കുടുംബത്തിലേക്ക് കൂടുതല്‍ അംഗങ്ങള്‍ വരുന്നത് ഏറെ സന്തേഷം തരുന്നതായി കുടുംബാഗംങ്ങള്‍ പറയുന്നു. 


രു കുടുംബത്തിലെ ഒന്നില്‍ അധികം സഹോദരിമാര്‍ ഒരേ സമയം ഗര്‍ഭിണികളാകുകയെന്നത് തന്നെ അപൂര്‍വ്വതയാണ്. അപ്പോള്‍ ഒരു കുടുംബത്തിലെ നാല് സഹോദരിമാര്‍ ഒരേ സമയം ഗര്‍ഭിണികളാണെങ്കിലോ? അതെ ബ്രിട്ടനിലെ ഗുഡ്‌വില്ലി കുടുംബം ആ അപൂര്‍വ്വതയ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ്. ഒന്നും രണ്ടുമല്ല, നാലിരട്ടി സന്തോഷത്തിലാണ് ഗുഡ്‍വില്ലി കുടുംബം. ആദ്യമായി അമ്മയാകുന്ന 29 കാരിയായ കെയ്‌ലീ സ്റ്റുവർട്ടും അവളുടെ മൂത്ത സഹോദരി ജെയ് ഗുഡ്‌വില്ലിയും (35) മെയ് മാസാവസാനം ആൺകുട്ടികളെ സ്വീകരിക്കാനായി തയ്യാറെടുക്കുന്നു. കെയ്‌ലി ആദ്യമായി മാതൃത്വം സ്വീകരിക്കുമ്പോൾ ജെയ്യ്ക്ക് ഇത് രണ്ടാമത്തെ ഗര്‍ഭധാരണമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കഴിഞ്ഞ ക്രിസ്മസിന് സഹോദരി ആമി ഗുഡ്‌വില്ലി (24 ) യാണ് താന്‍ ഗര്‍ഭിണിയാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. പിന്നാലെ ഓരോ സഹാദരിമാരും തങ്ങളും ഗര്‍ഭിണികളാണെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി മാർച്ച് മാസത്തില്‍ നാലാമത്തെ സഹോദരിയായ കെറി-ആൻ തോമസ് (41) താനും ഗര്‍ഭിണിയാണെന്ന വെളിപ്പെടുത്തല്‍ നടത്തി. ആമി ഓഗസ്റ്റിലും കെറിയും ഓക്ടോബറിലും പ്രവസിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുരാതന റോമൻ നാണയങ്ങളുടെ അമൂല്യ നിധിശേഖരമായ 175 വെള്ളി ദിനാറികൾ കണ്ടെത്തി

നാല് സഹോദരിമാരും ഒരു മിച്ച് ഒരു വീട്ടിലാണ് താമസിക്കുന്നത്. ഇതുവരെ സഹോദരിമാരായ തങ്ങള്‍ പരസ്പരം തങ്ങളുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ച് ഇടാറുണ്ടെന്നും ഇനി അത്തരം കാര്യങ്ങളില്‍ മാറ്റമുണ്ടാകുമെന്നും കെയ്‍ലി പറഞ്ഞു. കെറി-ആൻ ആകട്ടെ ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ കുറിച്ച് ആവേശത്തിലാണ്. “ഇത് കുടുംബത്തിന് ശരിക്കും ആവേശകരമാണ്. നഴ്‌സറിയിലും സ്‌കൂളിലും പോയിക്കഴിഞ്ഞാൽ കുട്ടികളെല്ലാവരും ഒരുമിച്ച് ഒരേ ക്ലാസിലായിരിക്കുമെന്ന കാര്യം എനിക്കിഷ്ടമാണ്. അവർ നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ” അവർ കൂട്ടിച്ചേർത്തു. 

ആഘോഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ആ വീട് ശബ്ദമുഖരിതമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാരണം ഇപ്പോള്‍ തന്നെ നവജാത ശിശുക്കള്‍ ഉള്‍പ്പടെ 22 പേര്‍ ആ കുടുംബത്തിലുണ്ട്. നാല് സഹോദരിമാര്‍ക്കുമായി രണ്ട് സഹോദരിമാര്‍ കൂടിയുണ്ട്. കിം ഗുഡ്‌വിലും (27), ജോഡി ഗുഡ്‌വില്ലിയും (21). ആറ് സഹോദരിമാരുടെ മാതാപിതാക്കളും അവരുടെ ഭര്‍ത്താക്കന്മാരും നാല് പേരക്കുട്ടികളും അടക്കമാണ് ഇത്. കുടുംബത്തിലേക്ക് കൂടുതല്‍ അംഗങ്ങള്‍ വരുന്നത് ഏറെ സന്തേഷം തരുന്നതായി കുടുംബാഗംങ്ങള്‍ പറയുന്നു. 

'സഹാറാ മരുഭൂമിയുടെ കണ്ണ്'; അന്താരാഷ്ട്രാ ബഹിരാകാശ നിലയം പുറത്ത് വിട്ട ചിത്രങ്ങള്‍ വൈറല്‍