
ആട് ഒരു ഭീകരജീവിയല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ആട് ഒരു പ്രശ്നക്കാരനാണെന്ന് ലാന്‍കാസ്റ്റര്‍ സ്റ്റേഷനിലെ പോലീസുകാര്‍ ഒരേ സ്വരത്തില്‍ പറയും. കാരണം, കെട്ടിയിട്ട കയറ് പോട്ടിച്ചൊടിയ ഒരു ആട് അത്രയേറെ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. ഗതാഗത കുരുക്കുള്ള ഒരു റോഡിലേക്ക് ഇറങ്ങിയ ആട്, റോഡിലെ വാഹനങ്ങളെയെല്ലാം വലച്ചു. ഇതോടെ ഗതാഗത കുരുക്ക് നിമിഷ നേരം കൊണ്ട് അഴിക്കാന്‍ കഴിയാത്തവിധം സങ്കീര്‍ണ്ണമായി. ഒടുവില്‍ ആടിനെ പിടിക്കാനും ഗതാഗതം ശരിയാക്കിവിടാനും ലാന്‍കാസ്റ്റര്‍ പോലീസ് പെടാപ്പാട് പെട്ടു എന്ന് പറയുന്നതാകും ശരി.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസിന് ആടിനെ പിടികൂടാൻ പോലും കഴിഞ്ഞത്. ബ്രീട്ടനിലെ ലാൻകാസ്റ്ററിൽ ആണ് സംഭവം. കൂട്ടിൽ നിന്ന് രക്ഷപ്പെട്ട ആട് റോഡിലൂടെ ഓടാൻ തുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതോടെ തിരക്കേറിയ റോഡിൽ വലിയ ഗതാഗതകുരുക്ക് രൂപപെട്ടു. വാഹനങ്ങള്‍ മുന്നോട്ട് പോകാന്‍ കഴിയാതായതോടെ അസ്വസ്ഥരായ ഡ്രൈവര്‍മാര്‍ നിരന്തരം ഹോണ്‍മുഴക്കി പ്രശ്നം സങ്കീര്‍ണ്ണമാക്കിയപ്പോഴാണ് പോലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. തുടര്‍ന്ന് റോഡില്‍ മുന്നോട്ട് പോകാനാകാതെ കുരുങ്ങിക്കിടന്ന വാഹനങ്ങളുടെ ഇടയിലൂടെ പോലീസും ആടും ഒരു വമ്പന്‍ ചെയ്സിംഗ് തന്നെ നടത്തി. മണിക്കൂറുകള്‍ എടുത്ത് ഏറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ഒടുവില്‍ ആടിനെ തങ്ങള്‍ പിടികൂടിയെന്ന് പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
87 മണിക്കൂറും 46 മിനിറ്റും തുടർച്ചയായി പാചകം ചെയ്ത് ലോക റോക്കോർഡ് സ്വന്തമാക്കി നൈജീരിയൻ ഷെഫ്
നോർത്ത് ലാൻകാസ്റ്ററിലെ ബിയോണ്ട് റേഡിയോ റിപ്പോട്ട് ചെയ്യുന്നതനുസരിച്ച്, 'ഹൂഡിനി' എന്ന് വിളിപ്പേരുള്ള ആടാണ് മണിക്കൂറുകൾ നീണ്ട ആശങ്ക സൃഷ്ടിച്ചത്. അപ്രതീക്ഷിതമായി റോഡിലേക്കിറങ്ങിയ ഹൂഡിനി വാഹനങ്ങൾ കണ്ടതോടെ പരിഭ്രാന്തയാകുകയായിരുന്നു. തുടർന്ന് വാഹനങ്ങൾക്ക് മുന്നോട്ട് പോകാൻ സാധിക്കാത്ത വിധം ഹൂഡിനി റോഡിലൂടെ ഓടി. ഇതോടെ വൻ ഗതാഗത കുരുക്ക് രൂപപ്പെടുകയായിരുന്നു. ഒടുവിൽ വില്യംസൺ പാർക്കിന് സമീപമുള്ള വൈറെസ്‌ഡേൽ റോഡിൽ നിന്നാണ് പൊലീസ് ഹൂഡിനിയെ പിടികൂടിയത്. ആടിന് പരിക്കുകൾ ഒന്നുമില്ലെന്നും സുരക്ഷതമായി തന്നെ പിടികൂടാനായി എന്നു പൊലീസ് തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ലാൻകാസ്റ്ററിലെ മൃഗസംരക്ഷണ കേന്ദ്രമായ വുൾഫ്വുഡിലേക്ക് ഹൂഡിനിയെ മാറ്റിയതായി പൊലീസ് അറിയിച്ചു.]
12 അടി നീളമുള്ള രാജവെമ്പാലയ്ക്ക് ഉമ്മ കൊടുത്ത് യുവാവ്; ചങ്കിടിപ്പേറ്റുന്ന വീഡിയോ !