ഈ ന​ഗരത്തിൽ വർഷം 50 ലക്ഷം സമ്പാദിക്കുന്നവർ ഏറെയുണ്ട് എന്നത് സത്യമാണോ? ശ്രദ്ധേയമായി പോസ്റ്റ്

Published : Jun 11, 2025, 09:38 PM IST
working

Synopsis

വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് ശ്രദ്ധയാകർഷിച്ചു. ഒരുപാടുപേർ പോസ്റ്റിന് കമന്റുകളും നൽകിയിട്ടുണ്ട്. ന​ഗരത്തിലെ ജീവിതച്ചെലവ് നോക്കുമ്പോൾ 50 ലക്ഷം എന്നതൊന്നും ഒരു തുകയേ അല്ല എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.

ഇന്ത്യയുടെ ഐടി കാപ്പിറ്റലാണ് ബെം​ഗളൂരു. അതുപോലെ തന്നെ വളരെ തിരക്കേറിയതും ചെലവേറിയതുമായ ന​ഗരം കൂടിയാണ് ബെം​ഗളൂരു. അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു വീടെടുത്ത് ജീവിക്കണമെങ്കിൽ നല്ലൊരു തുക കൂടിയേ തീരൂ. ദിനംപ്രതി ജീവിതച്ചെലവ് കൂടി വരുന്നത് ആളുകളെ വല്ലാതെ ബുദ്ധിമുട്ടിലാക്കി തുടങ്ങിയിട്ടുണ്ട്. നല്ലൊരു തുക ശമ്പളമായി കിട്ടിയാൽ പോലും ജീവിക്കാൻ സാധിക്കുന്നില്ല എന്നാണ് പലരുടേയും പരാതി. എന്നാൽ, ഐടി മേഖലയിൽ നല്ലൊരു തുക തന്നെ വർഷം നേടുന്നവരും ഉണ്ട്. അത്തരത്തിലുള്ള അനേകം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

'വർഷം 50 ലക്ഷം കിട്ടിയാലും അത് 25 ലക്ഷം പോലെയെ ഇന്നുള്ളോ' എന്നാണ് പോസ്റ്റിലെ സംശയം. സൗരവ് ദത്തയാണ് പോസ്റ്റ് എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. 'ബാംഗ്ലൂർ ഐടി മേഖലയിൽ ധാരാളം ആളുകൾ 50LPA സമ്പാദിക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട്. ഒന്നുകിൽ അവർ പറയുന്നത് പെരുപ്പിച്ച CTC ആണ്. അല്ലെങ്കിൽ 50LPA പുതിയ 25LPA പോലെയാണ്. ടെക്കികളിൽ ആർക്കെങ്കിലും ഇത് സ്ഥിരീകരിക്കാൻ സാധിക്കുമോ' എന്ന് ചോദിച്ചു കൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.

 

 

വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് ശ്രദ്ധയാകർഷിച്ചു. ഒരുപാടുപേർ പോസ്റ്റിന് കമന്റുകളും നൽകിയിട്ടുണ്ട്. ന​ഗരത്തിലെ ജീവിതച്ചെലവ് നോക്കുമ്പോൾ 50 ലക്ഷം എന്നതൊന്നും ഒരു തുകയേ അല്ല എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. സമാനമായ അഭിപ്രായം തന്നെ ആയിരുന്നു പലർക്കും.

50 ലക്ഷമൊന്നും കിട്ടുന്നില്ലാ എന്നും അത് വെറും ഊതിപ്പെരുപ്പിച്ച് പറയുന്നതാണ് എന്നും അഭിപ്രായപ്പെട്ടവരും ഉണ്ട്. എന്നാൽ കൂടുതൽ പേരും പറഞ്ഞിരിക്കുന്നത് 50 ലക്ഷം എൽപിഎ എന്നത് സത്യം തന്നെയാണ് എന്നാണ്.

(ചിത്രം പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും