Tainted cocaine : വ്യാജമദ്യം പോലെ വ്യാജമയക്കുമരുന്നും; വിഷം കലര്‍ന്ന കൊക്കൈന്‍ ഉപയോഗിച്ച് 29 മരണം

Web Desk   | Asianet News
Published : Feb 03, 2022, 08:12 PM IST
Tainted cocaine :  വ്യാജമദ്യം പോലെ വ്യാജമയക്കുമരുന്നും; വിഷം  കലര്‍ന്ന കൊക്കൈന്‍ ഉപയോഗിച്ച് 29 മരണം

Synopsis

''24 മണിക്കൂറിനുള്ളില്‍ കൊക്കൈന്‍ വാങ്ങിയവര്‍ ദയവു ചെയ്ത് അതുപയോഗിക്കരുത്. എത്രയും വേഗം എറിഞ്ഞു കളയണം.''-ഇതാണ് പൊലീസിന്റെ പ്രചാരണം 


''24 മണിക്കൂറിനുള്ളില്‍ കൊക്കൈന്‍ വാങ്ങിയവര്‍ ദയവു ചെയ്ത് അതുപയോഗിക്കരുത്. എത്രയും വേഗം എറിഞ്ഞു കളയണം.''

ജനങ്ങളോടുള്ള വിചിത്രമായ ഈ നിര്‍ദേശം അര്‍ജന്റീനന്‍ ഭരണകൂടത്തിന്‍േറതാണ്. അവിടത്തെ പൊലീസും മറ്റ് ഏജന്‍സികളും രാജ്യമെങ്ങും ഈ വിവരം എത്തിക്കാന്‍ ശ്രമിക്കുകയാണ്. മയക്കുമരുന്ന് ഉപയോഗം തടയാന്‍ ശ്രമിക്കുന്ന അതേ ഏജന്‍സികള്‍ അതു വാങ്ങിയവരോട് അതു കളയാന്‍ പറയുന്നതിന് ഒരു കാരണമുണ്ട്. അസാധാരണമായ ഒരു സാഹചര്യം. 

അര്‍ജന്റീനയില്‍ കഴിഞ്ഞ ദിവസം വില്‍പ്പന നടത്തിയ കൊക്കെയിനില്‍ മാരകമായ വിഷം കലര്‍ന്നിരിക്കുന്നുവെന്നാണ് കണ്ടെത്തിയത്. വിഷം കലര്‍ന്ന മയക്കുമരുന്ന് അകത്തുചെന്ന് ഇതുവരെ 28 പേരാണ് മരിച്ചത്. 74 പേര്‍ ആശുപത്രികളില്‍ മരണത്തോടു മല്ലിടുകയാണ്. എന്തോ വിഷം കലര്‍ന്നതാണ് അപകടത്തിനിടയാക്കിയത് എന്നല്ലാതെ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

അര്‍ജന്റീനയില്‍ കൊക്കൈന്‍ കൈയില്‍ വെക്കുന്നതോ െഅതുപയോഗിക്കുന്നതോ ഇപ്പോള്‍ നിയമവിരുദ്ധമല്ല. എന്നാല്‍, അത് വില്‍ക്കുന്നതും വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോവുന്നതും ഇപ്പോഴും നിയമവിരുദ്ധമാണ്. അതിനിടെയാണ് ഇന്നലെ വിഷം കലര്‍ന്ന കൊക്കൈന്‍ ഉപയോഗിച്ചവര്‍ ദുരന്തത്തിനിരയായത്. 

വിഷം കലര്‍ന്ന കൊക്കൈന്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് ബ്യൂണസ് അയേഴ്‌സിലെ സുരക്ഷാ മേധാവി സെര്‍ജിയോ ബെര്‍നി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിഷം കലര്‍ന്ന മയക്കുമരുന്ന് കണ്ടെത്തി നശിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നാഡിവ്യൂഹത്തെ സാരമായി തകര്‍ത്തുകളയുന്ന വിഷപദാര്‍ത്ഥമാണ് കൊക്കെയിനില്‍ കലര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം ഉറപ്പുവരുത്താനായി പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ സര്‍ക്കാര്‍ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. 

അതിനിടെ, രണ്ട് മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള ശീതസമരമാണ് സംഭവത്തിനു കാരണമെന്ന അഭ്യൂഹം പരക്കുന്നുണ്ട്. ബോധപൂര്‍വ്വം വിഷം കലര്‍ത്തി ദുരന്തമുണ്ടാക്കുകയായിരുന്നു എന്നാണ് നിഗമനം. പക്ഷേ, ഇക്കാര്യം ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. അത്തരം നിഗമനങ്ങളിലെത്താനുള്ള സമയമായിട്ടില്ല എന്നാണ് മുഖ്യ േപ്രാസിക്യൂട്ടര്‍ അറിയിച്ചത്. 

സാന്‍ മാര്‍ട്ടിനില്‍ മയക്കുമരുനനു വില്‍പ്പനക്കാരുടെ സംഘത്തിലെ 12 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇവര്‍ നിരപരാധികളാണെന്നും പൊലീസ് കണ്ടവരെ പിടിക്കുകയാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇവിടെ റോഡ് തടഞ്ഞ് പ്രതിഷേധം നടക്കുകയാണെന്ന് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് നിഗമനം. അതിനിടെ, ആരാണ് വിഷം കലര്‍ത്തിയതെന്ന് കണ്ടുപിടിക്കുന്നതിനേക്കാള്‍, കൂടുതല്‍ പേര്‍ വിഷം കലര്‍ന്ന മയക്കുമരുന്ന് ഉപയോഗിക്കുന്നത് തടയുകയാണ് വേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്. കൈയിലുള്ള കൊക്കൈന്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രചാരണം നടത്തുകയാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ ഇപ്പോള്‍ ചെയ്യുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'പ്രണയാവധി' വേണമെന്ന് ജീവനക്കാരൻ; ബോസിന്‍റെ മറുപടി വൈറൽ
കോയമ്പത്തൂരിൽ റോഡിലേക്ക് പാഞ്ഞുകയറി കുതിരകൾ, കുട്ടികളുമായി സ്കൂട്ടിയിൽ പോവുകയായിരുന്ന സ്ത്രീയ്ക്ക് പരിക്ക്; വീഡിയോ