പട്ടാപ്പകൽ ജനവാസമേഖലയിൽ കറങ്ങി നടന്നു, കൂ​ഗറിന് കൈവിലങ്ങ് വച്ച് പൊലീസ്

Published : Feb 20, 2022, 10:46 AM IST
പട്ടാപ്പകൽ ജനവാസമേഖലയിൽ കറങ്ങി നടന്നു, കൂ​ഗറിന് കൈവിലങ്ങ് വച്ച് പൊലീസ്

Synopsis

"അന്ന് അവിടെ ധാരാളം മൃഗസ്നേഹികൾ ഉണ്ടായിരുന്നു. സാധ്യമെങ്കിൽ, ഏത് സാഹചര്യത്തിലും ദയാവധം ഒഴിവാക്കി മൃ​ഗങ്ങളുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾ കഴിയുന്നത് ചെയ്യുന്നു" എന്നും ക്ലോസ്നർ പറഞ്ഞു. 

സാധാരണ അയൽക്കാർക്ക് ശല്യമാവുകയോ എന്തെങ്കിലും ദ്രോഹം ചെയ്യുകയോ ഒക്കെ ചെയ്‍ത ആളുകളെ ചിലപ്പോൾ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുക്കാറുമുണ്ട്. എന്നാൽ, ഒരു പ്യൂമ(Cougar- കൂ​ഗർ)യെ വിലങ്ങ് വച്ച് കസ്റ്റഡിയിലെടുക്കുന്നത് കണ്ടിട്ടുണ്ടോ? സംഭവം അങ്ങ് ദൂരെയാണ്. ബ്രിട്ടീഷ് കൊളംബിയയിലെ മേപ്പിൾ റിഡ്ജിലെ കനേഡിയൻ ഉദ്യോഗസ്ഥരാണ്(Canadian officers in British Columbia's Maple Ridge) കഴിഞ്ഞ വാരാന്ത്യത്തിൽ ഒരു കൂഗറിനെ കൈവിലങ്ങ് വച്ചത്. 

അധികൃതർ പറയുന്നതനുസരിച്ച്, ഞായറാഴ്ച ഉച്ചയ്ക്കാണ് 230 സ്ട്രീറ്റിനും 118 അവന്യൂവിനും സമീപം ഒരു താമസക്കാരൻ അവരുടെ വീട്ടുമുറ്റത്ത് കൂ​ഗറിനെ കണ്ടത്. തുടർന്ന് അവർ പൊലീസിനെ വിവരമറിയിച്ചു. അങ്ങനെ ഉദ്യോ​ഗസ്ഥർ ഇതിനെ ദയാവധം ചെയ്യാതെ മറ്റെങ്ങോട്ടെങ്കിലും മാറ്റാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്‍തു. കൂ​ഗറിനെ ശാന്തമാക്കുകയും കൈകളിലും കാലുകളിലും വിലങ്ങ് വയ്ക്കുകയും ചെയ്യാനായിരുന്നു പദ്ധതി. 

ബി സി കൺസർവേഷൻ ഓഫീസർ സർവീസാണ് ഇതിനെ അവിടെ നിന്നും മാറ്റാനെത്തിയത്. ആ സന്ദർഭത്തിൽ പൊതുസുരക്ഷയ്ക്കായി വിലങ്ങ് വയ്ക്കുക എന്നത് അത്യന്താപേക്ഷിതമായിരുന്നു എന്നാണ് ഡിറ്റാച്ച്മെന്റ് വക്താവ് ജൂലി ക്ലോസ്‌നർ സിടിവി ന്യൂസിനോട് പറഞ്ഞത്. ഒരു മൃഗത്തെ ശാന്തമാക്കിയാലും ശേഷം അത് ചിലപ്പോൾ ഓടി മറഞ്ഞേക്കാം എന്നതായിരുന്നു ആശങ്ക എന്ന് ക്ലോസ്നർ പറഞ്ഞു. ആ രീതിയിൽ കൈവിലങ്ങുകൾ ഉപയോഗിക്കുന്നത് അസാധാരണമാണെന്നും അദ്ദേഹം സമ്മതിച്ചു. പകൽ വെളിച്ചത്തിൽ ജനവാസ മേഖലയിൽ കറങ്ങുന്നത് കണ്ടെത്തിയതിനാൽ ​കൂ​ഗറിനെ ദയാവധത്തിന് വിധേയമാക്കേണ്ടി വരുമെന്ന് കരുതി തന്നെയാണ് അധികൃതർ സ്ഥലത്തെത്തിയത്. എന്നാൽ, അത് ചെയ്യാതെ മറ്റൊരു പരിഹാരം കണ്ടെത്തിയതിൽ സന്തോഷമുണ്ട് എന്നും അധികൃതർ പറയുന്നു. 

"അന്ന് അവിടെ ധാരാളം മൃഗസ്നേഹികൾ ഉണ്ടായിരുന്നു. സാധ്യമെങ്കിൽ, ഏത് സാഹചര്യത്തിലും ദയാവധം ഒഴിവാക്കി മൃ​ഗങ്ങളുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾ കഴിയുന്നത് ചെയ്യുന്നു" എന്നും ക്ലോസ്നർ പറഞ്ഞു. കൂഗർ ശാന്തമായപ്പോൾ അയൽവാസികളുടെ സഹകരണവും പദ്ധതിക്ക് ആവശ്യമായിരുന്നു. ഉദ്യോ​ഗസ്ഥനായ ഹിസ്‌ലർ പറഞ്ഞു, "ഈ സുന്ദരിയായ ജീവിയെ ദയാവധം ചെയ്യുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിച്ചില്ല, അതിനാൽ പൊതുജനങ്ങളുടെ സഹായം കാരണം കൂഗറിനെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റാൻ കഴിഞ്ഞു."

ഏതായാലും അതിനെ കൊല്ലാതെ മറ്റൊരിടത്തേക്ക് മാറ്റുന്ന പദ്ധതി വിജയിച്ചത് അധികൃതർക്കും നാട്ടുകാർക്കും ഒരുപോലെ സന്തോഷം നൽകി. 

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!