2019 ൽ ഇന്ത്യൻ ഷെഫ് ലതാ ടോണ്ടോ സ്ഥാപിച്ച ലോക റെക്കോർഡാണ് ഇതോടെ ഇല്ലാതായത്.  


സ്വന്തമായി പാചകം ചെയ്യാത്ത ആളുകൾ കുറവായിരിക്കും. അത്യാവശ്യം കഴിക്കാൻ വേണ്ട സാധനങ്ങൾ വേഗത്തിൽ ഉണ്ടാക്കി പാചകം അവസാനിപ്പിക്കാനാണ് കൂടുതൽ ആളുകളും ശ്രമിക്കാറ്. അതേ സമയം പാചകം ഏറെ ഇഷ്ടത്തോടെ ചെയ്യുന്ന ആളുകളുമുണ്ട്. അത്തരമാളുകള്‍ക്ക് പാചകം ചെയ്യുന്നതിനായി എത്ര സമയം ചെലവഴിയ്ക്കുന്നതിനും ഒരു മടയുമില്ല. അത്തരത്തിൽ പാചകം തന്‍റെ ജീവിത്തിലെ ഏറ്റവും വലിയ ഇഷ്ടമായി കരുതുന്ന ഒരു ഷെഫ് ദിവസങ്ങളോളം തുടർച്ചയായി പാചകം ചെയ്ത് ലോക റെക്കോർഡ് തന്നെ സ്വന്തമാക്കി. നൈജീരിയൻ സ്വദേശിയായ ഈ ഷെഫ് തുടർച്ചയായി 87 മണിക്കൂറും 46 മിനിറ്റുമാണ് പാചകം ചെയ്ത്. അതായത് മൂന്നര ദിവസത്തിലധികം സമയം. 

ഷെഫ് ഹിൽഡ ബാസി (27) ആണ് ഇങ്ങനെ വിശ്രമമില്ലാതെ പാചകം ചെയ്ത് ഇത്തരത്തിലൊരു നിർണായക നേട്ടം സ്വന്തമാക്കിയത്. ഇപ്പോൾ തന്‍റെ മഹത്തായ നേട്ടവുമായി ബന്ധപ്പെട്ട ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് 27 കാരിയായ ഈ ഷെഫ്. ഇതിനു മുമ്പ് 2019 ൽ ഇന്ത്യൻ ഷെഫ് ലതാ ടോണ്ടോ സ്ഥാപിച്ച റെക്കോർഡ് സമയമാണ് ഹിൽഡ ബാസി ഇപ്പോൾ മറികടന്നിരിക്കുന്നത്.

View post on Instagram

ഭൂമിയില്‍ 'നിഴല്‍ വീഴ്ത്താതെ' മുംബൈ നഗരം; വൈറലായി ചിത്രങ്ങളും വീഡിയോയും

എഫിയോങ്ങിൽ ജനിച്ച ഹിൽഡ ബാസിയ്ക്ക് കുട്ടിക്കാലം മുതൽ തന്നെ പാചകത്തിനോട് വല്ലാത്ത അഭിനിവേശമായിരുന്നു. അതാണ് പിൽക്കാലത്തെ അവളെ ഷെഫാക്കി മാറ്റിയതും. ഓൺലൈൻ നിരീക്ഷകർ, ക്ഷണിക്കപ്പെട്ട അതിഥികൾ, രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ എന്നിങ്ങനെ ഒരു കൂട്ടം ആളുകൾക്ക് മുമ്പിലാണ് ബാസി തന്‍റെ പാചകം യജ്ഞം നടത്തിയത്. പാചനം ചെയ്യാനായി ഏറെ നേരം നില്‍ക്കുമ്പോള്‍ കാല്‍ വേദനിക്കും. ഇത്തരം സമയങ്ങളില്‍ കാൽ മസാജ് ചെയ്തുകൊടുക്കുന്നതിന് പ്രത്യേകം സഹായികളും ബാസിയുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാനായി ഒരു മെഡിക്കൽ വിദഗ്ദനും സമീപത്ത് ഉണ്ടായിരുന്നു. 

മെയ് 11 വൈകിട്ട് 4 മണിക്ക് ആരംഭിച്ച പാചകം മെയ് 15 രാവിലെ 7.45 നാണ് അവസാനിച്ചത്. ഈ സമയം കൊണ്ട് രുചികരമായ 110 വിഭവങ്ങളാണ് ബാസി ഉണ്ടാക്കിയത്. നൈജീരിയയിലെ ലാഗോസ് സ്റ്റേറ്റിലെ ലെക്കി എന്ന സ്ഥലത്താണ് ഈ പാചക പരീക്ഷണം നടന്നത്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിൽ ആയിരക്കണക്കിന് ആളുകൾലൈവായി ഈ നീണ്ട പാചകം കണ്ടു. ബാസിക്ക് ഒരു സമയം ഒരു സഹായിയും ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റ് ഇടവേളയും അനുവദിച്ചിരുന്നു. വിദഗ്ധമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിത സ്ഥിരീകരണം ഗിന്നസ് വേൾഡ് റെക്കോർഡ്സ് നടത്തുക.

ഹരിയാനയിലെ കോര്‍പ്പറേറ്റ് ഓഫീസുകളില്‍ ഇനി ബിയര്‍ നുണഞ്ഞ് ജോലി ചെയ്യാം !