തെന്നികിടന്ന റോഡിൽ അപകടങ്ങൾ ഒഴിവാക്കാൻ പൊലീസുകാരന്‍റെ പൊടിക്കൈ; കയ്യടിച്ച് സോഷ്യൽ മീഡിയ

Published : May 05, 2023, 04:10 PM IST
തെന്നികിടന്ന റോഡിൽ അപകടങ്ങൾ ഒഴിവാക്കാൻ പൊലീസുകാരന്‍റെ പൊടിക്കൈ; കയ്യടിച്ച് സോഷ്യൽ മീഡിയ

Synopsis

കനത്ത മഴയെ തുടർന്ന് പ്രദേശത്തെ റോഡകളെല്ലാം തെന്നികിടക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് വളരെ അധികം വാഹനങ്ങൾ കടന്നു പോകുന്ന ഒരു ജംഗ്ഷനില്‍ ഇദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം മണൽ വിതറിയത്. 


 പൊലീസ് ഉദ്യോഗസ്ഥരെ ആളുകൾ ഭയത്തോടെ കണ്ടിരുന്ന കാലം കഴിഞ്ഞു തുടങ്ങിയിരിക്കുന്നു. ആവശ്യമുള്ള സമയങ്ങളിൽ സഹായത്തിനായി ഓടിയെത്തുന്ന നിരവധി പൊലീസുകാര്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. കള്ളനെ പിടിക്കാൻ മാത്രമല്ല റോഡിലെ കുഴിയടയ്ക്കാനും റോഡ് മുറിച്ചു കടക്കാൻ വൃദ്ധരെ സഹായിക്കാനുമെന്ന് തുടങ്ങി എത് ചെറിയ കാര്യത്തിനും സഹായ ഹസ്തം നീട്ടുന്ന നിരവധി പൊലീസ് ഉദ്യോഗസ്ഥർ നമ്മുടെ സമൂഹത്തിലുണ്ടെന്നത് അഭിമാനകരമായ കാര്യമാണ്. 

അത്തരത്തിൽ സ്വയം മറന്ന് ജോലി ചെയ്യുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മുബൈ പൊലീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം, തെന്നി കിടക്കുന്ന ഒരു റോഡിൽ അപകടങ്ങൾ ഒഴിവാക്കാൻ മണൽ വിതറുന്നതിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

 

വിവാഹ സത്ക്കാരത്തിനിടെ പൂരി നൽകിയില്ല; അതിഥികൾ തമ്മിൽ കൂട്ടത്തല്ലും കല്ലേറും

മുബൈയിലെ ഭാണ്ഡൂപ്പിൽ നിന്നുള്ള ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു അത്. കനത്ത മഴയെ തുടർന്ന് പ്രദേശത്തെ റോഡകളെല്ലാം തെന്നികിടക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് വളരെ അധികം വാഹനങ്ങൾ കടന്നു പോകുന്ന ഒരു ജംഗ്ഷനില്‍ ഇദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം മണൽ വിതറിയത്. വൈഭവ് പർമർ (@ParmarVaibhav7) എന്ന ട്വിറ്റർ ഉപയോക്താവാണ് ട്രാഫിക് ഉദ്യോഗസ്ഥന്‍ റോഡില്‍ മണൽ വിതറുന്നതിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രങ്ങൾ വളരെ വേഗത്തിൽ ശ്രദ്ധ നേടി. നിരവധി ആളുകൾ ചിത്രം ഷെയർ ചെയ്യുകയും ചെയ്തു. ഇതോടെ വീഡിയോ കണ്ടവർ ഈ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍റെ പ്രവർത്തിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. ഇതുപോലുള്ളവർ സമൂഹത്തിന് മുതൽകൂട്ടാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. 

ഒരേ സമയം ഗർഭിണിയായി നാല് സഹോദരിമാർ; അപൂര്‍വ്വതയില്‍ സന്തോഷം പ്രകടിപ്പിച്ച് 22 അംഗ കുടുംബം

PREV
click me!

Recommended Stories

28 വയസ്, അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്നതിന് കൂട്ടുകാർ കളിയാക്കുന്നു, ഇത് അസാധാരണമാണോ? പോസ്റ്റുമായി യുവാവ്
ഒരു റൊമാന്റിക് സിനിമ പോലെ; 10 -ാം വയസിൽ തന്നെ രക്ഷിച്ച സൈനികനെ 17 വർഷങ്ങൾക്കുശേഷം വിവാഹം ചെയ്ത് യുവതി