന്തംവിട്ടുപോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? കല്യാണത്തിന് വരരുത് എന്നാണോ കല്യാണത്തിന് ക്ഷണിച്ചവർ ഉദ്ദേശിച്ചത് എന്നായിരുന്നു എല്ലാവരുടേയും സംശയം.

വിവാഹ ക്ഷണക്കത്തുകൾ അയച്ചും, നൽകിയും ആളുകളെ വിവാഹത്തിന് ക്ഷണിക്കുന്ന രീതി നമുക്കിടയിലുണ്ട്. എന്നാൽ, ആ വിവാഹ ക്ഷണക്കത്തിൽ ​ഗുരുതരമായൊരു പിഴവ് വന്നാലോ? ആകെ കുടുങ്ങിപ്പോവും അല്ലേ? അതുപോലെ ഒരു അബദ്ധം ഇവിടെ ഒരു വിവാഹ ക്ഷണക്കത്തിലും സംഭവിച്ചു. ഒരൽപം കൂടിയ തെറ്റ് തന്നെയാണ് സംഭവിച്ചത് എന്ന് പറയേണ്ടി വരും. 

വളരെ കാവ്യാത്മകമായി തയ്യാറാക്കിയതാണ് ക്ഷണക്കത്ത്. എന്നാൽ, കാവ്യം വായിച്ചാൽ ഉദ്ദേശിച്ച അർത്ഥമല്ല കിട്ടുക എന്ന് മാത്രം. Bhej raha hoon sneh, nimantran priyavar tujhe bulane ko. Hey manas ke rajhans tum bhul jana aane ko എന്നായിരുന്നു ക്ഷണക്കത്തിൽ എഴുതിയിരുന്നത്. ഇനി അത് വിവർത്തനം ചെയ്താലോ? സ്നേഹത്തോടെയാണ് ഞാൻ ഈ ക്ഷണക്കത്ത് അയക്കുന്നത്, ദയവായി ഈ വിവാഹത്തിന് വരുന്ന കാര്യം നിങ്ങൾ മറക്കൂ എന്നാണ്. 

സംഭവം ക്ഷണക്കത്ത് കിട്ടിയവരൊക്കെ അന്തംവിട്ടുപോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? കല്യാണത്തിന് വരരുത് എന്നാണോ കല്യാണത്തിന് ക്ഷണിച്ചവർ ഉദ്ദേശിച്ചത് എന്നായിരുന്നു എല്ലാവരുടേയും സംശയം. എന്നാൽ, വിവാഹത്തിന് ക്ഷണിച്ച വീട്ടുകാർ ഉദ്ദേശിച്ചത് വിവാഹത്തിന് വരണം എന്ന് തന്നെ ആയിരുന്നു. തെറ്റ് പറ്റിയത് ക്ഷണക്കത്ത് അച്ചടിച്ച സ്റ്റുഡിയോയ്‍ക്കാണ്. മറക്കരുത് എന്ന അർത്ഥം വരാനുള്ള നോ എന്ന വാക്ക് അവർ വിട്ടുപോയി. അതോടെ ഉദ്ദേശിച്ച അർത്ഥവും പാടേ മാറിപ്പോയി. അതോടെ, വിവാഹത്തിന് ആരും വരരുത് എന്നാണ് വരനും വധുവും കുടുംബവും ആ​ഗ്രഹിക്കുന്നത് എന്നായിപ്പോയി ക്ഷണക്കത്ത് കിട്ടിയവർ കരുതിയത്. 

അധികം വൈകാതെ തന്നെ വിവാഹക്ഷണക്കത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. അനേകം രസകരമായ കമന്റുകളാണ് ചിത്രത്തിന് കിട്ടിയത്. 

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം